സ്നൈക് വീഡിയോ ഗെയിം
സ്നൈക് തന്റെ ഇരയെ ഭക്ഷിക്കുകയും അതിനോടൊപ്പം തന്നെ അതിന്റെ വലിപ്പം കൂടുകയും ചെയ്യുന്ന ഒരു വീഡിയോ ഗെയിം ആണ് സ്നൈക് വീഡിയോഗെയിം (Snake)
.
1976 ൽ ആർക്കേഡ് ഗെയിം ബ്ലോക്കേട് രൂപം നൽകിയ ഈ വീഡിയോ ഗെയിം അതിന്റെ തന്നെ നൂറോളം വേർഷനുകളിലേക് ഇതിനോടകം വ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്.ഐഒഎസ് ന് മാത്രമായിത്തന്നെ മുന്നോറോളം നിലവിലുണ്ട് .1998 ൽ നോക്കിയ മൊബൈൽ ഫോണുകളിൽ പുറത്തിറക്കിയ ഈ ഗെയിം അധികം വൈകാതെ തന്നെ ഒരു വലിയ കാണികളെത്തന്നെ സൃഷ്ടിക്കുകയുണ്ടായി.
എങ്ങനെ കളിക്കാം
തിരുത്തുകകളിക്കാരൻ ഒരു നിശ്ചിത അതിരിനുള്ളിലെ കുത്ത്, ചതുരക്കട്ടകൾ അതുമല്ലെങ്കിൽ എന്തെങ്കിലും ചെറിയ ജീവികളെ സ്നൈക്നെ ഉപയോഗിച്ച് ഭക്ഷിക്കുന്നതാണ് ഉള്ളടക്കം .ഒരു വര രൂപേണ ആവും സ്നൈക് സഞ്ചരിക്കുക .അതിന് വശങ്ങളിലേക് തിരിയാനുള്ള കഴിവുമുണ്ടാവും. ഇരകളെ ഭക്ഷിക്കുന്നതിനോടൊപ്പം പാമ്പിന്റെ വലിപ്പം കൂടുന്നത് കൂടുതൽ പോയിന്റുകൾ ലഭിക്കാൻ കാരണമാകുന്നു .എന്നാൽ അത് കളിക്കാരനിൽ സമ്മർദം ചെലുത്താനും കാരണമാകുന്നു .സ്നൈക് സഞ്ചരിക്കുന്നതിനിടയിൽ അത് അതിരിൽ തട്ടുകയോ അതിന്റെ മുൻഭാഗം അതിന്റെതന്നെ ദേഹത്ത് തട്ടുകയോ ചെയ്താൽ ഗെയിം അവസാനിക്കുന്നതാണ് .
ചരിത്രം
തിരുത്തുക1976-ൽ ആർക്കേഡ് ഗെയിം ബ്ലോക്കേട് രൂപം നൽകി ഗ്രാമിലിൻ വികസിപ്പിച്ചെടുത്തു പുറത്തുവിട്ടു .അതേവർഷം തന്നെ ബിഗ്‌ഫൂട്ട് ബൊങ്കേർസ് അതിനെ ക്ലോൺ ചെയ്തു .
അവലംബം
തിരുത്തുക- ↑ Tieturi 2/1985 ISSN 0780-9778