സൈഫുൽ അസാം
ബംഗ്ലാദേശ് വ്യോമസേനയിലെ മുൻ ഫൈറ്റർ പൈലറ്റാണ് ഗ്രൂപ്പ് കാപ്റ്റൻ സൈഫുൽ അസാം. നാല് രാജ്യങ്ങളിലെ വ്യോമസേനയിൽ അംഗമായ വ്യക്തി, ദക്ഷിണേഷ്യയിലെ ഒരേയൊരു ഫ്ലയിംഗ് എയ്സ് എന്നീ ബഹുമതികൾക്ക് അർഹനായ പൈലറ്റാണ് ഇദ്ദേഹം.
സൈഫുൽ അസാം সাইফুল আজম | |
---|---|
ജനനം | 1941 Khagarbaria Village, Pabna District, Rajshahi Division, East Bengal (present Bangladesh) |
ദേശീയത | Bangladesh |
വിഭാഗം | ബംഗ്ലാദേശ് Air Force പാകിസ്താൻ Air Force |
ജോലിക്കാലം | 1960–1979 |
പദവി | Group Captain |
ജീവ ചരിത്രം
തിരുത്തുക1941ൽ ബംഗ്ലാദേശിലാണ് ഇദ്ദേഹം ജനിച്ചത്. അന്ന് പാകിസ്താന്റെ ഭാഗമായിരുന്നു ബംഗ്ലാദേശ്. 1956ൽ പാകിസ്താനിൽ എത്തിയ ഇദ്ദേഹം 1958ൽ പാകിസ്താൻ വ്യോമസേനയിൽ അംഗമായി. സെസ്ന ടി37 (Cessna T-37) വിമാനങ്ങളിൽ പരിശീലനം പൂർത്തിയാക്കിയ അസാമിനെ മികവ് കണക്കിലെടുത്ത് അമേരിക്കയിലെ ലുക്ക് എയർ ഫോഴ്സ് കേന്ദ്രത്തിൽ ഉന്നത പരിശീലനത്തിനയച്ചു. എഫ് 87 (F-86 Sabre)യുദ്ധവിമാനങ്ങളിൽ അടക്കം പരിശീലനം പൂർത്തിയാക്കിയെത്തിയ അസാം പാക് വ്യോമസേനയിൽ പരിശീലകനായി നിയമിതനായി