പ്രധാന മെനു തുറക്കുക

സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ വനിതാ എഴുത്തുകാരിയാണ് സെല്മാ ഒട്ടീലിയ ലോവിസാ ലോഗേർലെവ് (1858-1940).[1] സെല്മ സ്വീഡിഷ് ഭാഷയിലാണ് സാഹിത്യ രചന നടത്തിയത്.

സെൽമ ലാജർലോഫ്
Selma Lagerlöf.jpg
സെൽമ ലാജർലോഫ്, 1909ൽ
ജനനം(1858-11-20)20 നവംബർ 1858
Mårbacka, വാംലാൻഡ്, സ്വീഡൻ
മരണം16 മാർച്ച് 1940(1940-03-16) (പ്രായം 81)
Mårbacka, വാംലാൻഡ്, സ്വീഡൻ
ദേശീയതസ്വീഡിഷ്
തൊഴിൽഎഴുത്തുകാരി
പുരസ്കാര(ങ്ങൾ)സാഹിത്യത്തിനുള്ള നോബൽ സമ്മാനം
1909

ജീവചരിത്രംതിരുത്തുക

പശ്ചിമ സ്വീഡനിലെ മാർബാക്കയിലാണ് സെല്മാ ലോഗേർലെവ് ജനിച്ചത്. ജീവിതാന്ത്യവും അവിടെത്തന്നെയായിരുന്നു. മാർബാക്ക എന്ന പേരിൽ നിരവധി വാല്യങ്ങളുളള സ്മരണാവലി അവരുടെ ജീവിതത്തിലേക്കുളള എത്തിനോട്ടം കൂടിയാണ്.[2] മാതാപിതാക്കളുടെ നാലാമത്തെ സന്താനമായിരുന്ന സെല്മക്ക് നന്നേ ചെറുപ്പത്തിൽ കുറേക്കാലത്തേക്ക് രണ്ടുകാലുകളിലേയും ചലനശേഷി നഷ്ടപ്പെട്ടു. ചലനശേഷി പിന്നീട് വീണ്ടു കിട്ടി. സ്കൂൾ അദ്ധ്യാപികയായി ജോലിയിലേർപ്പെട്ട സെല്മയുടെ കവിതകളാണ് ആദ്യം വെളിച്ചം കണ്ടത്. 1891- പ്രസിദ്ധീകരിച്ച് ഗോസ്റ്റ ബെ ളിങ്ങിന്റെ ഇതിഹാസം ആണ് സെല്മനയുടെ ആദ്യത്തെ നോവൽ കുട്ടികൾക്കു വേണ്ടി എഴുതിയ നിൽസിന്റെ അത്ഭുതസാഹസികതകൾ (Nils Holgerssons underbara resa genom Sverige) എന്ന പുസ്തകവും ഏറെ ജനപ്രീതിയാർജ്ജിച്ചു.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=സെല്മാ_ലോഗേർലെവ്&oldid=2511866" എന്ന താളിൽനിന്ന് ശേഖരിച്ചത്