സെൽമ ബാക്കാർ

ടുണീഷ്യൻ ചലച്ചിത്ര നിർമ്മാതാവും, രാഷ്ട്രീയപ്രവർത്തകയും

ടുണീഷ്യൻ ചലച്ചിത്ര നിർമ്മാതാവും, രാഷ്ട്രീയപ്രവർത്തകയുമാണ് സെൽമ ബാക്കാർ.(ജനനം: ഡിസംബർ 15, 1945) ടുണീസിൽ ദൈർഘ്യമേറിയ ചലച്ചിത്രം നിർമ്മിച്ച ആദ്യ വനിതയായി അവർ കണക്കാക്കപ്പെടുന്നു.[1][2]തുനീഷ്യൻ സ്ത്രീ അവകാശങ്ങളെ കേന്ദ്രവിഷയമാക്കി ആവിഷ്കരിക്കുന്ന തൻ്റെ ചിത്രങ്ങളിലൂടെ വനിതാ മാനിഫെസ്റ്റോകൾ അവതരിപ്പിക്കുന്നതിൽ പ്രശസ്തയാണിവർ.[1]

സെൽമ ബാക്കാർ

ആദ്യകാലജീവിതം

തിരുത്തുക

1945 ഡിസംബർ 15 ന് ടുണീസിലാണ് സെൽമ ബക്കർ ജനിച്ചത്. അവർക്ക് ഏഴുവയസ്സുള്ളപ്പോൾ അവരുടെ കുടുംബം ഹമാം-ലിഫിലേക്ക് മാറി.[1]മാതാപിതാക്കൾ ബക്കറിനെ മുസ്ലീമായിട്ടാണ് വളർത്തിയത്. കുടുംബത്തോടൊപ്പം രണ്ടുതവണ മക്കയിലേക്ക് തീർത്ഥാടനം നടത്തി. എന്നിരുന്നാലും, ബക്കാർ അജ്ഞ്ഞേയവാദിയായി അറിയപ്പെടുന്നു.[1]1966 മുതൽ 1968 വരെ സ്വിറ്റ്സർലൻഡിലെ ലോസാനിൽ സൈക്കോളജി പഠനം നടത്തിയ ബാക്കർ രണ്ട് വർഷത്തിന് ശേഷം ഇൻസ്റ്റിറ്റ്യൂട്ട് ഫ്രാങ്കൈസ് ഡി സിനിമയിൽ ചലച്ചിത്രത്തെക്കുറിച്ച് പഠിക്കാൻ പാരീസിലേക്ക് കൂടുമാറി.[3]തുടർന്ന് ടുണീഷ്യൻ ഫെഡറേഷൻ ഓഫ് അമേച്വർ ഫിലിം മേക്കേഴ്സിൽ അംഗമായി. അവിടെ ഒരു ടുണീഷ്യൻ ടെലിവിഷൻ സീരീസിന്റെ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തു.[3][1]

21-ാം വയസ്സിൽ സെൽമ ബക്കർ 1966-ൽ ഹമ്മം-ലിഫ് അമേച്വർ ഫിലിം ക്ലബിലെ മറ്റ് സ്ത്രീകളോടൊപ്പം ഹ്രസ്വചിത്രങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി.[1]അവരുടെ സിനിമകൾ ടുണീഷ്യയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെയും അവകാശങ്ങളെയും ചുറ്റിപ്പറ്റിയാണ്. 1966-ൽ നിർമ്മിച്ച അവരുടെ ആദ്യ ഹ്രസ്വചിത്രം ടുണീഷ്യയിലെ സ്ത്രീകളുടെ വിമോചനത്തെ നേരിടുന്ന എൽ'എവെയിൽ എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ്. എൽ എവെയിലിന് പിന്നീട് അംഗീകാരങ്ങൾ ലഭിച്ചു. 1975-ൽ ബക്കാർ ഫാത്ത്മ 75 എന്ന പേരിൽ മുഴുനീള ഫീച്ചർ ചിത്രം സംവിധാനം ചെയ്യുകയും ഈ ചിത്രം ടുണീഷ്യയിലെ ഒരു "പയനിയർ സിനിമ" ആയി കണക്കാക്കപ്പെടുന്നു.[4]ഒരു സ്ത്രീ സംവിധാനം ചെയ്ത ആദ്യത്തെ മുഴുനീള ഫീച്ചർ ചിത്രമാണിത്. ഫാത്തിമ 75, "ടുണീഷ്യയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള ഫെമിനിസ്റ്റ് ഉപന്യാസ ചിത്രം ആണ്.[5]ടുണീഷ്യയിലെ ഫെമിനിസത്തെ അഭിസംബോധന ചെയ്യുന്ന ഒരു ഡൊഡാക്റ്റിക് സ്റ്റൈൽ ഫിലിം ഈ ചിത്രം ഉപയോഗിക്കുന്നു.[1]ഒന്നിലധികം രംഗങ്ങളിലെ സെൻസർഷിപ്പ് പ്രശ്‌നങ്ങൾ കാരണം ടുണീഷ്യൻ വിവര മന്ത്രാലയം ഈ സിനിമ വർഷങ്ങളോളം നിരോധിക്കുകയും വാണിജ്യ സിനിമാ തിയേറ്ററുകളിൽ കാണാൻ കഴിയാതിരിക്കുകയും ചെയ്തു.[3]അവരുടെ രണ്ടാമത്തെ മുഴുനീള ചിത്രം, ഹബീബ എംസിക്ക (1994), പ്രശസ്ത ടുണീഷ്യൻ ഗായികയും നർത്തകിയുമായ ഹബീബ എംസിക്കയുടെ ജീവചരിത്രമായിരുന്നു.[3]1940 കളിൽ വിച്ചി ഭരിക്കുന്ന ടുണീഷ്യയിലെ ഒരു മാനസികരോഗാശുപത്രിയിലെ ഓപിയം അടിമയായ സാകിയയുടെ കഥയാണ് ഫ്ലവേഴ്‌സ് ഓഫ് ഒബ്ലിവിയൻ.[2] ചലച്ചിത്രങ്ങളും വാണിജ്യപരസ്യങ്ങളും നിർമ്മിക്കുന്നതിനായി സെൽമ ബാക്കറിന് മറ്റ് പ്രമുഖ വനിതാ സംവിധായകരോടൊപ്പം ഇന്റർമീഡിയ പ്രൊഡക്ഷന് കീഴിൽ സ്വന്തമായി ഒരു നിർമ്മാണ കമ്പനി ഉണ്ട്.[3]നിരവധി ഹ്രസ്വചിത്രങ്ങളും ബക്കാർ നിർമ്മിച്ചിട്ടുണ്ട്.[6]

ടുണീഷ്യൻ വനിതാ അവകാശങ്ങൾക്കായുള്ള സെൽമ ബാക്കറിന്റെ ആക്ടിവിസം അവരെ സജീവമായ ഒരു രാഷ്ട്രീയ ജീവിതത്തിലേക്ക് നയിക്കുന്നു. അവിടെ അവർ അൽ മസാർ രാഷ്ട്രീയ പാർട്ടിയിൽ അംഗമായി.[7]2011 ഒക്ടോബറിൽ സെൽമ ബക്കർ ഭരണഘടനാ അസംബ്ലിയിൽ അംഗമായി.[8] 2014-ൽ സെൽമ ബക്കർ ടുണീഷ്യയിലെ പാർലമെന്ററി ഗ്രൂപ്പ് ഓഫ് ഡെമോക്രാറ്റുകളുടെ പ്രസിഡന്റായി. ഡെമോക്രാറ്റിക് ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റായിരുന്ന ബക്കർ “പാർലമെന്ററി സംഘത്തിന്റെ അധ്യക്ഷയായ ആദ്യത്തെ, ഏക വനിത” ആയി.[7]

ഫിലിമോഗ്രാഫി

തിരുത്തുക
  • 1976: ഫാത്മ 75
  • 1994: ഹബീബ എംസിക്ക/ലാ ഡാൻസെ ഡു ഫ്യൂ / ദി ഡാൻസ് ഓഫ് ഫയർ
  • 2006: നോച്ച്ഖാച്ച്/ലാ ഫ്ല്യൂർ ഡി ലോബ്ലി/ദി ഫ്ലവർ ഓഫ് ഒബ്ളിവിയോൺ
  • 2017: എൽ ജയ്ദ[9]

മറ്റ് സിനിമകൾ

  • 1966: എൽ'വെയിൽ (സംവിധായകൻ) (ഹ്രസ്വചിത്രം)
  • 1985: ഡി ലാ ടോയിസൺ ഓ ഫിൽ ഡി /ദി ഗോൾഡൻ ഫ്ലീസ് (director) (short film)
  • 1989: മൂൺ ചൈൽഡ് (നിർമ്മാതാവ്) (ഹ്രസ്വചിത്രം)[9]
  • 2010: ബെയ്ദ (തബൗ) (നിർമ്മാതാവ്)
  • 2016: പെലുചെ (നിർമ്മാതാവ്)

ടെലിവിഷൻ പരമ്പര

തിരുത്തുക
  • 1996: ലെ സീക്രട്ട് ഡെസ് മാറ്റിയേഴ്സ് '
  • 1997 : ഫെംസ് ഡാൻസ് നോട്രെ മോമോയർ
  • 2002 : ഫർഹത്ത് ലാമോർ (Joie d'une vie)
  • 2005 : ചര അൽ ഹോബ്
  • 2006 : എൻവാസി ഡബ്ല്യൂ ആറ്റെബ്
  • 2006 : അസ്‌റാർ ആയില്യ
  • 2007 : ചാബെയ്ൻ ഫി റമദാനെ
  • 2007 : കമാൻ‌ജെറ്റ് സല്ലേമ
  • 2007 : ലയാലി എൽ ബിദ്
  1. 1.0 1.1 1.2 1.3 1.4 1.5 1.6 Stefanie van de Peer, 'An encounter with the doyenne of Tunisian film, Selma Baccar', The Journal of North African Studies, Vol. 16. No. 3, September 2011, pp.471-82. DOI: 10.1080/13629387.2010.527122
  2. 2.0 2.1 Florence Martin (2011). "Selma Baccar's Transvergent Spectatorship: Flower of Oblivion (Tunisia, 2006)". Screens and Veils: Maghrebi Women's Cinema. Indiana University Press. pp. 183–209. ISBN 978-0-253-00565-6.
  3. 3.0 3.1 3.2 3.3 3.4 Rebecca Hillauer (2005). Encyclopedia of Arab Women Filmmakers. American Univ in Cairo Press. pp. 375–. ISBN 978-977-424-943-3.
  4. Peer, Stefanie Van de (2012-10-01). "A transnational feminist rereading of post-Third Cinema theory: The case of Maghreb documentary". Journal of African Cinemas (in ഇംഗ്ലീഷ്). 4 (2): 175–189. doi:10.1386/jac.4.2.175_1. ISSN 1754-9221.
  5. Stefanie Van de Peer (2017). "Chapter 3. Selma Baccar: Non-fiction in Tunisisa, the land of fictions". Negotiating Dissidence: The Pioneering Women of Arab Documentary. Edinburgh University Press. ISBN 978-1-4744-2338-0.
  6. "Selma Baccar: "La cultura es el arma más poderosa contra el terrorismo y el integrismo"". 20 Minutos. October 23, 2018.
  7. 7.0 7.1 "Tunisie – ANC : Salma Baccar nouvelle présidente du bloc démocratique". www.tunisienumerique.com (in ഫ്രഞ്ച്). Retrieved 2018-10-19.
  8. Lilia Labidi (2016). "Political, aesthetic, and ethical positions of Tunisian women artists, 2011-2013". In Andrea Khalil (ed.). Gender, Women and the Arab Spring. Routledge. p. 38. ISBN 978-1-317-59916-6.
  9. 9.0 9.1 "Selma Baccar". IMDb. Retrieved 2018-10-19.
"https://ml.wikipedia.org/w/index.php?title=സെൽമ_ബാക്കാർ&oldid=3469483" എന്ന താളിൽനിന്ന് ശേഖരിച്ചത്