സോണാർ

(സൊണാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശബ്ദത്തിന്റെ പ്രതിധ്വനിയെ വിശകലനം ചെയ്ത് കപ്പലോടിക്കുന്നതിനും ആശയവിനിമയത്തിനും മറ്റു നൗകകളെ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്നതിനെയാണ് സോണാർ (ഇംഗ്ലീഷ്: SOund Navigation And Ranging) എന്നു വിളിക്കുന്നത്.

സോണാറിന്റെ പ്രവർത്തന തത്ത്വം

ചില ജീവജാലങ്ങൾ ഈ സങ്കേതം ഉപയോഗിച്ച് മാർഗതടസ്സങ്ങളെയും ഇരകളെയും കണ്ടെത്തുന്നു. ഡോൾഫിനുകളും വവ്വാലുകളും ഇതിന് ഉദാഹരണം ആണ്. വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ വേഗം മറ്റ് ശബ്ദശാസ്ത്രപരമായ പ്രത്യേകതകൾ തുടങ്ങിയവ മനസ്സിലാക്കുന്നതിനും ആശയവിനിമയത്തിനും സോണാർ വ്യാപകമായി ഉപയോഗിക്കുന്നു. അന്തർവാഹിനികളിൽ സോണാർ സംവിധാനത്തിന് വളരെ പ്രാധാന്യം ഉണ്ട്.[1]

  1. http://www.mathrubhumi.com/php/featureDetails.php?general_links_id=8&feature_category_id=1222&general_ns_dt=2008-05-17&general_archive_display=yes&Farc=[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സോണാർ&oldid=3648357" എന്ന താളിൽനിന്ന് ശേഖരിച്ചത്