ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ സുലവേസി പ്രവിശ്യയിലെ ഒരു റീജൻസിയാണ് സെൻട്രൽ മമുജു റീജൻസി. മമുജു റീജൻസി വിഭജിച്ചാണ് ഈ റീജൻസി സ്ഥാപിച്ചത്. മമുജു റീജൻസിയുടെ ഭാഗമായിരുന്ന അഞ്ച് ജില്ലകൾ ( കെകമാറ്റൻ ) ഉൾപ്പെടുന്ന പ്രദേശത്തെയാണ് ഈ റീജൻസിയായി 2012 ഡിസംബർ 14ന് പ്രഖ്യാപിച്ചത്. [2] 3,015.95 km 2 ആണ് ഈ റീജൻസിയുടെ വിസ്തൃതി. 2010 ലെ സെൻസസ് പ്രകാരം 105,495 ആണ് ഇവിടത്തെ ജനസംഖ്യ. [3] 2020 സെൻസസ് പ്രകാരം 135,280 ആയി ജനസംഖ്യ ഉയർന്നു. [4] 2022 മധ്യത്തിലെ ഔദ്യോഗിക കണക്ക് പ്രകാരം ജനസംഖ്യ 140,028 ആയി. [1]

Central Mamuju Regency
ഔദ്യോഗിക ചിഹ്നം Central Mamuju Regency
Coat of arms
Location of Central Mamuju Regency in red
Location of Central Mamuju Regency in red
Central Mamuju Regency is located in Sulawesi
Central Mamuju Regency
Central Mamuju Regency
Location in Sulawesi and Indonesia
Central Mamuju Regency is located in Indonesia
Central Mamuju Regency
Central Mamuju Regency
Central Mamuju Regency (Indonesia)
Coordinates: 2°05′24″S 119°29′17″E / 2.0901046°S 119.4880718°E / -2.0901046; 119.4880718
CountryIndonesia
ProvinceWest Sulawesi
CapitalTobadak
ഭരണസമ്പ്രദായം
 • RegentAras Tammauni
 • Vice RegentAmin Jasa
വിസ്തീർണ്ണം
 • ആകെ1,197.25 ച മൈ (3,100.87 ച.കി.മീ.)
ജനസംഖ്യ
 (mid 2022 estimate)
 • ആകെ1,40,028
 • ജനസാന്ദ്രത120/ച മൈ (45/ച.കി.മീ.)
 [1]
സമയമേഖലUTC+8
വെബ്സൈറ്റ്mamujutengahkab.go.id

ഭരണകൂടം

തിരുത്തുക

റീജൻസിയെ അഞ്ച് ജില്ലകളായി ( കെകമാറ്റൻ ) തിരിച്ചിരിക്കുന്നു. 2010 ലെ സെൻസസ് [3], 2020 സെൻസസ്, 2022 മധ്യത്തിലെ ഔദ്യോഗിക കണക്കുകൾ, എന്നീ കണക്കെടുപ്പുകളിലെ ജനസംഖ്യയും, [4] [1] ജില്ലാ ഭരണ കേന്ദ്രങ്ങളും, ഓരോ ജില്ലയിലെയും ഗ്രാമങ്ങളുടെ എണ്ണവും (എല്ലാ ഗ്രാമീണ ദേശങ്ങളും ) താഴെക്കൊടുത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ജില്ലയുടെ പേര് ( കെകമാറ്റൻ ) ഏരിയ (കിമീ 2ൽ) 2010 ലെ ജനസംഖ്യ 2020 ലെ ജനസംഖ്യ 2022 മധ്യത്തിലെ കണക്കെടുപ്പ് പ്രകാരം ജനസംഖ്യ ഭരണ സിരാകേന്ദ്രം ഗ്രാമങ്ങളുടെ എണ്ണം
പാംഗലേ 91.11 11,418 14,129 14,440 പോളോ പംഗലെ 9
ബുഡോംഗ്-ബുഡോംഗ് 249.67 22,823 29,294 30,240 ബബനാ 11
തൊബദക് 699.91 23,637 29,269 30,360 മഹാഹേ 8
ടോപ്പോയോ 884.80 25,767 34,417 35,970 വാപുതെഹ് 15
കറോസ്സ 1,175.38 22,004 28,171 29,020 കറോസ്സ 11
ആകെ 3,100.87 105,495 135,280 140,028 തൊബദക് 54

കാലാവസ്ഥ

തിരുത്തുക

വർഷം മുഴുവനും കനത്ത മഴയുള്ള ഉഷ്ണമേഖലാ മഴക്കാടുകളുടെ കാലാവസ്ഥയാണ് സെൻട്രൽ മമുജു റീജൻസിയിൽ അനുഭവപ്പെടുന്നത്. താഴെകൊടുത്തിട്ടുള്ള കാലാവസ്ഥാ ഡാറ്റ റീജൻസിയുടെ ആസ്ഥാനമായ തോബാഡക് പട്ടണത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

Tobadak പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 29.2
(84.6)
29.5
(85.1)
29.5
(85.1)
29.7
(85.5)
29.9
(85.8)
29.0
(84.2)
28.4
(83.1)
29.5
(85.1)
29.9
(85.8)
31.0
(87.8)
30.2
(86.4)
29.6
(85.3)
29.62
(85.32)
പ്രതിദിന മാധ്യം °C (°F) 25.6
(78.1)
25.8
(78.4)
25.7
(78.3)
25.9
(78.6)
26.2
(79.2)
25.4
(77.7)
24.6
(76.3)
25.4
(77.7)
25.6
(78.1)
26.6
(79.9)
26.1
(79)
25.8
(78.4)
25.73
(78.31)
ശരാശരി താഴ്ന്ന °C (°F) 22.0
(71.6)
22.1
(71.8)
22.0
(71.6)
22.1
(71.8)
22.6
(72.7)
21.9
(71.4)
20.9
(69.6)
21.4
(70.5)
21.3
(70.3)
22.2
(72)
22.1
(71.8)
22.1
(71.8)
21.89
(71.41)
വർഷപാതം mm (inches) 225
(8.86)
206
(8.11)
235
(9.25)
278
(10.94)
282
(11.1)
233
(9.17)
176
(6.93)
177
(6.97)
173
(6.81)
164
(6.46)
231
(9.09)
216
(8.5)
2,596
(102.19)
ഉറവിടം: Climate-Data.org[5]

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 1.2 Badan Pusat Statistik, Jakarta, 2023, Kabupaten Mamuju Tengah Dalam Angka 2023 (Katalog-BPS 1102001.7606)
  2. DPR Sahkan 7 Kabupaten Baru. www.kompas.com. Sabtu, 15 December 2012. Accessed 30 December 2012
  3. 3.0 3.1 Biro Pusat Statistik, Jakarta, 2011.
  4. 4.0 4.1 Badan Pusat Statistik, Jakarta, 2021.
  5. "Climate: Tobdak". Climate-Data.org. Retrieved 19 November 2020.
"https://ml.wikipedia.org/w/index.php?title=സെൻട്രൽ_മമുജു_റീജൻസി&oldid=3991488" എന്ന താളിൽനിന്ന് ശേഖരിച്ചത്