സ്നോ വാലി മൗണ്ടൻ റിസോർട്ട്

സ്നോ വാലി മൗണ്ടൻ റിസോർട്ട് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് റണ്ണിംഗ് സ്പ്രിംഗ്സിൽ സ്ഥിതി ചെയ്യുന്ന ഒരു സ്കീ റിസോർട്ടാണ്. തെക്കൻ കാലിഫോർണിയയിലെ തുടർച്ചയായി പ്രവർത്തിക്കുന്ന ഏറ്റവും പഴക്കമുള്ള സ്കീ റിസോർട്ടായ ഇത്, സാൻ ബെർണാർഡിനോ ദേശീയ വനത്തിലെ നാല് സ്കീ റിസോർട്ടുകളിൽ ഒന്നാണ്.

സ്നോ വാലി മൗണ്ടൻ റിസോർട്ട്
സ്നോ വാലി മൗണ്ടൻ റിസോർട്ട് is located in California
സ്നോ വാലി മൗണ്ടൻ റിസോർട്ട്
സ്നോ വാലി മൗണ്ടൻ റിസോർട്ട്
Location in California
സ്നോ വാലി മൗണ്ടൻ റിസോർട്ട് is located in the United States
സ്നോ വാലി മൗണ്ടൻ റിസോർട്ട്
സ്നോ വാലി മൗണ്ടൻ റിസോർട്ട്
സ്നോ വാലി മൗണ്ടൻ റിസോർട്ട് (the United States)
Locationറണ്ണിംഗ് സ്പ്രിംഗ്സ്
സാൻ ബെർണാർഡിനോ കൗണ്ടി, കാലിഫോർണിയ
Nearest cityറണ്ണിംഗ് സ്പ്രിംഗ്സ്, കാലിഫോർണിയ
Coordinates34°13′24″N 117°02′15″W / 34.223375°N 117.037423°W / 34.223375; -117.037423
Vertical1,041 അടി (317 മീ)
Top elevation7,841 അടി (2,390 മീ)
Base elevation6,800 അടി (2,100 മീ)
Skiable area240 ഏക്കർ (97 ഹെ)
Runs29 total
14% easiest
45% More difficult
31% Most difficult
10% Experts only[1]
Lift system13 lifts: 1 Six Person High Speed Detachable, 6 Double, 5 Triple, 1 conveyor
Lift capacitySix Person Detachable - 2,600 riders per hour
Terrain parksThe Edge, East Bowl
Snowfall150 inches (380 സെ.മീ)[2]
Night skiingYes
Websitewww.snow-valley.com/

ഈ പ്രദേശത്ത് ഒരു കുളം സ്ഥിതി ചെയ്തിരുന്നതിനാൽ യഥാർത്ഥത്തിൽ "ഫിഷ് ക്യാമ്പ്" എന്ന് പേരിട്ടിരുന്ന ഈ സ്ഥലം 1920-കളിൽ സ്വെറ്റ്‌കോവിച്ച് സഹോദരന്മാർ ഒരു വഴിയോര റിസോർട്ടായും തടി മില്ല് കേന്ദ്രമായും വികസിപ്പിച്ചെടുത്തു. 1930-കളിൽ ആരോഹെഡ് സ്പ്രിംഗ്സ് കോർപ്പറേഷൻ ഹിമശകട യാത്രയ്ക്കും സ്കീയിംഗിനും വേണ്ടി ഇവിടെ ചരിവുകൾ വികസിപ്പിച്ചെടുക്കുകയും ഈ വികസനം സ്നോ വാലി എന്ന് പേരിട്ടുവിളിക്കുകയും ചെയ്തു.[4] ആദ്യത്തെ ഓവർഹെഡ് കേബിൾ സ്കീ ലിഫ്റ്റുകളിലൊന്ന് ഈ റിസോർട്ടിലാണുണ്ടായിരുന്നത്.[5] 1940-ൽ നോർവീജിയൻ-അമേരിക്കൻ സ്കീ ജമ്പ് ചാമ്പ്യൻ ജോണി എൽവ്രം ഈ റിസോർട്ട് വാങ്ങുകയും വിപുലീകരിക്കുകയും ചെയ്തു.[6] 1974-ൽ ഡബ്ല്യൂ.ആർ.സൗയ് സ്നോ വാലിയുടെ ഉടമയായി. അദ്ദേഹത്തിന്റെ കമ്പനിയായ നോർഡിക് ഗ്രൂപ്പ് സ്നോ വാലിയുടെ ഉടമസ്ഥത നിലനിറുത്തിക്കൊണ്ട് പ്രവർത്തനം തുടർന്നു.[7] 2023 ജനുവരിയിൽ, സമീപത്തെ റിസോർട്ടുകളായ ബിയർ മൗണ്ടൻ, സ്നോ സമ്മിറ്റ് എന്നിവയുടെ ഓപ്പറേറ്ററായ ആൾട്ടെറ മൗണ്ടൻ കമ്പനി സ്നോ വാലി റിസോർട്ട് ഏറ്റെടുത്തു.[8] യുണൈറ്റഡ് സ്റ്റേറ്റ്സ് ഫോറസ്റ്റ് സർവീസിൽ നിന്നുള്ള പ്രത്യേക ഉപയോഗ പെർമിറ്റിന് കീഴിലാണ് ഈ റിസോർട്ട് പ്രവർത്തിക്കുന്നത്.[9]

  1. "Snow Report - Snow Valley Trails". Snow Valley Mountain Resort. Archived from the original on 2010-12-10. Retrieved 2010-12-10.
  2. "Southern California Ski Area Analysis." Archived 2005-02-12 at the Wayback Machine. BestSnow.net. Retrieved on 2010-12-16.
  3. Winchester, Stuart (2023-01-24). "Alterra Buys Snow Valley, California; Adds Ski Area to Big Bear Resort". Storm Skiing Journal and Podcast. Retrieved 2023-02-07.
  4. "The History of Running Springs". The Rim of the World Historical Society. Archived from the original on 2014-02-17. Retrieved 11 January 2014.
  5. "The History of Skiing in Los Angeles, California". Pacific Rim Snow Sports Alliance. Retrieved 11 January 2014.
  6. "The History of Running Springs". The Rim of the World Historical Society. Archived from the original on 2014-02-17. Retrieved 11 January 2014.
  7. "Home". nordicgroup.com. Archived from the original on 2023-12-14. Retrieved 2023-09-26.
  8. "Snow Valley Mountain Resort acquired by parent company of Bear Mountain and Snow Summit". ABC7 Los Angeles (in ഇംഗ്ലീഷ്). 2023-01-20. Retrieved 2023-01-20.
  9. "About Us" Archived 2016-09-21 at the Wayback Machine.. Snow Valley Mountain Resort. Retrieved on 2010-12-31.