പ്രപഞ്ചം നിയതമായ വികാസമില്ലാതെ സ്ഥിതിചെയ്യുന്ന ഒരു അവസ്ഥയിലാണെന്നുള്ളതാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ. ഐസക് ന്യൂട്ടൺ ഉൾപ്പെടെ അനേകം ആദ്യകാല ശാസ്ത്രജ്ഞർ ഈ സിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്നു.1948ൽ ഹെർമാൻ ബോൺഡി, ഫ്രെഡ് ഹോയ്‌ൽ എന്നീ ശാസ്ത്രജ്ഞരാണ് ഈ സിദ്ധാന്തം ആവിഷ്കരിച്ചത്.[1] ഐൻസ്റ്റൈനിന്റെ പ്രപഞ്ചം' എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്.[2] ഇതു പ്രകാരം പ്രപഞ്ചം വികസിയ്ക്കുന്നുമില്ല, ചുരുങ്ങുന്നുമില്ല എന്നു സിദ്ധാന്തം വിശദീകരിയ്ക്കുന്നു. [3] ഇത്തരമൊരു പ്രപഞ്ചമാതൃക സൃഷ്ടിയ്ക്കുന്നതിനുവേണ്ടി ഐൻസ്റ്റീൻ തന്റെ സമീകരണങ്ങളിൽ ഒരു പ്രാപഞ്ചിക സ്ഥിരാങ്കത്തെ ഉൾപ്പെടുത്തിയിരുന്നു.[4] പ്രപഞ്ചത്തിലുള്ള ആകെ ദ്രവ്യങ്ങളുടെ പരസ്പരമുള്ള ആകർഷണം തുല്യമാണെന്നു അദ്ദേഹം സമർത്ഥിച്ചു. എന്നാൽ 1920ളിൽ എഡ്വിൻ ഹബിൾ അന്ന് ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനിയായ മൗണ്ട് വിൽസണിലെ 2.5മീ. പ്രതിഫലന ദൂരദർശിനി ഉപയോഗിച്ചു നടത്തിയ പഠനങ്ങളിൽ നിന്നും താരാപഥങ്ങൾ തമ്മിൽ പരസ്പരം അകലുകയാണെന്നു കണ്ടെത്തി.[5][6] ഇത് അദ്ദേഹം 1929ൽ പ്രസിദ്ധീകരിച്ചു. ഇത് പരിശോധിച്ച ഐൻസ്റ്റൈൻ 1931ൽ തന്റെ മോഡലിൽ നിന്നും പ്രാപഞ്ചിക സ്ഥിരാങ്കം ഒഴിവാക്കിയതായി പ്രഖ്യാപിച്ചു.[6]

1965ൽ മൈക്രോവേവ് പശ്ചാത്തലവികിരണങ്ങൾ കണ്ടെത്തിയതോടെ വികസിക്കുന്ന പ്രപഞ്ചം എന്ന ആശയം ദൃഢമായി.[6]

ഇന്ത്യൻ ശാസ്ത്രജ്ഞനായ ജയന്ത് വി. നാർലിക്കർ ക്വാസി സ്റ്റെഡി സ്റ്റേറ്റ് യൂണിവേഴ്സ് എന്നൊരു സിദ്ധാന്തം രൂപീകരിച്ചിട്ടുണ്ട്. ഇതിനും ശാസ്ത്രലോകത്തിന്റെ അംഗീകാരം കിട്ടിയിട്ടില്ല.[1]

അവലംബം തിരുത്തുക

  1. 1.0 1.1 പ്രകൃതിയുടെ താക്കോൽ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്-20013) ISBN 81-88030-38-3
  2. സ്ഥിരപ്രപഞ്ചം.'ഐൻസ്റ്റീന്റെ പ്രപഞ്ചം' എന്നും ഈ ആശയം അറിയപ്പെടുന്നു.ജ്യോതിശാസ്ത്രത്തിന് ഒരു ആമുഖം -ഡി.സി ബുക്ക്സ് 2012 പു .76
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-05. Retrieved 2014-01-10.
  4. ജ്യോതിശാസ്ത്രത്തിന് ഒരു ആമുഖം. ഡി.സി.ബുക്ക്സ്- 2009. പു. 76
  5. ഭൗതികം ഇരുപതാം നൂറ്റാണ്ടിൽ-കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട്(2000) ISBN 81-7638-166-7
  6. 6.0 6.1 6.2 ഐൻസ്റ്റയിനും ആപേക്ഷികതയും-ഡോ. മനോജ് കോമത്ത്(കേരള ശാസ്ത്ര സാഹിത്യപരിഷത്ത്-2006)ISBN 81-88033-65-0

ഇതും കാണുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്ഥിരപ്രപഞ്ചം&oldid=3800679" എന്ന താളിൽനിന്ന് ശേഖരിച്ചത്