സേഫ്റ്റി പിൻ
സേഫ്റ്റി പിൻ സാധാരണ മൊട്ടുസൂചിയ്ക്ക് ചില രൂപാന്തരണം ചെയ്തതാണ്. മൊട്ടുസൂചിയേക്കാൾ സേഫ്റ്റിപിന്നിന് ഒരു സ്പ്രിങ്ങ് ഭാഗവും കൂർത്തഭാഗം പിടിച്ചുകിടക്കാനുള്ള കൊളുത്തുന്ന ഭാഗവും ചേർന്നതാണ്. ഈ കൊളുത്തുന്ന ഭാഗത്തിനു രണ്ടു ലക്ഷ്യമുണ്ട്. ഒന്ന്, ഒരു പ്രതലത്തെ നന്നായി പിടിച്ചുകിടക്കാനുള്ള ഒരു വളയം സൃഷ്ടിക്കുക. രണ്ടാമത്തെ ധർമ്മം കൂർത്ത സൂചിയുടെ അറ്റത്തുനിന്നും ഉപയോഗിക്കുന്ന ആളുടെ ശരീരത്തു കൊള്ളാതെ സംരക്ഷിക്കുക.
ഇവ സാധാരണ, തുണിഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാനാണുപയോഗിക്കുന്നത്.