സെവ് തടാകം അർമേനിയയുടെയും അസർബൈജാനിൻ്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തടാകമാണ് . അർമേനിയയിലെ സ്യൂനിക് പ്രവിശ്യയ്ക്കും അസർബൈജാനിലെ ലാച്ചിൻ ജില്ലയ്ക്കും ഇടയിലായി വിഭജിക്കപ്പെട്ടുകിടക്കുന്ന ഈ തടാകത്തിൻറെ ഭൂരിഭാഗവും അർമേനിയയിലാണ്.

സെവ് തടാകം
അർമേനിയയിലെ മെറ്റ്സ് ഇഷ്ഖാനസർ പർവതത്തിൻ്റെ കൊടുമുടിയിൽ നിന്ന് കാണുന്ന സെവ് തടാകം.
സെവ് തടാകം is located in Armenia
സെവ് തടാകം
സെവ് തടാകം
സെവ് തടാകം is located in Azerbaijan
സെവ് തടാകം
സെവ് തടാകം
സെവ് തടാകം is located in Caucasus mountains
സെവ് തടാകം
സെവ് തടാകം
സ്ഥാനംSyunik Province, Armenia
Lachin District, Azerbaijan
നിർദ്ദേശാങ്കങ്ങൾ39°35′53″N 46°13′54″E / 39.59806°N 46.23167°E / 39.59806; 46.23167
പരമാവധി നീളം1.6 കി.മീ (5,249 അടി 4 ഇഞ്ച്)
പരമാവധി വീതി1.2 കി.മീ (3,937 അടി 0 ഇഞ്ച്)
ഉപരിതല വിസ്തീർണ്ണം2 കി.m2 (22,000,000 sq ft)
ശരാശരി ആഴം7.5 മീ (25 അടി)
Water volume9 hm3 (7,300 acre⋅ft)
ഉപരിതല ഉയരം2,666 മീ (8,747 അടി)

ഭൂപ്രകൃതി

തിരുത്തുക

സമുദ്രനിരപ്പിൽ നിന്ന് 2,666 മീറ്റർ (8,747 അടി) ഉയരത്തിൽ മെറ്റ്സ് ഇഷ്ഖാനാസർ പർവതത്തിന് കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന് ഏകദേശം 2 ചതുരശ്ര കിലോമീറ്റർ (0.77 ചതുരശ്ര മൈൽ) വിസ്തീർണ്ണമുണ്ട്. [1] 1.6 കിലോമീറ്റർ (0.99 മൈൽ) നീളവും 1.2 കിലോമീറ്റർ (0.75 മൈൽ) വീതിയും പരമാവധി 7.5 മീറ്റർ (25 അടി) ആഴവുമാണ് ഈ തടാകത്തിനുള്ളത്.[2] തണുത്തതും സ്ഫടിക സമാനമായ ജലവുമുള്ള ഈ, തടാകത്തിൽ ഇഷ്ഖാൻ സാൽമണിഡ് എന്നയിനം മത്സ്യം വസിക്കുന്നു.[3] തടാകജലം ജലസേചനത്തിനായാണ് ഉപയോഗിക്കുന്നത്.[4] ജാൻലിച്ച് അല്ലെങ്കിൽ ജിൻലി എന്ന് വിളിക്കപ്പെടുന്ന ഒരു ചെറിയ തടാകത്തോട് ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്.

പ്രകൃതി സംരക്ഷണ കേന്ദ്രം

തിരുത്തുക

മെറ്റ്‌സ് ഇഷ്‌ഖാനാസറിൻ്റെ കിഴക്കൻ ചരിവിലുള്ള സ്യൂനിക് പ്രവിശ്യയിലെ ലേക് സെവ് നേച്ചർ റിസർവ് എന്നറിയപ്പെടുന്ന ഒരു സംരക്ഷിത പ്രകൃതി സംരക്ഷണ മേഖലയാണ് സെവ് തടാകവും അതിനു ചുറ്റുമുള്ള പ്രദേശവും. 1987-ൽ സൃഷ്ടിക്കപ്പെട്ട സംരക്ഷിത പ്രദേശത്തിൻ്റെ അടിസ്ഥാനത്തിൽ അതേ പേരിൽത്തന്നെ 2001-ൽ ഇത് പുനർനിർമ്മിക്കപ്പെട്ട ഇതിന് 240 ഹെക്ടർ വിസ്തൃതിയുണ്ട്. കൂടാതെ, സെവ് തടാകത്തിൻ്റെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാനും ഇത് ലക്ഷ്യമിടുന്നു.[5]

2021 അർമേനിയ-അസർബൈജാൻ അതിർത്തി പ്രതിസന്ധി

തിരുത്തുക

സെവ് തടാകവും അതിന് ചുറ്റുമുള്ള പ്രദേശവും നിലവിൽ അസർബൈജാനും അർമേനിയയും തമ്മിലുള്ള അതിർത്തി പ്രതിസന്ധിയുടെ വിഷയമാണ്. 2021 മെയ് 12 ന്, അസർബൈജാനി സൈന്യം തടാകത്തിന് സമീപമുള്ള അർമേനിയൻ പ്രദേശത്തേക്ക് ഏകദേശം 3.5 കിലോമീറ്റർ മുന്നേറുകയും അടുത്തുള്ള ഉയരമുള്ള മെറ്റ്സ് ഇഷ്ഖാനാസർ കൈവശപ്പെടുത്തുകയും ചെയ്തു.[6] അർമേനിയയും അസർബൈജാനും തമ്മിലുള്ള അന്താരാഷ്ട്ര അതിർത്തി ഒരിക്കലും ഔപചാരികമായി നിർവചിക്കപ്പെട്ടിട്ടില്ലെങ്കിലും, സോവിയറ്റ് കാലഘട്ടത്തിലെ ഭൂപടങ്ങളെല്ലാം സെവ് തടാകത്തിൻ്റെ ഭൂരിഭാഗവും അർമേനിയൻ പ്രദേശത്താണെന്ന് കാണിക്കുന്നതിനാൽ അതിനെ വളയാനുള്ള ഏതൊരു ശ്രമവും ഒരു നുഴഞ്ഞുകയറ്റമായും റിപ്പബ്ലിക് ഓഫ് അർമേനിയയുടെ അതിർത്തി ലംഘനമായും വ്യാഖ്യാനിക്കപ്പെടും.[7] പ്രത്യേകിച്ചും, 1975-ലെ യു.എസ്.എസ്.ആർ സായുധ സേനയുടെ ജനറൽ സ്റ്റാഫിൻ്റെ ജെ-38-21 സ്കെയിൽ 1: 100 000 സ്കെയിൽ ചെയ്ത ഭൂപടം സെവ് തടാകത്തെ കാണിക്കുന്നത് അതിൻ്റെ കിഴക്ക്, പടിഞ്ഞാറ്, തെക്ക് തീരങ്ങൾ അർമേനിയൻ എസ്എസ്ആറിൻ്റെ പ്രദേശത്ത് സ്ഥിതിചെയ്യുന്നതായാണ്. അതായത് സോവിയറ്റ് കാലഘട്ടത്തിലെ സൈനികവും ഭരണപരമായ ഭൂപടങ്ങളിൽ, അർമേനിയയും അസർബൈജാനും തമ്മിലുള്ള അതിർത്തി സെവ് തടാകത്തിലൂടെ കടന്നുപോകുന്നതും അതിൽ ഭൂരിഭാഗവും അർമേനിയയിൽ സ്ഥിതിചെയ്യുന്നതുമാണ്. തടാകത്തിൻ്റെ വടക്കൻ തീരം അസർബൈജാനി എസ്എസ്ആറിൽ സ്ഥിതി ചെയ്യുന്ന തടാകത്തിൻറെ ഏകദേശം 10 ശതമാനം മാത്രമാണ് ഉൾക്കൊള്ളുന്നത്.[8] ഈ മാപ്പ് അടുത്തുള്ള ചെറിയ തടാകമായ ജാൻലിച്ച് (ജിൻലി) പൂർണ്ണമായും അർമേനിയൻ പ്രദേശത്തായി കാണിക്കുന്നു.[9][10] എന്നാൽ തടാകവും തടാകത്തിൻ്റെ കിഴക്കുള്ള കുന്നുകളും "അവരുടെ പ്രദേശത്ത്" ഉള്ള ഒരു ഭൂപടം ഉപയോഗിച്ച് തങ്ങളുടെ കയ്യേറ്റങ്ങൾ തെളിയിക്കാൻ അസർബൈജാനി ഭാഗവും ശ്രമിക്കുന്നു. അന്താരാഷ്ട്ര സംഘടനകളുടെയും വിവിധ രാജ്യങ്ങളുടെയും ചർച്ചകളും പ്രതികരണങ്ങളും ഉണ്ടായിരുന്നിട്ടും, അസർബൈജാനി സൈനികർ ഇപ്പോഴും അർമേനിയൻ പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നു.

  1. Hakobyan, Tadevos Kh.; Melik-Bakhshyan, Stepan T.; Barseghyan, Hovhannes Kh. (1998). Հայաստանի և հարակից շրջանների տեղանունների բառարան [Dictionary of toponymy of Armenia and adjacent territories] (in അർമേനിയൻ). Vol. 4. Yerevan: Yerevan State University Publishing House. p. 584. ՍԵՎ ԼԻՃ, Сев лич*, Sev lič, Կարագյոլ, Ղարագյոլ
  2. Hakobyan, Tadevos Kh.; Melik-Bakhshyan, Stepan T.; Barseghyan, Hovhannes Kh. (1998). Հայաստանի և հարակից շրջանների տեղանունների բառարան [Dictionary of toponymy of Armenia and adjacent territories] (in അർമേനിയൻ). Vol. 4. Yerevan: Yerevan State University Publishing House. p. 584. ՍԵՎ ԼԻՃ, Сев лич*, Sev lič, Կարագյոլ, Ղարագյոլ
  3. Hakobyan, Tadevos Kh.; Melik-Bakhshyan, Stepan T.; Barseghyan, Hovhannes Kh. (1998). Հայաստանի և հարակից շրջանների տեղանունների բառարան [Dictionary of toponymy of Armenia and adjacent territories] (in അർമേനിയൻ). Vol. 4. Yerevan: Yerevan State University Publishing House. p. 584. ՍԵՎ ԼԻՃ, Сев лич*, Sev lič, Կարագյոլ, Ղարագյոլ
  4. Hakobyan, Tadevos Kh.; Melik-Bakhshyan, Stepan T.; Barseghyan, Hovhannes Kh. (1998). Հայաստանի և հարակից շրջանների տեղանունների բառարան [Dictionary of toponymy of Armenia and adjacent territories] (in അർമേനിയൻ). Vol. 4. Yerevan: Yerevan State University Publishing House. p. 584. ՍԵՎ ԼԻՃ, Сев лич*, Sev lič, Կարագյոլ, Ղարագյոլ
  5. Հայաստանի Հանրապետության Ֆիզիկաաշխարհագրական օբյեկտների համառոտ տեղեկատու-բառարան, Երևան, «Գեոդեզիայի և քարտեզագրության կենտրոն ՊՈԱԿ», 2007, էջ 107 — 150 էջ։
  6. Kucera, Joshua (17 November 2021). "As Azerbaijan pushes advantage against Armenia, Russia's role again under scrutiny". eurasianet.org (in ഇംഗ്ലീഷ്). Retrieved 17 November 2021.
  7. Kucera, Joshua (14 May 2021). "Armenia and Azerbaijan in new border crisis". eurasianet.org (in ഇംഗ്ലീഷ്). Retrieved 15 May 2021.
  8. "Soviet military map proves eastern, western and southern shores of Sev Lake unequivocally belong to Armenia". Armenpress. 2021-05-18. Retrieved 2021-05-24. Sev Lake with its eastern, western and southern shores is located in the territory of the Armenian SSR -
  9. "Soviet military map proves eastern, western and southern shores of Sev Lake unequivocally belong to Armenia". Armenpress. 2021-05-18. Retrieved 2021-05-24. Sev Lake with its eastern, western and southern shores is located in the territory of the Armenian SSR -
  10. "General Staff of the USSR Armed Forces map of Goris J-38-21". Vokrug Sveta Encyclopedia. Vol. J-38-21 Goris. 1975. p. 10-38-021. Retrieved 2021-05-24.
"https://ml.wikipedia.org/w/index.php?title=സെവ്_തടാകം&oldid=4133415" എന്ന താളിൽനിന്ന് ശേഖരിച്ചത്