സ്നേഹസംവാദം (മാസിക)
(സ്നേഹ സംവാദം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇസ്ലാമിക പ്രബോധനം ലക്ഷ്യമാക്കി നിച്ച് ഓഫ് ട്രൂത്ത് കൊച്ചിയിൽ നിന്നും പുറത്തിറക്കുന്ന പ്രസിദ്ധീകരണമാണ് സ്നേഹ സംവാദം മാസിക. ഇസ്ലാമിനെ വിമർശിക്കുന്നവർക്ക് വേണ്ടിയൂള്ള വേദി എന്നാണ് ഈ മാസികയെ ഇതിൻറെ അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്.[1] ഇസ്ലാമിനെതിരെയുള്ള ഏതു തരം വിമർശനങ്ങൾ ഉന്നയിക്കാനും വിമർശനാത്മക ലേഖനങ്ങൾ എഴുതാനും സ്നേഹ സംവാദം മാസിക അതിൻറെ താളുകൾ നീക്കിവെക്കുന്നു എന്ന് മാസിക അവകാശപ്പെടുന്നു. ഹൈന്ദവത ഇസ്ലാം, ബൈബിളിന്റെ ദൈവികത തുടങ്ങിയ വിഷയങ്ങളിൽ ദീർഘകാലമായി തുടരുന്ന ലേഖന പരമ്പര പ്രസിദ്ധീകരിക്കുന്നുണ്ട്. എം.എം.അക്ബർ ആണ് ഇപ്പോഴത്തെ പത്രാധിപർ.
Editor | എം.എം.അക്ബർ. |
---|---|
പ്രസിദ്ധീകരിക്കുന്ന ഇടവേള | മാസിക. |
പ്രധാധകർ | നിച്ച് ഓഫ് ട്രൂത്ത്. |
രാജ്യം | ഇന്ത്യ. |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | കൊച്ചി, കേരളം, ഇന്ത്യ. |
ഭാഷ | മലയാളം. |
വെബ് സൈറ്റ് | SnehaSamvadam.com |
അവലംബം
തിരുത്തുക- ↑ 2002 ജൂലൈ 24 മംഗളം ദിനപത്രം - (തലക്കെട്ട്: സ്നേഹ സംവാദം മാതൃകയായി)