സെറ ഡൊ സിപ്പോ ദേശീയോദ്യാനം
സെറ ഡൊ സിപ്പോ ദേശീയോദ്യാനം (പോർച്ചുഗീസ് : Parque Nacional da Serra do Cipó) ബ്രസീലിലെ മിനാസ് ഗെറൈസ് സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.
Serra do Cipó National Park | |
---|---|
Parque Nacional da Serra do Cipó | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Itabira, Minas Gerais |
Coordinates | 19°21′54″S 43°31′59″W / 19.365°S 43.533°W |
Designation | National park |
Administrator | ICMBio |
ഈ ദേശീയോദ്യാനം സെറാഡോ ബയോമിലാണ് സ്ഥിതിചെയ്യുന്നത്. ഇത് 31,639 ഹെക്ടർ (78,180 ഏക്കർ) ഭൂപ്രദേശം ഉൾക്കൊള്ളുന്നു. 1984 സെപ്റ്റംബർ 25 ലെ സർക്കാർ ഉത്തരവ് 90.223 അനുസരിച്ചും അതിനുശേഷം 1987 സെപ്റ്റംബർ 30 ലെ 94.984 എന്ന പരിഷ്കരിച്ച ഉത്തരവുമനുസരിച്ചു രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ ഭരണം ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് പോർ ബയോ ഡൈവേർസിറ്റി കൺസർവേഷനാണ് നിർവ്വഹിക്കുന്നത്.[1] ഇറ്റബിറ, ഇറ്റംബെ ഡൊ മറ്റോ ഡെൻട്രോ, ജബോട്ടിക്കാറ്റുബാസ്, നോവ ഉനിയാവോ, മോറോ ഡോ പിലാർ, സൻറാനാ ഡോ റിയോച്ചോ, മിനാസ് ഗെറാസ് എന്നീ മുനിസിപ്പാലിറ്റികളിലായാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.[2]