സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കൽ (നിരോധന) നിയമം

സ്ത്രീകളെ അന്തസ്സിനു ഭംഗം വരുത്തുന്ന രീതിയിൽ അവതരിപ്പിക്കുന്നത് നിരോധിച്ചു കൊണ്ട് 1986-ൽ ഇന്ത്യൻ പാർലിമെന്റ് പാസ്സാക്കിയ നിയമമാണ്. 1987 ഒക്ടോബർ 2 നു ഈ നിയമം നിലവിൽ വന്നു. 1986-ലെ സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കൽ നിരോധന നിയമപ്രകാരം പരസ്യം, പ്രസിദ്ധീകരണം, ലഘുലേഖ, ചിത്രങ്ങൾ തുടങ്ങിയവ വഴി സ്ത്രീയുടെ രൂപമോ ശരീരമോ ഏതെങ്കിലും അവയവ ഭാഗമോ അശ്ലീലമായോ നിന്ദ്യമായോ അപകീർത്തികരമായോ സമൂഹത്തിന്റെ സാന്മാർഗികതയെ ഹനിക്കുന്ന വിധത്തിലോ ചിത്രീകരിക്കുന്നത് കുറ്റകൃത്യമാണ്. സ്ത്രീകളെ അശ്ലീലമായി ചിത്രീകരിക്കുന്ന അശ്ലീല പ്രസിദ്ധീകരണങ്ങൾ വിൽക്കുന്നതും പ്രചരിപ്പിക്കുന്നതും ഏഴുവർഷം വരെ തടവുശിക്ഷയും അമ്പതിനായിരം രൂപവരെ പിഴയും ലഭിക്കുന്ന കുറ്റമാണ്.

ഇന്ത്യൻ ശിക്ഷ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ

തിരുത്തുക

അശ്ലീലമായഏതെങ്കിലും പുസ്തകമോ, ലഘുലേഖയോ പത്രമോ രേഖാചിത്രമോ തുടങ്ങിയവയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും അശ്ലീല സാധനങ്ങൾ വിൽക്കുകയോ, വാടകയ്ക്ക് കൊടുക്കുകയോ വിതരണം ചെയ്യുകയോ പരസ്സ്യമായി പ്രദർശിപ്പിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ പ്രചരിപ്പിക്കുകയോ ചെയ്യുന്നതും ഇക്കാര്യങ്ങൾക്കായി അവ നിർമ്മിക്കുകയോ ഉല്പാദിപ്പിക്കുകയോ കൈവശം വെയ്ക്കുകയോ ചെയ്യുന്നതും ഇറക്കുമതിയോ കയറ്റുമതിയോ ചെയ്യുന്നത് കുറ്റകരമാണ്. കുറ്റം ചെയ്യുവാൻ സന്നദ്ധത പ്രകടിപ്പിക്കുന്നതും ശ്രമിക്കൂന്നതും കുറ്റമാണ്. ആദ്യത്തെ കുറ്റകൃത്യത്തിനു പരമാവധി 2 വർഷം തടവു ശിക്ഷയും 2000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കുന്നതാണ്. എന്നാൽ തുടർന്നുള്ള കുറ്റകൃത്യത്തിനു പരമാവധി 5 വർഷത്തെ തടവു ശിക്ഷയും 5000 രൂപ വരെ പിഴ ശിക്ഷയും ലഭിക്കുന്നതാണ്. എന്നാൽ താഴെ പറയുന്ന സന്ദർഭങ്ങളിൽ മുകളിൽ പ്രസ്ഥാവിച്ച പ്രവർത്തികൾ കുറ്റ കൃത്യമല്ല.[1]

  • മേൽ പ്രസ്ഥാവിച്ച പുസ്തകങ്ങൾ, ലഘുലേഖകൾ, പത്രം, രേഖാചിത്രം തുടങ്ങിയവ, ശാസ്ത്രം, സാഹിത്യം, കല, പഠനം, അല്ലെങ്കിൽ എന്തെങ്കിലും പൊതു താൽപ്പര്യം തുടങ്ങിയവയ്ക്ക് വേണ്ടിയുള്ളതാണെങ്കിൽ
  • മതപരമായ ആവശ്യങ്ങൾക്കായിട്ടുള്ളതാണെങ്കിൽ
  • പ്രാചീന സ്മാരക പുരാവസ്തു സ്ഥാന അവശിഷ്ട നിയമം 1958 ലെ നിർവ്വചനപ്രകാരമുള്ള വസ്തുക്കൾ
  • ആരാധനായങ്ങൾ, വിഗ്രഹങ്ങൾ എഴുന്നള്ളിക്കുന്ന രഥം അല്ലെങ്കിൽ മറ്റേതെങ്കിലും മതപരമായ ആവശ്യങ്ങൾക്കുള്ളതാണെങ്കിൽ

അശ്ലീലം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, അസാന്മാർഗ്ഗിക സ്വാധീനത്തിനു വഴിപ്പെടുന്ന മനസ്സുള്ളവരുടെ കാമാസക്തി ഉണർത്തി ദുശിപ്പിക്കുന്ന പ്രവണതയുള്ളതോ, ലൈംഗികമായ അശുദ്ധ ചിന്തകൾ ഉണർത്തുന്നതോ ആയതിനെയാണ്.

  1. ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 292

ഇതും കാണുക

തിരുത്തുക