സോഫ്റ്റ്‌വെയർ അധിഷ്ഠിത ശൃംഖല
സോഫ്റ്റ്‌വെയർ അധിഷ്ഠിത ശൃംഖല എന്നത് വളരെ കാലമായി ഉപകരണങ്ങൾ ചേർത്തുള്ള ശൃംഖലാ രൂപീകരണത്തിൽ ഉപയോഗിച്ച് വന്നിരുന്ന സങ്കേതങ്ങളിൽ നിന്നും വ്യത്യസ്‍തമായ ഒരു സമീപനമാണ്. നെറ്റ് വർക്ക് ഉപകരണങ്ങളിൽ നിന്നും നെറ്റ് വർക്ക് ക്രമീകരണ തീരുമാനങ്ങൾ എടുത്ത് മാറ്റി, നെറ്റ് വർക്ക് കൺട്രോളർ എന്ന് വിളിക്കപ്പെടുന്ന ഒരു കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറ്റുന്നു എന്നതാണ് എസ് ഡി എന്നിന്റെ അടിസ്ഥാന തത്ത്വം. ഇത് വഴി നെറ്റ് വർക്ക് ഉപകരണങ്ങൾക്ക് പൂർണമായും വിവര കൈമാറ്റത്തിൽ ശ്രദ്ധ ചെലുത്തുവാൻ സാധിക്കും. സങ്കീർണമായ തീരുമാനങ്ങൾ എടുക്കേണ്ട ഉത്തരവാദിത്തം പൂർണമായി കൺട്രോളറിൽ നിഷിപ്തമാവുന്നു. ഇത് നെറ്റ് വർക്ക് ഉപകരണങ്ങൾ ലളിതമാവുന്നതിനും വിവര കൈമാറ്റത്ത്തിന്റെ വേഗത വർദ്ധിക്കുന്നതിനും കാരണമാവുന്നു. നെറ്റ് വർക്കിലെ സജ്ജീകരണങ്ങളെ ഉപകരണങ്ങളിൽ നിന്നും വേർ തിരിക്കുക വഴി ഒരു നെറ്റ് വർക്കിനെ ഉപയോക്താവിന്റെ ഇഷ്ടാനുസരണം വളരെ ലളിതമായി ക്രമീകരിക്കുന്നതിനും, സുഖമമായ നെറ്റ് വർക്ക് പരിപാലനത്തിനും എസ് ഡി എൻ വഴിയൊരുക്കുന്നു.