സ്പാർക്ക് പ്ലഗ്
വാഹന എഞ്ചിനുകളിൽ ഇന്ധനം കത്തിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സ്പാർക്ക് പ്ലഗ്.[1] എഞ്ചിൻ സിലിണ്ടറിന്റെ അടച്ച അഗ്രഭാഗത്തുള്ള ഒരു വാൽവിലൂടെ ഇന്ധനവും വായുവും കലർന്ന മിശ്രിതം സിലിണ്ടറിനും പിസ്റ്റണിനുമിടയിലുള്ള ഭാഗത്തേക്കെത്തുന്നു. ഇവിടെ സജ്ജീകരിച്ചിട്ടുള്ള സ്പാർക്ക് പ്ലഗാണ് ഈ മിശ്രിതത്തെ കത്തിക്കുന്നത്. ഇതിലൂടെ ഉണ്ടാകുന്ന ഉന്നതമർദ്ദം മൂലം പിസ്റ്റൺ പുറകിലേക്ക് ചലിക്കുകയും എഞ്ചിൻ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്യുന്നു.
അവലംബം
തിരുത്തുകപുറംകണ്ണികൾ
തിരുത്തുക വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട
പരിശീലനക്കുറിപ്പുകൾ Automobile Repair/Spark plugs എന്ന താളിൽ ലഭ്യമാണ്
Spark plugs എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.