സൈലാരിയ പോളിമോർഫ

ഒരു സാപ്രോബിക് ഫംഗസ്

ഒരു സാപ്രോബിക് ഫംഗസാണ് സൈലാരിയ പോളിമോർഫ. 'മരിച്ചയാളുടെ വിരലുകൾ' എന്ന വിശേഷണത്തിൽ ഇതറിയപ്പെടുന്നുണ്ട്. വനപ്രദേശങ്ങളിൽ ഇതിനെ സാധാരണയായി കാണപ്പെടുന്നു. ദ്രവിച്ച മരക്കുറ്റിയിൽ നിന്നുമാണ് ഈ ഫംഗസ് പൊതുവേ വളരുന്നത്. നീളമേറിയ ഫംഗസ്, വിരലുകൾ പോലെ നിലത്തുനിന്നും ഉയർന്നുവരുന്നത് ഇവയുടെ സവിശേഷതയാണ്. സൈലാരിയ ജനുസ്സിൽ നൂറോളം ഇനം കോസ്മോപൊളിറ്റൻ ഫംഗസ് അടങ്ങിയിരിക്കുന്നു. പോളിമോർഫ എന്നാൽ "പല രൂപങ്ങൾ" എന്നാണ് അർത്ഥമാക്കുന്നത്. അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, ഇതിന് വളരെ വ്യത്യസ്ഥമായ, എന്നാൽ പലപ്പോഴും ക്ലബ് ആകൃതിയിലുള്ള ഫ്രൂട്ടിംഗ് ബോഡി ഉണ്ട്.

സൈലാരിയ പോളിമോർഫ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Fungi
Division: Ascomycota
Class: Sordariomycetes
Order: Xylariales
Family: Xylariaceae
Genus: Xylaria
Species:
X. polymorpha
Binomial name
Xylaria polymorpha
(Pers.) Grev., (1824)
Synonyms

Coelorhopalon obovatum
Hypoxylon polymorphum
Penzigia obovata
Sphaeria obovatav
Sphaeria polymorpha
Xylaria corrugata
Xylaria obovata
Xylaria rugosa
Xylosphaera obovata
Xylosphaera polymorpha

സൈലാരിയ പോളിമോർഫ

അസ്കോമിസെറ്റസ് ഫൈലത്തിലാണ് സൈലാരിയ പോളിമോർഫ ഉൾപ്പെടുന്നത്. ഇവയുടെ ലൈംഗിക ഘട്ടത്തിൽ നാല് മുതൽ എട്ട് വരെ അസ്കോസ്പോറുകൾ അടങ്ങിയിരിക്കുന്നു. അസ്കോസ്പോറുകളുടെ ഘടന, ഡിസ്ചാർജ് രീതി എന്നിവയെ അടിസ്ഥാനമാക്കിയാണ് സാക് ഫംഗസുകളെ ഉപഗ്രൂപ്പുകളായി വേർതിരിക്കുന്നത്. പല അസ്കോമിസെറ്റുകളും സസ്യരോഗകാരികളാണ്, ചിലത് മൃഗങ്ങളിലും രോഗമുണ്ടാക്കുന്നു. ഇവയിൽ ചിലത് ഭക്ഷ്യയോഗ്യമായ കൂണുകളാണ്. മിക്കവയും മൃതമായ ജൈവവസ്തുക്കളിൽ ( സാപ്രോബുകളായി ) ജീവിക്കുന്നു. [1]

ഫ്രൂട്ടിംഗ് ബോഡി പുറമേ ഇരുണ്ട നിറമുള്ളതും അകത്ത് വെളുത്തതാണ്. ചുറ്റുമുള്ള ഈ കറുത്ത പ്രദേശം പെരിത്തേസിയ എന്ന ചെറിയ ഘടനകളാൽ നിർമ്മിതമാണ്. പെരിത്തേസിയയിൽ അസ്കോസ്പോറുകൾ അടങ്ങിയിരിക്കുന്ന ഒരു പാളി കാണപ്പെടുന്നു. അസ്കി ഓസ്റ്റിയോളിലേക്ക് നീളുന്നു. ഇത്, അസ്കോസ്പോറുകളെ പുറന്തള്ളുന്നു. സ്പോറുകളുടെ വിതരണം ഒരു നീണ്ട പ്രക്രിയയാണ്.

  1. Phillips, Roger (2010). Mushrooms and Other Fungi of North America. Buffalo, NY: Firefly Books. p. 375. ISBN 978-1-55407-651-2.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സൈലാരിയ_പോളിമോർഫ&oldid=3792866" എന്ന താളിൽനിന്ന് ശേഖരിച്ചത്