സൈനുദ്ധീൻ മഖ്ദൂം ഒന്നാമന്റെ താവഴിയിൽ ഹിജ്രവർഷം 1225 ലാണ് സൈനുദ്ധീൻ മഖ്ദൂം അഖീറിന്റെ (മൂന്നാമൻ) ജനനം.ശൈഖ്‌ അബ്ദുൽ അസീസിന്റെ മകൻ ശൈഖ്‌ മാഹിൻ ഹസൻ ആണ് പിതാവ്.മാഹിൻ ഹസൻ ,ശൈഖ്‌ അഹ്മദ്‌ മഖ്ദൂം,ശൈഖ്‌ അഹ്മദുൽ ഹമദാനി എന്നിവരാണ് ഗുരുനാഥൻമാർ.

അഞ്ചു വർഷംമസ്ജിദുൽ ഹറമിലും നാല്പതു വർഷം പൊന്നാനിയിലും ദർസ്‌ നടത്തി.പ്രഗൽഭ പണ്ഡിതനായിരുന്ന തട്ടാങ്ങര കുട്ട്യേമു മുസ്ലിയാർ,തുന്നം വീട്ടിൽ മുഹമ്മദ്‌ മുസ്ലിയാർ ശുജാഈ മൊയ്‌ദു മുസ്ലിയാർ തണ്ടങ്ങോട്ടുഅമ്മു മുസ്ലിയാർ,പുത്തൻപള്ളി കുഞ്ഞഹമ്മദ്‌ മുസ്ലിയാർ,നെല്ലികുത്ത് ആലിമുസ്ലിയാർ,കട്ടിലശ്ശേരി ആലി മുസ്ലിയാർ,തുടങ്ങിയവർ ശിഷ്യന്മാരാണ് .മഹാപണ്ഡിതന്മാരായിരുന്നകൊങ്ങണംവീട്ടിൽ ഇബ്രാഹിംകുട്ടി മുസ്ലിയാർ,( മ:ഹി 1323 കണ്ണൂർ ഉളിയിൽ)കൊങ്ങണംവീട്ടിൽ അഹ്മദ്‌ ബാവ മുസ്ലിയാർ (മരണം:ഹി 1314 ഒറ്റപ്പാലം)അബ്ദുറഹ്മാൻ മുസ്ലിയാർ , ആയിഷകുട്ടി എന്നിവരാണ് സന്താനങ്ങൾ.ഫാത്തിമ,കുഞ്ഞിഫാത്തിമ എന്നിവർ ഭാര്യമാരാണ്. ഹി:1305 ൽ സഫർ ഒമ്പത്‌ വ്യാഴാഴ്ച ളുഹർ നിസ്കരിച്ചു കൊണ്ടിരിക്കെയായിരുന്നു മരണം.പൊന്നാനി മഖ്ദൂമുമാരുടെ മഖ്ബറയിലാണ് മറവ് ചെയ്തിട്ടുളത്.[1]

  1. മലയാളത്തിലെ മഹാരഥന്മാർ, നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാർ