സെൻറ് മേരീസ് എൽ. പി.എസ്. മാറിക

എറണാകുളം ജില്ലയിലെ വിദ്യാലയം

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ കൂത്താട്ടുകുളം വിദ്യാഭ്യാസ ഉപജില്ലയിലാണ് മാറിക സെൻറ് മേരീസ് എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ വിദ്യാഭ്യാസ സൌകര്യങ്ങൾ തീർത്തും കുറവായ ഒരു കാലഘട്ടത്തിൽ മാറിക – വഴിത്തല പ്രദേശങ്ങളിലെ ആദ്യത്തെ വിദ്യാപീഠമായി മാറിക സെൻറ് മേരീസ് സ്കൂൾ സ്ഥാപിക്കാൻ കഴിഞ്ഞു

ചരിത്രം തിരുത്തുക

മാറിക പ്രദേശത്തിന് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നുകൊണ്ട് പള്ളിയോടനുബന്ധിച്ച് നടത്തി വന്നിരുന്ന ചെറുവിദ്യാലയം അഗ്നിബാധയെതുടർന്നു മെച്ചപ്പെട്ടരീതിയിൽ സർക്കാർ അംഗീകാരത്തോടെ ഒരു സ്കൂൾ സ്ഥാപിക്കാൻ നാട്ടുകാരും പള്ളി അധികൃതരും ചേർന്ന സ്ഥാപിച്ചു . സ്ഥാപക മാനേജർ കൊച്ചികുന്നേൽ മത്തായി അച്ഛനാണ്. 1917 മേയ് 20 –ആം തീയതി 147 കുട്ടികളുമായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു . ശ്രീ പി . നാരായണപിള്ള പ്രഥമാധ്യാപകനായിരുന്നു .

1965 മുതൽ ഈ സ്ഥാപനം കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെൻറ്ന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു . 1967 – 1997 വരെ തടിക്കാട്ട് കെ.ജെ. ജോൺ ഹെഡ്മാസ്റ്റർ ആയി സേവനമനുഷ്ഠിച്ചു. 969-ൽ സുവർണ്ണ ജൂബിലിയും 1995-ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. 1989-ൽ റവ. ഫാ. ജോർജ്ജ് പടിഞ്ഞാറെക്കുറ്റ് പ്രാരംഭ സ്കൂൾ കെട്ടിടം സ്ഥാപിച്ചു. 1994-ൽ കൂത്താട്ടുകുളം വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും മികച്ച സ്കൂളായി ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടു. [അവലംബം ആവശ്യമാണ്] 100-ആം വർഷത്തിൻറെ ആരംഭം കുറിക്കുന്ന സ്കൂളിന്റെ മാനേജർ റവ.ഫാ. ജയിംസ് വരാരപ്പിള്ളിയാണ്. ഇപ്പോൾ ഓരോ ഡിവിഷൻ വീതം 1- 4 വരെ ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു. സി. എൽസമ്മ കെ. തോമസ് ഹെഡ്മിസ്ട്രെസ്സ് ആയും ശ്രീമതി ബീന തോമസ്, സോളി പോൾ, ബിബിത പോൾ എന്നിവർ അധ്യാപികമാരായും, ശ്രീ ജോർജ്ജ് ജോസഫ് പി‌ടി‌എ പ്രെസിഡൻറായും, ശ്രീമതി ഡെൻസി കെ. ബിനോയ് എം‌പി‌ടി‌എ പ്രെസിഡൻറായും സേവനം ചെയ്യുന്നു. .

ചിത്രശാല തിരുത്തുക

റഫറൻസുകൾ തിരുത്തുക