സെറ ഡൊ ഗാൻഡരേല ദേശീയോദ്യാനം
സെറ ഡൊ ഗാൻഡരേല ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional da Serra do Gandarela) ബ്രസീലിലെ മീനാസ് ഗെറൈസ് സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. അറ്റ്ലാൻറിക് വനങ്ങളുടെ ശേഷിപ്പായ ഒരു മലയോര പ്രദേശത്തെ ഈ ദേശീയോദ്യാനം സംരക്ഷിക്കുന്നു.ഈ മലയോര പ്രദേശം ബെലോ ഹൊറിസോണ്ടെ നഗരത്തിൻറ ദാഹമകറ്റുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
സെറ ഡൊ ഗാൻഡരേല ദേശീയോദ്യാനം | |
---|---|
Parque Nacional da Serra do Gandarela | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Belo Horizonte, Minas Gerais |
Coordinates | 20°04′26″S 43°39′48″W / 20.07383°S 43.663397°W |
Area | 31,270.83 ഹെക്ടർ (77,271.9 ഏക്കർ) |
Designation | National park |
Created | 13 October 2014 |
Administrator | ICMBio |
സ്ഥാനം
തിരുത്തുകസെറ ഡൊ ഗാൻഡരേല ദേശീയോദ്യാനം, ബെലോ ഹൊറിസോണ്ടെയിൽനിന്ന് 40 കിലോമീറ്റർ (25 മൈൽ) ദൂരത്തിൽ സ്ഥിതിചെയ്യുന്ന പ്രകൃതിദത്ത വന്യജീവിസങ്കേതമാണ്.[1] ഇത് മിനാസ് ഗെറൈസ് സംസ്ഥാനത്തെ കയേറ്റെ (2.37%), ഇറ്റാബിർട്ടൊ (10.01%), മരിയാന (0.23%), നോവാ ലിമ (1.99%), ഔറോ പ്രെറ്റോ (9.91%, റാപ്പോസാസ് (10.8%), റിയോ അകിമ (19.46%), സാന്താ ബാർബറ (45.22%) എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങൾ ഉൾക്കൊള്ളുന്നു. ദേശീയോദ്യാനത്തിൻറെ ചില ഭാഗങ്ങൾ ബെലോ ഹൊറിസോണ്ടെ മെട്രോപോളിറ്റൻ മേഖലയിലും വ്യാപിച്ചു കിടക്കുന്നുണ്ട്.[1] ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി 31,270.83 ഹെക്ടറാണ് (77,271.9 ഏക്കർ).[2]