ത്യാഗരാജസ്വാമികൾ ശ്രീരഞ്ജനിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് സൊഗസുഗാ മൃദംഗതാളമു [1]

മൃദംഗവായന

വരികളും അർത്ഥവും തിരുത്തുക

  വരികൾ അർത്ഥം
പല്ലവി സൊഗസുഗാ മൃദംഗതാളമു ജതകൂർചി നിനു
സൊക്ക ജേയു ധീരുഡെവ്വഡോ
നിന്നെ മൃദംഗതാളത്തിന്റെ അകമ്പടിയോടുകൂടിയുള്ള
സംഗീതം കൊണ്ടു സന്തോഷിപ്പിക്കുന്ന ആ ധീരൻ ആരാണ്?
അനുപല്ലവി നിഗമ ശിരോർത്ഥമു കൽഗിന
നിജ വാക്കുലതോ സ്വരശുദ്ധമുതോ
വേദങ്ങളിലെ പരമസത്യങ്ങൾ ഉൾക്കൊള്ളിച്ച് സ്വരശുദ്ധിയോടെ അങ്ങയെ
സന്തോഷിപ്പിക്കാനായി സംഗീതാർച്ചന നടത്തുന്ന ആ ധീരൻ ആരാണ്?
ചരണം യതി വിശ്രമ സദ്ഭക്തി
വിരതി ദ്രാക്ഷരസ നവരസ
യുത കൃതിചേ ഭജിയിഞ്ചു
യുക്തി ത്യാഗരാജുനി തരമാ ശ്രീ രാമ
യതിനിയമങ്ങൾ അനുസരിച്ച് വേണ്ടയിടങ്ങളിൽ നിർത്തലുകൾ
വരുത്തി മുന്തിരിനീരിനുതുല്യമായ മാധുര്യത്തോടെ നവരസങ്ങളും
ഉൾക്കൊള്ളിച്ച് വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് സംഗീതം
രചിച്ച് ആലപിക്കാൻ ത്യാഗരാജനു സാധിക്കുമോ?

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സൊഗസുഗാ_മൃദംഗതാളമു&oldid=3784758" എന്ന താളിൽനിന്ന് ശേഖരിച്ചത്