സെറ ഡൊ ഡിവൈസർ ദേശീയോദ്യാനം

സെറ ഡൊ ഡിവൈസർ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional da Serra do Divisor) 8,463 ചതുരശ്ര കിലോമീറ്റർ (3,268 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള പെറുവിയൻ അതിർത്തിയോട് ചേർന്ന് ബ്രസീലിന്റെ പടിഞ്ഞാറേ അറ്റത്തായി ആക്രെ സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. സമുദ്രനിരപ്പിൽനിന്ന് 609 മീറ്റർ ഉയരത്തിൽ സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള ഭാഗത്താണ് ഈ ദേശീയോദ്യാനം നിലനിൽക്കുന്നത്.1998 മുതൽ ഒരു പരീക്ഷണാത്മക ലോകപൈതൃക സ്ഥാനമായി ബ്രസീൽ ഗവൺമെന്റ് ഈ ദേശീയോദ്യാനത്തെ നാമനിർദ്ദേശം ചെയ്തിരുന്നു.

സെറ ഡൊ ഡിവൈസർ ദേശീയോദ്യാനം
Parque Nacional da Serra do Divisor
Moa River in Serra do Divisor National Park
Map showing the location of സെറ ഡൊ ഡിവൈസർ ദേശീയോദ്യാനം
Map showing the location of സെറ ഡൊ ഡിവൈസർ ദേശീയോദ്യാനം
Location within Brazil
LocationAcre, Brazil
Coordinates8°22′S 73°20′W / 8.36°S 73.33°W / -8.36; -73.33ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
Area8,463 കി.m2 (3,268 ച മൈ)
DesignationNational park
Established1989
--

സെറ ഡൊ ഡിവൈസർ ദേശീയോദ്യാനം ആക്രെ സംസ്ഥാനത്തെ റോഡ്രിഗ്വെസ് ആൽവെസ് (13.45%), പോർട്ടോ വാൾട്ടർ (26.99%), മരെച്ചാൽ തൌമാറ്റുർഗോ (4.73%), മാൻഷ്യോ ലിമ (31.71%) ക്രൂസെയ്റോ ഡൊ സുൾ (23.12%) എന്നീ മുനിസിപ്പാലിറ്റികളിലായി വിഭജിക്കപ്പെട്ടു കിടക്കുന്നു. ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തീർണ്ണം 846,633 ഹെക്ടറാണ്s (2,092,080 ഏക്കർ).ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഇതിൻറെ പടിഞ്ഞാറൻ അതിർത്തിയിൽ സെറാ ഡിവൈസർ മലനിരകൾക്കു സമാന്തരമായി പെറുവിൻറെ അതിർത്തിയാണ്. ഇതിൻറെ തെക്കുകിഴക്കൻ അതിർത്തിയിൽ ആൽട്ടോ ജുറാ എക്സ്ട്രാക്ടിവ് റിസർവ് സ്ഥിതിചെയ്യുന്നു.