സ്തനാർബുദ അവബോധ മാസം
സ്തനാർബുദ അവബോധ മാസം (BCAM) എല്ലാ വർഷവും സ്തനാർബുദത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും സ്തനാർബുദത്തിൻ്റെ കാരണങ്ങൾ, പ്രതിരോധം, രോഗനിർണയം, ചികിത്സയും രോഗമുക്തിയും എന്നീ മേഖലകളിൽ ഗവേഷണത്തിനായി സാമ്പത്തിക സമാഹരണത്തിനുമായി അന്താരാഷ്ട്രതലത്തിൽ നടത്തുന്ന പ്രചരണ പരിപാടിയാണ്. ഒക്ടോബർ മാസത്തിലാണ് പ്രമുഖ സ്തനാർബുദ ജീവകാരുണ്യ സംഘടനകൾ ചേർന്ന് ഈ പരിപാടി നടത്തുന്നത്. ദേശീയ സ്തനാർബുദ ബോധവൽക്കരണം മാസം (NBCAM) എന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇത് അറിയപ്പെടുന്നത്.
ചരിത്രം
തിരുത്തുകഅമേരിക്കൻ കാൻസർ സൊസൈറ്റി, ഇമ്പീരിയൽ കെമിക്കൽ ഇൻഡസ്റ്റ്രീസിൻ്റെ ഫാർമസ്യൂട്ടിക്കൽ വിഭാഗം എന്നിവ ചേർന്ന് 1985 ലാണ് ആദ്യമായി ഒക്ടോബർ മാസം സ്തനാർബുദ അവബോധമാസമായി ആചരിച്ചു തുടങ്ങിയത്. സ്തനാർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഏറ്റവും ഫലപ്രദമായ ആയുധമായി മാമോഗ്രാഫിയെ പ്രചരിപ്പിക്കുക എന്നതായിരുന്നു ഇതിൻ്റെ ലക്ഷ്യം [1]
1993 ൽ എസ്റ്റീൻ ലോഡർ കമ്പനികളുടെ സീനിയർ കോർപ്പറേറ്റ് വൈസ് പ്രസിഡന്റായ എവ്ലിൻ ലോഡർ ബ്രെസ്റ്റ് കാൻസർ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിക്കുകയും പിങ്ക് റിബൺ അതിന്റെ ചിഹ്നമായി സ്ഥാപിക്കുകയും ചെയ്തു. പിങ്ക് റിബൺ സ്തനാർബുദത്തെ പ്രതീകപ്പെടുത്തുന്നത് ആദ്യമായല്ല: [2] 68 കാരിയായ കാലിഫോർണിയക്കാരി ഷാർലറ്റ് ഹേലി, അവരുടെ സഹോദരി, മകൾ, പേരക്കുട്ടി എന്നിവർ സ്തനാർബുദ ബാധിതരായിരുന്നു. ഗവേഷണത്തിനുള്ള അപര്യാപ്തമായ ധനസഹായത്തിലേക്ക് ശ്രദ്ധക്ഷണിക്കാനായി അവർ പീച്ച്-കളർ റിബൺ വിതരണം ചെയ്തിരുന്നു.1991 അവസാനത്തോടെ, സൂസൻ ജി. കോമെൻ ഫൗണ്ടേഷൻ സ്തനാർബുദത്തെ അതിജീവിച്ചവർക്കുള്ള ന്യൂയോർക്ക് സിറ്റി മത്സരത്തിലെ പങ്കാളികൾക്ക് പിങ്ക് റിബൺ നൽകി. [3]
2010 -ൽ ഡെൽറ്റ എയർ ലൈൻസ് N845MH എന്ന ബോയിംഗ് 767 -432ER വിമാനത്തിന് ബ്രെസ്റ്റ് കാൻസർ റിസർച്ച് ഫൗണ്ടേഷൻ്റെ നിറങ്ങൾ പെയ്ൻ്റ് ചെയ്തു
പ്രവർത്തനങ്ങളും സംഭവങ്ങളും
തിരുത്തുകനടത്തവും ഓട്ടവും, ലാൻഡ്മാർക്ക് കെട്ടിടങ്ങളുടെ പിങ്ക് പ്രകാശവും ഉൾപ്പെടെ സ്തനാർബുദ അവബോധത്തിനായുള്ള വിവിധ പരിപാടികൾ ലോകമെമ്പാടും ഒക്ടോബറിൽ നടത്തപ്പെടുന്നു.
പുരുഷ സ്തനാർബുദം
തിരുത്തുകഅപൂർവമായ പുരുഷ സ്തനാർബുദം പൊതുവെ അവഗണിക്കപ്പെടുന്നു. 2009 -ൽ പുരുഷ ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ ഗ്രൂപ്പുകൾ ഔട്ട് ഓഫ് ദ ഷാഡോ ഓഫ് പിങ്ക്, എ മാൻസ് പിങ്ക്, ബ്രാൻഡൻ ഗ്രീനിംഗ് ഫൗണ്ടേഷൻ ഫോർ ബ്രെസ്റ്റ് ക്യാൻസർ ഓഫ് മെൻ എന്നിവ ചേർന്ന് ഒക്ടോബർ മൂന്നാം വാരം "പുരുഷ സ്തനാർബുദ അവബോധവാരം" എന്ന പേരിൽ ആഗോളതലത്തിൽ സ്ഥാപിച്ചു. [4]
ഇതും കാണുക
തിരുത്തുക- ആരോഗ്യവുമായി ബന്ധപ്പെട്ട ചാരിറ്റി ഫണ്ട് റൈസറുകളുടെ പട്ടിക
- നൊ ബ്രാ ഡേ
- പിങ്ക് പാലം
- പിങ്ക് ഹിജാബ് ദിനം
- പിങ്ക് റിബൺ
റഫറൻസുകൾ
തിരുത്തുക
- ↑ "About Us". National Breast Cancer Awareness Month. Archived from the original on 2011-07-16.
- ↑ "Estée Lauder Official Site". Esteelauder.com. Archived from the original on 2012-03-26. Retrieved 2012-01-02.
- ↑ "History of the Pink Ribbon". Think Before You Pink. Archived from the original on 2016-03-30. Retrieved 2021-09-28.
- ↑ "Male Breast Cancer Awareness Week". Retrieved 2009-10-01.