സൊഹാർ (അറബി: صُحار) സുൽത്താനേറ്റ് ഓഫ് ഒമാനിലെ അൽ ബത്തിനാ നോർത്ത് ഗവർണറേറ്റിൻറെ തലസ്ഥാനവും ഇവിടുത്തെ ഏറ്റവും വലിയ പട്ടണവുമാണ്. രാജ്യത്തിൻറ ഈ പുരാതന തലസ്ഥാനം, ഒരിക്കൽ പ്രധാനപ്പെട്ട ഇസ്ലാമിക് തുറമുഖമായിരുന്നിട്ടുണ്ട്.[1] ഐതിഹ്യ കഥയിലെ സിൻബാദ് എന്ന നാവികൻറെ ജന്മസ്ഥലമായിട്ടാണ് ഈ പട്ടണം അറിയപ്പെടുന്നത്.[2]

സൊഹാർ
City
അൽ ഹുജ്‍റയിലെ കോട്ട.
അൽ ഹുജ്‍റയിലെ കോട്ട.
Country Oman
GovernorateAl Batinah
ഉയരം
4 മീ(13 അടി)
ജനസംഖ്യ
 (2008)
 • ആകെ1,26,800
സമയമേഖലUTC+4 (Oman Standard Time)

2010 ലെ സെൻസസ് കണക്കുകൾ പ്രകാരം ഈ പട്ടണത്തില ജനസംഖ്യ 140,006 ആണ്. ജനസംഖ്യയനുസരിച്ച് ഒമാനിലെ അഞ്ചാമത്തെ വലിയ പട്ടണമാണ് സോഹാർ.[3] 2000 ൽ സോഹാർ വ്യാവസായിക തുറമുഖത്തിൻറ വികസനത്തിനു ശേഷം ഈ പട്ടണം ഒമാനിലെ വ്യാവസായിക നിയന്ത്രണകേന്ദ്രമായി മാറി.

ചരിത്രം തിരുത്തുക

റോമൻ തത്ത്വശാസ്ത്രജ്ഞനും ആഖ്യായികാകാരനുമായിരുന്ന പ്ലിനിയുടെ "നാച്ചുറൽ ഹിസ്റ്ററി" എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്ന ഒമാനിയ എന്ന പുരാതന നഗരം, സൊഹർ ആണെന്ന് ഒരു വാദം നിലനിൽക്കുന്നുണ്ട്. ഈ പഴയ പ്രദേശത്തിൻറ പേരിൽ നിന്നാണ് രാജ്യത്തിൻ ഒമാൻ എന്ന പേരു കിട്ടിയതെന്നാണ് പറയപ്പെടുന്നത്.[4]

ഭൂമിശാസ്ത്രം തിരുത്തുക

സൊഹാർ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ, 24°20′31.2″N 56°43′47.6″E ആണ്.

വിദ്യാഭ്യാസം സൌകര്യങ്ങൾ തിരുത്തുക

സൊഹാർ പട്ടണത്തിൽ ഉന്നത വിദ്യാഭ്യാസത്തിനുതകുന്ന നാല് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.

സൊഹാർ പട്ടണത്തിൽ ഏതാനും ഇൻറർനാഷണൽ സ്കൂളുകളും സ്ഥിതി ചെയ്യുന്നു.

  • അൽ ബത്തിനാ ഇൻറർനാഷണൽ സ്കൂൾ (സൊഹാർ അലൂമിനിയത്തിൻറെ ഉടമസ്ഥതയിൽ)
  • സൊഹാർ ഇൻറർനാഷണൽ സ്കൂൾ (S.I.S)
  • ഇന്ത്യൻ സ്കൂൾ, സൊഹർ[5]
  • പാകിസ്താൻ സ്കൂൾ, സൊഹർ

കാലാവസ്ഥ തിരുത്തുക

സൊഹാർ പട്ടണത്തിലെ കാലാവസ്ഥ ചൂടുള്ള മരുഭൂ കാലാവസ്ഥയാണ്. വേനൽക്കാലം വളരെ ചൂടുള്ളതും മൃദുവായി ശൈത്യകാലവുമാണ്. വർഷപാതം വളരെ കുറവാണിവിടെ. ഒരു വർഷം മുഴുവൻ ലഭിക്കേണ്ട പാതിയോളം മഴ ഫെബ്രുവരി മാസത്തിൽ ലഭിക്കുന്നു. വേനൽക്കാലം ഏറെ വരണ്ടതാണ്.

Sohar പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 32.6
(90.7)
32.1
(89.8)
37.4
(99.3)
44.5
(112.1)
46.9
(116.4)
48.5
(119.3)
50.0
(122)
45.0
(113)
43.2
(109.8)
42.4
(108.3)
37.7
(99.9)
33.9
(93)
50
(122)
ശരാശരി കൂടിയ °C (°F) 24.2
(75.6)
25.3
(77.5)
27.5
(81.5)
31.9
(89.4)
36.3
(97.3)
36.9
(98.4)
36.2
(97.2)
34.7
(94.5)
34.1
(93.4)
33.0
(91.4)
29.5
(85.1)
26.1
(79)
31.31
(88.36)
പ്രതിദിന മാധ്യം °C (°F) 18.9
(66)
19.5
(67.1)
22.4
(72.3)
26.8
(80.2)
31.0
(87.8)
32.7
(90.9)
33.0
(91.4)
31.6
(88.9)
30.3
(86.5)
27.4
(81.3)
23.7
(74.7)
20.4
(68.7)
26.48
(79.65)
ശരാശരി താഴ്ന്ന °C (°F) 12.4
(54.3)
13.3
(55.9)
16.1
(61)
19.6
(67.3)
23.7
(74.7)
26.2
(79.2)
28.2
(82.8)
27.1
(80.8)
24.7
(76.5)
20.4
(68.7)
16.8
(62.2)
14.4
(57.9)
20.24
(68.44)
താഴ്ന്ന റെക്കോർഡ് °C (°F) 5.7
(42.3)
5.8
(42.4)
6.8
(44.2)
11.2
(52.2)
16.0
(60.8)
19.7
(67.5)
22.4
(72.3)
21.4
(70.5)
17.4
(63.3)
12.0
(53.6)
8.0
(46.4)
7.4
(45.3)
5.7
(42.3)
മഴ/മഞ്ഞ് mm (inches) 4.7
(0.185)
56.2
(2.213)
17.0
(0.669)
7.8
(0.307)
2.5
(0.098)
0.0
(0)
0.1
(0.004)
0.0
(0)
0.5
(0.02)
0.0
(0)
3.8
(0.15)
15.9
(0.626)
108.5
(4.272)
% ആർദ്രത 72 74 72 65 63 70 77 80 79 73 72 74 72.6
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 269.4 228.6 230.8 276.0 322.4 310.9 281.5 275.6 276.3 284.6 257.5 259.8 3,273.4
Source #1: NOAA (all but average maximum, 1980-1990) [5]
ഉറവിടം#2: www.world-climates.com (average maximum) [6]

അവലംബം തിരുത്തുക

  1. Agius, Dionisius A. (2008). Classic Ships of Islam: From Mesopotamia to the Indian Ocean. Brill. p. 85. ISBN 9789004158634. Retrieved 25 June 2014.
  2. "Tourist Information". Port of Sohar. Archived from the original on 2012-03-22. Retrieved 2011-12-02.
  3. "timesofoman.com". timesofoman.com. Archived from the original on 2011-07-25. Retrieved 2011-06-12.
  4. Encyclopedia of Islam. "Oman". E. J. Brill (Leiden), 1913.
  5. "Majis Climate Normals 1980-1990". National Oceanic and Atmospheric Administration. Retrieved January 15, 2013.
  6. "Sohar Climate". www.world-climates.com. Archived from the original on 2016-03-04. Retrieved January 15, 2013.
"https://ml.wikipedia.org/w/index.php?title=സൊഹാർ&oldid=3800653" എന്ന താളിൽനിന്ന് ശേഖരിച്ചത്