കേരളത്തിൽ സംസ്ഥാനജീവനക്കാരുടെ ശമ്പളവിതരണം, ഔദ്യോഗികജീവിതവുമായി ബന്ധപ്പെട്ട മറ്റ് സർവ്വീസ് കാര്യങ്ങൾ എന്നിവ സമഗ്രമായി ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കേരളാ സ്റ്റേറ്റ് ഐ.ടി. മിഷൻ തയ്യാറാക്കിയിട്ടുള്ള ഓൺലൈൻ സേവനസംവിധാനമാണ് സ്പാർക്ക് (Service and Payroll Administrative Repository for Kerala http://www.spark.gov.in/webspark Archived 2012-04-04 at the Wayback Machine. ) നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ സഹായത്തോടെയാണ് ഈ സംവിധാനം നിലനിൽക്കുന്നത്. മാർച്ച് 2005 മുതൽ ഈ പദ്ധതി പ്രവർത്തന ഘട്ടത്തിലാണ്. സംസ്ഥാനത്തെ മുഴുവൻ വകുപ്പുകളിലും സ്പാർക്ക് വഴിയുള്ള ശമ്പളവിതരണനടപടികൾ പൂർത്തിയായിക്കഴിഞ്ഞു. സംസ്ഥാനജീവനക്കാരുടെ കേന്ദ്രീകൃതഡേറ്റാബേസ് സംവിധാനമായി സ്പാർക്ക് മാറിക്കഴിഞ്ഞു.

പ്രവർത്തനരീതി

തിരുത്തുക

സംസ്ഥാനത്തെ എല്ലാ ജീവനക്കാർക്കും അതുല്യമായ പെൻ (PEN- Permanent Employee Number) എന്ന നമ്പർ നൽകിയിട്ടുണ്ട്. ഓരോ ജീവനക്കാരനും സ്വയം രഹസ്യമായി സൂക്ഷിച്ചുവയ്ക്കേണ്ട പാസ്‌വേർഡും നൽകിയിട്ടുണ്ട്. സ്പാർക്കിന്റഎ വെബ്സൈറ്റിൽ ഇവ നൽകി തന്റെ അതുവരെയുള്ള സർവ്വീസ് ചരിത്രവും ശമ്പളബില്ലും കാണാനുള്ള അവസരമുണ്ട്. ഓഫീസ് മേധാവിയ്ക്ക് നൽകിയിരിക്കുന്ന യൂസർനെയിമും പാസ്‌വേർഡുമാണ് യതാർത്ഥത്തിൽ സ്പാർക്കിൽ വിവരങ്ങൾ കൂട്ടിച്ചേർക്കുന്നതിനും തിരുത്തുന്നതിനും ആധികാരികത നൽകുന്നത്. G2E web based Personnel Administration and Accounts software എന്ന സോഫ്റ്റ്‌വെയറാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്.

സാദ്ധ്യതകൾ

തിരുത്തുക

ലീവ് സാലറി, അരിയർ ബിൽ രൂപപ്പെടുത്തൽ, എൽ.പി.സി, സ്ഥലംമാറ്റം, വരുമാനനികുതി, സ്റ്റാറ്റിസ്റ്റിക്കൽ പഠനം, റിപ്പോർട്ടുകളുടെ ക്രോഡീകരണം എന്നിങ്ങനെ എല്ലാ ആധികാരികപ്രവർത്തനങ്ങൾക്കും തത്സമയ വിവര വിനിമയോപാധിയായി സ്പാർക്ക് ഉപയോഗിക്കാം.

"https://ml.wikipedia.org/w/index.php?title=സ്പാർക്ക്&oldid=3809401" എന്ന താളിൽനിന്ന് ശേഖരിച്ചത്