രാജഭരണക്കാലത്ത് ചില പ്രത്യേക വ്യക്തികൾക്കോ കുടുംബങ്ങൾക്കോ രാജാവ് സ്ഥാനപ്പേരുകൾ നൽകി ബഹുമാനിച്ചിരുന്നു. ഇപ്രകാരം സ്ഥാനപ്പേരുകൾ കൽപ്പിച്ചു നൽകുന്നതിനു ഒരു നിശ്ചിത തുക പ്രസ്തുത വ്യക്തികളിൽ നിന്നോ, കുടുംബങ്ങളിൽ നിന്നോ ഈടാക്കിയിരുന്നു. ഇങ്ങനെ ഈടാക്കുന്ന തുകയെ ആണ് സ്ഥാനക്കാഴ്ച എന്നു പറയുന്നത്. നൽകപ്പെടുന്ന സ്ഥാനപ്പേരുകൾ ആ വ്യക്തിയുടെ പേരിനോടൊപ്പമോ, കുടുംബപ്പേരിനോടൊപ്പമോ ചേർക്കുന്നതിനും തടസ്സമില്ലായിരുന്നു.[1]

  1. കേരളാ റവന്യൂ പദ വിജ്ഞാനകോശം .പു.225 .സ്വാമി ലാ ഹൗസ്.
"https://ml.wikipedia.org/w/index.php?title=സ്ഥാനക്കാഴ്ച&oldid=2191730" എന്ന താളിൽനിന്ന് ശേഖരിച്ചത്