സൈലന്റ് സിനിമ ഇൻ ഇന്ത്യ - എ പിക്ചോറിയൽ ജേണി


2012 ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയപുരസ്കാരം നേടിയ കൃതിയാണ് സൈലന്റ് സിനിമ ഇൻ ഇന്ത്യ - എ പിക്ചോറിയൽ ജേണി. പ്രമുഖ ചലച്ചിത്രപണ്ഡിതനും പൂനയിലെ നാഷണൽ ഫിലിം ആർക്കൈവ്സ് സ്ഥാപകാംഗവുമായ ബി.ഡി. ഗാർഗയാണ് ഈ കൃതി രചിച്ചത്.[1]

സൈലന്റ് സിനിമ ഇൻ ഇന്ത്യ - എ പിക്ചോറിയൽ ജേണി
2011 ലെ പതിപ്പിന്റെ പുറംചട്ട
കർത്താവ്ബി.ഡി. ഗാർഗ
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ്
പ്രസാധകർഹാർപ്പർ കോളിൻസ്
പ്രസിദ്ധീകരിച്ച തിയതി
2012
മാധ്യമംഹാർഡ് തവർ
ISBNISBN 9789350290804

ഉള്ള‌ടക്കം

തിരുത്തുക

1913 നും 1931 നുമിടയിൽ ഇന്ത്യയിൽ പുറത്തിറങ്ങിയ 1300 ലധികം നിശ്ശബ്ദ ചിത്രങ്ങളുടെ ചരിത്രവും നാൾവഴിയുമാണ് ഈ ഗ്രന്ഥം അന്വേഷിക്കുന്നത്. ഈ സിനിമകളുടെ നിരവധി പബ്ളിസിറ്റി ബ്രോഷറുകളും നിശ്ചല ചിത്രങ്ങളും ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നു. ഓസ്‌കാർ പുരസ്‌കാരം നേടിയ ചലച്ചിത്ര ചരിത്രകാരൻ കെവിൻ ബ്രോൺസ്ലോയാണ് ഈ പുസ്തകത്തിന് അവതാരികയെഴുതിയിട്ടുള്ളത്.

പുരസ്കാരങ്ങൾ

തിരുത്തുക
  • 2012 ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയപുരസ്കാരം
  1. http://www.flipkart.com/silent-cinema-india-pictorial-journey/p/itmddt4qjuryggb7?pid=9789350290804&ref=d15800b1-9708-4325-bff9-89ea3cd52656&srno=s_1&otracker=from-search&query=silent%20cinema%20in%20india[പ്രവർത്തിക്കാത്ത കണ്ണി]