മുത്തിൾ

ചെടിയുടെ ഇനം
(സ്ഥല ബ്രഹ്മി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അപ്പിയേസീ സസ്യകുടുംബത്തിലെ നിലത്തുപടർന്നുവളരുന്ന ഒരു സസ്യമാണ് മുത്തിൾ (Centella Asiatica). കരിന്തക്കാളി, കരിമുത്തിൾ, കുടകൻ, കുടങ്ങൽ, കൊടുങ്ങൽ, സ്ഥലബ്രഹ്മി‍ എന്നിങ്ങനെ പല പേരുകളിൽ ദേശവ്യത്യാസം അനുസരിച്ച് അറിയപ്പെടുന്ന ഒരു സസ്യം കൂടിയാണ്‌ ഇത്. മണ്ഡൂകപർണ്ണി എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്നു.[1].

Centella asiatica
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
C. asiatica
Binomial name
Centella asiatica
Synonyms
  • Centella asiatica var. crista Makino
  • Centella boninensis Nakai ex Tuyama
  • Centella glochidiata (Benth.) Drude
  • Centella hirtella Nannf.
  • Centella tussilaginifolia (Baker) Domin
  • Centella ulugurensis (Engl.) Domin
  • Centella uniflora (Colenso) Nannf.
  • Chondrocarpus asiaticus Nutt.
  • Chondrocarpus triflorus Nutt.
  • Glyceria asiatica Nutt.
  • Glyceria triflora Nutt.
  • Hydrocotyle asiatica L.
  • Hydrocotyle asiatica var. floridana J.M. Coult. & Rose
  • Hydrocotyle asiatica var. monantha F.Muell.
  • Hydrocotyle biflora P. Vell.
  • Hydrocotyle brasiliensis Scheidw. ex Otto & F. Dietr.
  • Hydrocotyle brevipedata St. Lag.
  • Hydrocotyle dentata A.Rich.
  • Hydrocotyle ficarifolia Stokes
  • Hydrocotyle ficarioides Lam.
  • Hydrocotyle ficarioides Michx.
  • Hydrocotyle filicaulis Baker
  • Hydrocotyle hebecarpa DC.
  • Hydrocotyle inaequipes DC.
  • Hydrocotyle leptostachys Spreng.
  • Hydrocotyle lunata Lam.
  • Hydrocotyle lurida Hance
  • Hydrocotyle nummularioides A. Rich.
  • Hydrocotyle pallida DC.
  • Hydrocotyle reniformis Walter
  • Hydrocotyle repanda Pers.
  • Hydrocotyle sarmentosa Salisb.
  • Hydrocotyle sylvicola E. Jacob Cordemoy
  • Hydrocotyle thunbergiana Spreng.
  • Hydrocotyle triflora Ruiz & Pav.
  • Hydrocotyle tussilaginifolia Baker
  • Hydrocotyle ulugurensis Engl.
  • Hydrocotyle uniflora Colenso
  • Hydrocotyle wightiana Wall.
  • Trisanthus cochinchinensis Lour.

പ്രത്യേകത

തിരുത്തുക

ചതുപ്പുപ്രദേശങ്ങളിലോ നല്ല ജലാംശം ലഭിക്കുന്ന പ്രദേശങ്ങളിലോ‍ വളരുന്നു. നിലത്ത് പറ്റി വളരുന്ന ഇതിന്റെ ഇലക്ക് തലച്ചോറിന്റെ ആകൃതിയാണുള്ളത്. തണ്ട്, ഇല, വേര്‌ എന്നിവയാണ്‌ ഔഷധത്തിന്‌ ഉപയോഗിക്കുന്നത്[1]

 
കുടങ്ങൽ

രാസഘടകങ്ങൾ

തിരുത്തുക

ഏഷ്യാറ്റിക്കോ സൈഡുകൾ, ഫ്ലവനോയ്ഡുകൾ [2]

രസാദി ഗുണങ്ങൾ

തിരുത്തുക
  • രസം: കഷായം,തിക്തം,മധുരം
  • ഗുണം: ലഘു, സരം
  • വീര്യം: ശീതം
  • വിപാകം: മധുരം
  • പ്രഭാവം: മേധ്യം[3]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

സമൂലം[3]

ഔഷധഗുണം

തിരുത്തുക

ത്വക്‌രോഗം, നാഡീവ്യൂഹത്തിന്റെ രോഗങ്ങൾ എന്നിവ മാറ്റുന്നതിന്‌ മുത്തിൾ ഉപയോഗിക്കുന്നു. കൂടാതെ ഹെപ്പറ്റൈറ്റിസ് ബി യുടെ ചികിത്സയിലും മുത്തിൾ ഉപയോഗിക്കുന്നുണ്ട്[1]

ബുദ്ധി, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കും. ഉറക്കം വരുത്തും. ഹൃദയത്തിന്റെ സങ്കോചക്ഷമത കൂട്ടും.ചർമ്മരോഗങ്ങൾ, കുഷ്ഠം, വാതം, മൂത്രാശയരോഗങ്ങൾ, ഭ്രാന്ത്, ഉന്മാദം, മന്ദബുദ്ധി ഇവയ്ക്കുള്ള മരുന്നാണ്. ധാതുപുഷ്ടികൂട്ടി യൗവനം നിലനിർത്തും.

ബ്രഹ്മരസായനം, പഫനാദി ഘൃതം, പഫനാദി തൈലം എന്നിവയിൽ ചേർക്കുന്നു.

ചിത്രങ്ങൾ

തിരുത്തുക
  1. 1.0 1.1 1.2 ഡോ.കെ.ആർ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകത്തിൽ നിന്നും. താൾ 117 &118. H&C Publishers, Thrissure.
  2. എം. ആശാ ശങ്കർ, പേജ് 11 - ഔഷധ സസ്യങ്ങൾ കൃഷിയും ഉപയോഗവും, കേരള കാർഷിക സർവകലശാല.
  3. 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=മുത്തിൾ&oldid=3691913" എന്ന താളിൽനിന്ന് ശേഖരിച്ചത്