സൊഹ്‌റാബെൻ അക്ബർഭായ് ചാവ്ദ (1923-1997) ഒരു നഴ്സും, ഗാന്ധിയൻ സാമൂഹിക പരിഷ്കർത്താവും ഇന്ത്യയിലെ ബനസ്കന്തയിൽ നിന്നുള്ള മൂന്നാം ലോക്‌സഭയിലെ അംഗവുമായിരുന്നു. ഇംഗ്ലീഷ്:Zohraben Akbarbhai Chavda.

ജീവിതരേഖ തിരുത്തുക

1923 സെപ്റ്റംബർ 2-ന് ഗുജറാത്തിലെ പ്രന്തിജ് പട്ടണത്തിൽ ജമിയത്ത്ഖാൻ ഉമ്മർഖാൻ പഠാന്റെ മകളായി സൊഹ്‌റാബെൻ ജനിച്ചു. [1] അവൾ വാർധയിൽ നിന്ന് നഴ്സിംഗ് ട്രെയിനിംഗ് പരീശീലിച്കു. [2]

പരിശീലനം പൂർത്തിയാക്കിയ ശേഷം, ഗുജറാത്ത് വിദ്യാപീഠത്തിൽ നഴ്‌സായി ജോലി ചെയ്യാൻ തുടങ്ങിയ സൊഹ്‌റാബെൻ പിന്നീട് മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമത്തിലേക്ക് മാറി. ഗാന്ധിയുടെ ഉപദേശപ്രകാരം അവരും ഭർത്താവും സനാലി ഗ്രാമത്തിലേക്ക് പോയി, അധഃസ്ഥിതരുടെ അവസ്ഥ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ. ഇവിടെ അവർ ഒരു ആശ്രമം സ്ഥാപിക്കുകയും ആശ്രമശാലയിൽ കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. [3] ബനസ്‌കന്ത ജില്ലയിലെ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും അവരുടെ ജില്ലയിലെ സാമൂഹ്യക്ഷേമ പദ്ധതിയുടെ ചെയർമാനായും അവർ സേവനമനുഷ്ഠിച്ചു. [4]

ഔദ്യോഗിക ജീവിതം തിരുത്തുക

മൂന്നാം ലോകസഭയിലേക്കുള്ള 1962 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ, സൊഹ്‌റാബെൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ടിക്കറ്റിൽ ബനസ്‌കന്തയിൽ നിന്ന് 1,15,931 വോട്ടുകൾ നേടി വിജയിച്ചു, അവളുടെ അടുത്ത എതിരാളിയായ സ്വതന്ത്ര പാർട്ടിയുടെ സ്ഥാനാർത്ഥി 60,975 നേടി. [5] അവരും മൈമൂന സുൽത്താനും മാത്രമായിരുന്നു മൂന്നാം ലോകസഭയിലെ രണ്ട് മുസ്ലീം വനിതകൾ. [6]

  1. "Members Bioprofile: Chavda, Shrimati Zohraben Akbarbhai". Lok Sabha. Retrieved 28 November 2017.
  2. "Gandhians in Post Independence Gujarat" (PDF). Shodhganga. Retrieved 28 November 2017.
  3. "Gandhians in Post Independence Gujarat" (PDF). Shodhganga. Retrieved 28 November 2017.
  4. "Members Bioprofile: Chavda, Shrimati Zohraben Akbarbhai". Lok Sabha. Retrieved 28 November 2017.
  5. "Statistical Report on General Elections, 1962 to the Third Lok Sabha" (PDF). Election Commission of India. p. 120. Retrieved 28 November 2017.
  6. Falahi, Mumtaz Alam (3 August 2009). "Milli Council to launch mass movement on women reservation". TwoCircles.Net. Retrieved 28 November 2017.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സൊഹ്രാബെൻ_ചാവ്ദ&oldid=3863775" എന്ന താളിൽനിന്ന് ശേഖരിച്ചത്