സോഫിയ ക്വിന്റിനോ (1879-1964) പോർച്ചുഗലിൽ ബിരുദം നേടിയ ആദ്യത്തെ വനിതാ ഡോക്ടർമാരിൽ ഒരാളാണ്. പോർച്ചുഗീസ് രാജവാഴ്ചയെ എതിർത്ത ഒരു സജീവ ഫെമിനിസ്റ്റായിരുന്ന അവർ, മുമ്പ് നഴ്‌സിംഗ് ജോലി കന്യാസ്ത്രീകളുടെ കുത്തകയായിരുന്ന ഒരു രാജ്യത്ത്, ഒരു മതേതര നഴ്സിംഗ് സേവനം വികസിപ്പിക്കുന്നതിൽ ഒരു സു പ്രധാന പങ്ക് വഹിച്ചു.

സോഫിയ ക്വിന്റിനോ
1910-ൽ സോഫിയ ക്വിന്റിനോ
ജനനം
സോഫിയ ഡ കോൺസെസിയോ ക്വിന്റിനോ

1879 (1879)
കടവൽ, പോർച്ചുഗൽ
മരണം1964 (വയസ്സ് 84–85)
തൊഴിൽഡോക്ടർ
അറിയപ്പെടുന്നത്പോർച്ചുഗലിലെ മതേതര നഴ്സിംഗ് വികസനം

പശ്ചാത്തലം

തിരുത്തുക

1879-ൽ പോർച്ചുഗലിലെ കഡാവൽ മുനിസിപ്പാലിറ്റിയിലെ ലാമാസ് ഗ്രാമത്തിലാണ് സോഫിയ ഡ കോൺസിക്കാവോ ക്വിന്റിനോ ജനിച്ചത്. അവൾ ഒടുവിൽ ലിസ്ബൺ യൂണിവേഴ്സിറ്റിയിലെ ഫാക്കൽറ്റി ഓഫ് മെഡിസിൻ ആയി മാറിയ എക്കോള മെഡിക്കോ-സിറുർഗിക്ക ഡി ലിസ്ബോവ (മെഡിക്കൽ-സർജിക്കൽ സ്കൂൾ ഓഫ് ലിസ്ബൺ) എന്ന സ്ഥാപനത്തിൽ പഠനത്തിന് ചേർന്നു. ബിരുദാനന്തരം, "Some Words Regarding the Sensitization of Bacteria" എന്ന തലക്കെട്ടിൽ, ലിസ്ബണിലെ പൊതു ആശുപത്രികളിൽ സേവനം നൽകുന്ന ക്ലിനിക്കൽ അനാലിസിസ് ലബോറട്ടറിയിൽ അവർ അസിസ്റ്റന്റായി ജോലി ചെയ്തു. 1918 നും 1948 നും ഇടയിൽ ലിസ്ബണിലെ പൊതു ആശുപത്രികളിലെ ഫിസിയോതെറാപ്പി സേവനങ്ങളുടെ മേധാവിയായിരുന്ന അവർ, ഒരു ജനറൽ ഡോക്ടറായും ഹൈസ്കൂൾ അധ്യാപികയായും ജോലി ചെയ്തു. കരിയറിന്റെ മധ്യത്തിൽ അവൾ യൂണിവേഴ്സിറ്റിയിൽ തിരിച്ചെത്തുകയും 1931 ൽ പാരീസ് യൂണിവേഴ്സിറ്റിയിലെ ഫാക്കൽറ്റി ഓഫ് മെഡിസിനിൽ നിന്ന് ബിരുദം നേടുകയും ചെയ്തു.[1][2]

നഴ്സിംഗ്

തിരുത്തുക

ഒന്നാം ലോക മഹായുദ്ധം (1914-18) പൊട്ടിപ്പുറപ്പെട്ടത് സൈനികർക്കും യുദ്ധത്തിൽ പരിക്കേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണയുമായി നിരവധി സ്ത്രീ പ്രസ്ഥാനങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു. "യുദ്ധത്തിന്റെ ഇരകൾക്കുള്ള പോർച്ചുഗീസുകാരുടെ സഹായം" രൂപീകരിച്ചത് കത്തോലിക്കാ സഭയാണ് എന്നിരുന്നാലും, അത്തരം പരിചരണം മതവുമായി ബന്ധപ്പെടുത്തരുതെന്ന് ശക്തമായി വാദിച്ച സോഫിയ ക്വിന്റിനോ 1914-ൽ സൃഷ്ടിക്കപ്പെട്ടതും പോർച്ചുഗലിൽ കന്യാസ്ത്രീകൾക്ക് മാത്രമായി നടത്താത്ത ആദ്യത്തെ നഴ്സിംഗ് കോഴ്സുകൾ നടത്തിയതുമായ ഒരു മതേതര സംഘടനയായ പെല പത്രിയയുടെ പ്രധാന സാരഥികളിൽ ഒരാളായിരുന്നു. 1916 മാർച്ചിൽ ജർമ്മനി പോർച്ചുഗലിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനുശേഷം, പോർച്ചുഗീസ് വിമൻ ക്രൂസേഡ് എന്ന സംഘടനയിലെ നഴ്സിംഗ് പരിശീലനത്തിന്റെ മേധാവിയായിരുന്നു ക്വിന്റിനോ. യുദ്ധരംഗത്ത് അണിനിരന്ന സൈനികർക്ക് സഹായം നൽകുകയും യുദ്ധസേവനത്തിനായി സ്ത്രീകളെ സംഘടിപ്പിക്കുകയും യുദ്ധ മുന്നണിയിലേയ്ക്ക് തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ നൽകുന്നതുപോലെയുള്ള സേവനങ്ങൾ നൽകുന്ന പോർച്ചുഗലിലെ ആദ്യത്തെ സ്ഥാപനങ്ങളിലൊന്നായിരുന്നു ഇത്.[3][4]

  1. "Sofia Quintino (1878-1964)". Debate Graph. Retrieved 12 October 2020.
  2. Cordeiro de Sousa Amorim, Ana Patrícia. "Exposição - Rostos da República" (PDF). University of Porto. Retrieved 12 October 2020.
  3. Cordeiro de Sousa Amorim, Ana Patrícia. "Exposição - Rostos da República" (PDF). University of Porto. Retrieved 12 October 2020.
  4. "O nascimento das enfermeiras laicas em Portugal". RTP-Ensina. Retrieved 12 October 2020.
"https://ml.wikipedia.org/w/index.php?title=സോഫിയ_ക്വിന്റിനോ&oldid=3847270" എന്ന താളിൽനിന്ന് ശേഖരിച്ചത്