പുരുഷന്മാരിൽ ഉണ്ടാകുന്നപോലെ സ്ത്രീകളിൽ ഉറക്കത്തിൽ സംഭവിക്കുന്ന രതിമൂർഛയാണ് സ്ത്രീകളിലെ സ്വപ്നസ്ഖലനം. നൈറ്റ് ഫാൾ എന്നും, ഈറൻ സ്വപ്നം എന്നുമൊക്കെ സ്വപ്ന സ്ഖലനത്തെ വിളിക്കാറുണ്ട്. പുരുഷന്മാരിൽ പ്രത്യേകിച്ച് യുവാക്കളിൽ ഇത് കണ്ടുവരുന്നു. എന്നാൽ സ്ത്രീകളിലും സ്വപ്ന സ്ഖലനം സംഭവിക്കുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. ലൈംഗിക വികാരമുണ്ടാവുമ്പോൾ പ്രത്യേകിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടും മുമ്പ് സ്ത്രീകളിൽ വഴുവഴുപ്പ് നൽകുന്ന ചില പ്രത്യേക സ്നേഹദ്രവങ്ങൾ ലൈംഗികാവയവങ്ങളിൽ ലുബ്രിക്കേഷനുവേണ്ടി ഉൽപാദിപ്പിക്കപ്പെടും. ഇത് വഴുവഴുപ്പുള്ളതും നിറമില്ലാത്തതും ആയിരിക്കും. ഉത്തേജന സമയത്ത് ഇങ്ങനെ ഉണ്ടാവുക സ്വാഭാവികമാണ്. ലൈംഗികബന്ധം വേദനരഹിതവും എളുപ്പമാക്കാനും വേണ്ടി മാത്രമാണ് ലൂബ്രിക്കേഷൻ ഉത്പാദിപ്പിക്കപ്പെടുന്നത്. അതിനാൽ ഈ പ്രക്രിയയെ സ്ഖലനം എന്ന് വിശേഷിപ്പിക്കാനുമാവില്ല. എന്നാൽ ഇത്തരം അനുഭവം ഉറക്കത്തിലും സംഭവിക്കാം. സ്ത്രീകളിൽ ഉറങ്ങുമ്പോൾ സെക്‌സ് ഉത്തേജനമുണ്ടാകുകയും ഇതുവഴി യോനിയിൽ ലൂബ്രിക്കേഷനുണ്ടാകുകയും ചെയ്യും. ഇതിലൂടെ രതിമൂർച്ഛ എന്ന തോന്നലുണ്ടാകാം.

ഉറക്കത്തിൻ്റെ ഒരു പ്രത്യേക ഘട്ടത്തിൽ യോനിയിലേക്ക് രക്തപ്രവാഹം വർദ്ധിയ്ക്കും. ഇതാണ് സ്ത്രീകളിൽ ഇത്തരമൊരു അവസ്ഥ വരുത്തുന്നത്. ചില സ്ത്രീകളിൽ ഒരു രാത്രിയിൽ തന്നെ ഇത് പലവട്ടം സംഭവിയ്ക്കാറുമുണ്ട്. ജേർണൽ ഓഫ് സെക്‌സ് റിസർച്ച് നടത്തിയ പഠനത്തിൽ 37 ശതമാനം സ്ത്രീകൾക്കും ഉറക്കത്തിൽ സ്വപ്‌നസ്ഖലനമുണ്ടാകുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

റഫറൻസുകൾ തിരുത്തുക