ഒരു സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും വിവിധ ആവശ്യങ്ങൾക്കായി ഒത്തുകൂടുന്നതാണ് സ്കൂൾ അസംബ്ലി (school assembly). ഇത് ദിവസേന അതല്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ അതുമല്ലെങ്കിൽ, അവശ്യ ഘട്ടങ്ങളിൽ, ഏത് സന്ദർഭത്തിലും സ്കൂൾ അസംബ്ലി ചേരാറുണ്ട് [1]. മുഴുവൻ പേരും ചേർന്ന് പ്രാർത്ഥിക്കുന്നതിനോ, പ്രതിജ്ഞയെടുക്കുന്നതിനോ പ്രഖ്യാപനങ്ങൾ നടത്തുന്നതിനോ എല്ലാം ഇത്തരം അസംബ്ലി ചേരാറുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, കല, കായിക ഇനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇനങ്ങൾ അവതരിപ്പിക്കുന്നതിനും ഇത്തരം സ്കൂൾ അസംബ്ലികൾ വേദിയാകാറുണ്ട്. സ്കൂളിലെ പൊതുവായ അച്ചടക്കം പാലിക്കുന്നതിൽ, അസംബ്ലിക്ക് ഒരു പ്രധാന പങ്ക് വഹിക്കാനാവും.

ജി. എച്ച്. എസ്. എസ്. ബെല്ല ഈസ്റ്റ് - സ്കൂൾ അസംബ്ലി

ചരിത്രം

തിരുത്തുക

വളരെ പ്രാചീന കാലം മുതൽക്കുതന്നെ ഇത്തരം കൂടിച്ചേരൽ നടക്കാറുണ്ടായിരുന്നതായി രേഖപ്പെടുത്തലുകളുണ്ട്. ഇതിഹാസ കഥകളിലും മറ്റും ഇത്തരം സന്ദർഭങ്ങൾ കാണാം. ഇപ്പോൾ, വിദ്യാഭ്യാസ വകുപ്പ് നിർബന്ധിതമായിത്തന്നെ സ്കൂൾ അസംബ്ലി നടത്തുന്നതിന് നിർദ്ദേശിക്കുന്നുണ്ട്.[2]

പ്രവർത്തനങ്ങൾ

തിരുത്തുക

ചിട്ടയായുള്ള കൂടിച്ചേരൽ, പ്രാർത്ഥന, ദേശീയഗാനാലാപനം, പ്രധാന വാർത്തകളും അറിയിപ്പുകളും നൽകൽ, വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ ഇനങ്ങൾ, ആദരിക്കൽ തുടങ്ങിയവയെല്ലാം സ്കൂൾ അസംബ്ലിയിലെ പ്രധാന പ്രവർത്തനങ്ങളാണ്.

  1. "School Assembly". wordreference.com. Retrieved 10 July 2017.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-18. Retrieved 2019-09-19.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സ്കൂൾ_അസംബ്ലി&oldid=3960737" എന്ന താളിൽനിന്ന് ശേഖരിച്ചത്