കിഴക്കൻ ചൈനാക്കടലിലെ ജനവാസമില്ലാത്ത ദ്വീപുകളുടെ ഒരു കൂട്ടമാണ് സെൻകാക്കു ദ്വീപുകൾ (ജാപ്പനീസ്- 尖閣諸島 സെൻകാക്കു ഷോതോ അഥവാ 尖閣群島 സെൻകാക്കു ഗുൻതോ[1]). ചൈനയുടെ കിഴക്ക്, റിപ്പബ്ലിക് ഓഫ് ചൈനയുടെ (തായ്‌വാൻ) വടക്കുകിഴക്ക്, ഓകിനാവ ദ്വീപിന് പടിഞ്ഞാറ്, ഈ ദ്വീപുകൾ സ്ഥിതിചെയ്യുന്നു.

മെയിൻ‌ലാൻ‌ഡ് ചൈനയിൽ‌ ഇവയെ ഡിയാവുയൂയും അനുബന്ധ ദ്വീപുകൾ‌ (ചൈനീസ്- 钓鱼岛及其附属岛屿, പിൻയിൻ- Diàoyúdǎo jí qí fùshǔ dǎoyǔ) എന്ന് അറിയപ്പെടുന്നു. തായ്‌വാനിൽ‌ ഇവയെ ടിയാവോതായ് ദ്വീപുകൾ അഥവാ ഡിയാവോതായ് ദ്വീപുകൾ (ചൈനീസ്-釣魚臺|列嶼, പിൻയിൻ- Diàoyútái liè yǔ) എന്നറിയപ്പെടുന്നു.[2] പശ്ചിമ ലോകത്ത് ഇവയെ പിനാക്കിൾ ഐലൻഡ്സ് എന്ന് ചിലപ്പോ അറിയപ്പെടുന്നു.[3][4][5]

ഈ ദ്വീപുകൾ പ്രധാനമായും മൂന്ന് രാജ്യങ്ങൾക്കിടയിൽ‌ തർക്കങ്ങളുണ്ടാക്കുന്നു-

  1. ജപ്പാൻ ജപ്പാൻ
  2. ചൈന പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന
  3. തായ്‌വാൻ റിപ്പബ്ലിക്ക് ഓഫ് ചൈന (തായ്‌വാൻ)[6]

പതിനാലാം നൂറ്റാണ്ട് മുതൽ ദ്വീപുകളുടെ കണ്ടെത്തലും ഉടമസ്ഥാവകാശവും ചൈന അവകാശപ്പെടുന്നു. എന്നാൽ, 1895 മുതൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം കീഴടങ്ങുന്നതുവരെ ജപ്പാൻ ദ്വീപുകളുടെ ഉടമസ്ഥാവകാശം നിലനിർത്തി. 1945 മുതൽ 1972 വരെ അമേരിക്ക,തങ്ങളുടെ റ്യുക്യു ദ്വീപുകളുടെ അമേരിക്കൻ ഐക്യനാടുകൾ സിവിൽ അഡ്മിനിസ്ട്രേഷന്റെ ഭാഗമായി ഈ ദ്വീപുകളെ നിയന്ത്രിച്ചിരുന്നു. ഓകിനാവ റിവേർഷൻ കരാറിൽ ഈ ദ്വീപുകളുടെ നിയന്ത്രണം അമേരിക്ക ജപ്പാന് വിട്ടുകൊടുത്തു.[7]

1968 ൽ ഈ പ്രദേശത്ത് കടലിനടിയിൽ, എണ്ണ ശേഖരം ഉണ്ടാകാം എന്ന കണ്ടത്തലിനെ തുടർന്ന്, ഈ ദ്വീപുകളുടെ പ്രാധാന്യവും ദ്വീപിനെ ചൊല്ലിയുള്ള തർക്കവും കൂടി.[8][9][10]

തായ്‌വാനും ചൈനയ്ക്കുമിടയിൽത്തന്നെ ഒരുപാട് പ്രശ്നങ്ങളുണ്ടായിട്ടും, ഈ കാര്യത്തിൽ ഇരു കൂട്ടരും ഈ ദ്വീപുകൾ, യിലാൻ കൗണ്ടിയിലെ ടൗചെംഗ് ടൗൺഷിപ്പിന്റെ ഭാഗമാണ് എന്നതിൽ സമ്മതിക്കുന്നു. ഓകിനാവ പ്രിഫെക്ചറിലെ ഇഷിഗാക്കി നഗരത്തിന്റെ ഭാഗമായി ജപ്പാൻ സെൻകാക്കു ദ്വീപുകളെ നിയന്ത്രിക്കുന്നു. ചൈനയുടെയോ റിപ്പബ്ലിക് ഓഫ് ചൈനയുടെയോ അവകാശവാദങ്ങൾ ജപ്പാൻ അംഗീകരിക്കുന്നില്ല. 2020 ജൂൺ 22-ന് ഇഷിഗാക്കി സിറ്റി കൗൺസിൽ സെൻകാക്കു ദ്വീപുകൾ ഉൾക്കൊള്ളുന്ന പ്രദേശത്തിന്റെ പേര് "ടോണോഷിറോ" എന്നതിൽ നിന്ന് "ടോണോഷിറോ സെൻകാക്കു" എന്നാക്കി മാറ്റാൻ വോട്ട് ചെയ്തു.[11]

പേരും ചരിത്രവും

തിരുത്തുക

ആദ്യകാല ചരിത്രം

തിരുത്തുക

ഈ ദ്വീപുകളുടെ ചൈനീസ് രേഖകൾ പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ വോയേജ് വിത്ത് എ ടെയിൽ വിൻഡ് (ചൈനീസ്- 順風相送, പിൻയിൻ- Shùnfēng Xiāngsòng) പോലുള്ള പുസ്തകങ്ങളിൽ ഡയോയു എന്ന് വിളിക്കപ്പെട്ടു.[12] മിംഗ് രാജവംശത്തിന്റെ ചൈനീസ് ഇംപീരിയൽ മാപ്പ് സ്വീകരിച്ചത്, ദ്വീപ് സമൂഹത്തിന്റെ ചൈനീസ് പേരും (ഡയോയു), ദ്വീപുകളിലെ പ്രധാന ദ്വീപിന്റെ ജാപ്പനീസ് പേരും (ഉത്സൂരി) "മത്സ്യബന്ധനം" എന്നാണ് അർത്ഥമാക്കുന്നത്.

1789-1791 ൽ നടത്തിയ യാത്രയിൽ ജെയിംസ് കോൾനെറ്റ് ആണ് "പിനാക്കിൾ ഐൽസ്" എന്ന പേര് ആദ്യമായി ഉപയോഗിച്ചത്.

ജപ്പാൻ, അമേരിക്ക ദ്വീപുകളുടെ നിയന്ത്രണം

തിരുത്തുക
 
1910 ൽ ഉത്സൂരി-ഷിമയിലെ ബോണിറ്റോ ഫിഷറി പ്രോസസ്സിംഗ് പ്ലാന്റിലെ ജാപ്പനീസ് തൊഴിലാളികൾ[13]

ഒന്നാം ചൈന-ജാപ്പനീസ് യുദ്ധത്തിൽ ചൈനയോട് പോരാടുമ്പോൾ ജാപ്പനീസ് കേന്ദ്ര സർക്കാർ 1895 ന്റെ തുടക്കത്തിൽ ദ്വീപുകളെ പിടിച്ചെടുത്തു.[14] 1900 ഓടെ ജാപ്പനീസ് സംരംഭകനായ കോഗാ തത്സുഷിറോ (古賀 辰四郎) ദ്വീപുകളിൽ ഒരു ബോണിറ്റോ ഫിഷ് പ്രോസസ്സിംഗ് പ്ലാന്റ് നിർമ്മിച്ചു, അതിൽ 200 ലധികം തൊഴിലാളികൾ ജോലി ചെയ്തിരുന്നു.[15]

രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ജപ്പാന്റെ കീഴടങ്ങലിനുശേഷം 1945 ൽ ഈ ദ്വീപുകൾ യുഎസ് സർക്കാരിന്റെ അധീനതയിലായി.[15] 1969 ൽ യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് കമ്മിഷൻ ഫോർ ഏഷ്യ ആന്ഡ് ഫാർ ഈസ്റ്റ് (ECAFE), സെൻകാക്കു ദ്വീപുകൾക്ക് സമീപമുള്ള എണ്ണ, വാതക ശേഖരം കണ്ടെത്തുകയുണ്ടായി.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "Senkaku-guntō, Japan - Geographical Names, map, geographic coordinates". National Geospatial-Intelligence Agency. Retrieved 2021-07-15.
  2. Team, Internet (2014-01-14). "中華民國對釣魚臺列嶼的主權主張與東海和平倡議". www.roc-taiwan.org (in ചൈനീസ്). Taipei Economic and Cultural Office in Japan. Retrieved 2021-07-15.
  3. Japan’s Territorial Disputes, American Diplomacy: "The Chinese call them the Diaoyu Islands, and on foreign maps in the past they have been called the Pinnacle Islands."
  4. What’s in a name?, BusinessMirror. "The disputed islands East China Sea are called the Senkaku Islands by Japan, Diaoyu Islands in China and the Diaoyutai Islands by the government of Taiwan. In the West, these rocks are called the Pinnacle Islands as a loose translation of the Japanese name."
  5. The Diaoyutaiisenkaku Islands Dispute: its History and an Analysis of the Ownership Claims of the P.R.C., R.O.C., and Japan Occasional Papers/Reprints Series in Contemporary Asian Studies, Nr 3 - 1999 (152), p.13
  6. McDorman, Ted L. (2005). "Central Pacific and East Asian Maritime Boundaries" in International Maritime Boundaries, Vol. 5, pp. 3441., p. 3441, at ഗൂഗിൾ ബുക്സ്
  7. Lee, Seokwoo. (2002). Territorial Disputes Among Japan, China and Republic of China Concerning the Senkaku Islands, pp. 10–13., p. 10, at ഗൂഗിൾ ബുക്സ്
  8. Takamine, Tsukasa (2006). Japan's Development Aid to China: The Long-running Foreign Policy of Engagement (in ഇംഗ്ലീഷ്). Psychology Press. ISBN 978-0-415-35203-1. The islands had temporarily come under American control after the Second World War, but the sovereignty over the islands, was handed over to Japan in 1972 with the reversion of Okinawa.However, the PRC and Republic of China governments both made a territorial claim to the Senkaku Islands, soon after the United Nation Economic Commission issued in 1969 a report suggesting considerable reserve of submarine oil and gas resources around the islands. {{cite book}}: Check date values in: |year= / |date= mismatch (help)
  9. Pan, Junwu (2009). Toward a New Framework for Peaceful Settlement of China's Territorial and Boundary Disputes (in ഇംഗ്ലീഷ്). Martinus Nijhoff Publishers. p. 140. ISBN 978-90-04-17428-3. Obviously, primarily regional interests in oil and gas resources that may lie under the seas drive the two major disputes. The Diaoyu/Senkaku Islands issue did not re-surface until 1969 when the Economic Commission for Asia and the Far East of the United Nations Economic and Social Council reported that the continental shelf of the East China "might contain one of the most prolific oil and gas reservoirs of the world, possibly comparing favourably with the Persian Gulf." Then both China and Japan had high expectations that there might be large hydrocarbon deposits in the waters off the Diaoyu/Senkaku Islands. The Law of the Sea at that time emphasized the theory of natural prolongation in determining continental shelf jurisdiction. Ownership of the Diaoyu/Senkaku Islands would permit the owner to a large area of the continental shelf that may have rich sources of gas and oil. Such a dispute is obviously related to the awakening interest by the world's states in developing offshore energy resources to meet the demand of their economies.{{cite book}}: CS1 maint: date and year (link)
  10. Lee, Seokwoo (2002). Territorial Disputes Among Japan, China and Taiwan Concerning the Senkaku Islands (in ഇംഗ്ലീഷ്). IBRU. p. 6. ISBN 978-1-897643-50-1. The question of the disputed Senkaku Islands remained relatively dormant throughout the 1950s and 1960s, probably because these small uninhabited islands held little interest for the three claimants. The Senkaku Islands issue was not raised until the Economic Commission for Asia and the Far East (hereinafter 'ECAFE') of the United Nations Economic and Social Council suggested the possible existence of large hydrocarbon deposit in the waters off the Senkaku Islands. ... This development prompted vehement statements and counter-statements among the claimants.{{cite book}}: CS1 maint: date and year (link)
  11. "ഏഷ്യയുടെ പുതിയ യുദ്ധഭൂമിയാകുമോ ഈ ദ്വീപ്?; പേര് മാറ്റി ജപ്പാൻ; ഇഷ്ടമാകാതെ ചൈന..." www.manoramaonline.com. മലയാള മനോരമ. June 23, 2020. Retrieved 15 July 2021.
  12. Title: Liang zhong hai dao zhen jing / [Xiang Da jiao zhu].Imprint: Beijing : Zhonghua shu ju : Xin hua shu dian Beijing fa xing suo fa xing, 2000 reprint edition. Contents: Shun feng xiang song--Zhi nan zheng fa. (順風相送--指南正法). ISBN 7-101-02025-9 pp96 and pp253 Archived 2011-07-07 at the Wayback Machine. The full text is available at wikisource
  13. Kaneko, Maya, (Kyodo News) "Ishigaki fishermen fret over Senkaku encroachment", Japan Times, December 8, 2010, p. 3.
  14. "The Senkaku or Diaoyu Islands: Narrative of an empty space". The Economist. No. Christmas Specials 2012. London: Economist Group. ഡിസംബർ 22, 2012. ISSN 0013-0613. Archived from the original on ഫെബ്രുവരി 26, 2014. Retrieved ഫെബ്രുവരി 26, 2014.
  15. 15.0 15.1 Kaneko, Maya, (Kyodo News) "Ishigaki fishermen fret over Senkaku encroachment", Japan Times, December 8, 2010, p. 3.
"https://ml.wikipedia.org/w/index.php?title=സെൻകാക്കു_ദ്വീപുകൾ&oldid=3608830" എന്ന താളിൽനിന്ന് ശേഖരിച്ചത്