സെറ ഡാ കുട്ടിയ ദേശീയോദ്യാനം

സെറ ഡാ കുട്ടിയ ദേശീയോദ്യാനം (Portuguese: Parque Nacional da Serra da Cutia) ബ്രസീലിലെ റോണ്ടോണിയ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

Serra da Cutia National Park
Parque Nacional da Serra da Cutia
Map showing the location of Serra da Cutia National Park
Map showing the location of Serra da Cutia National Park
Nearest citySão Francisco do Guaporé, Rondônia
Coordinates11°42′29″S 64°23′35″W / 11.708°S 64.393°W / -11.708; -64.393
Area283,501 ഹെക്ടർ (700,550 ഏക്കർ)
DesignationNational park
Created1 August 2001
AdministratorICMBio

ആമസോൺ ബയോമിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 283,501 ഹെക്ടർ (700,550 എക്കർ) പ്രദേശം ഉൾക്കൊള്ളുന്നു. 2001 ആഗസ്റ്റ് 1 നാണ് ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത്. ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബോയോഡൈവേർസിറ്റി കൺസർവേഷനാണ് ഇതിൻറെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്.[1] I റൊണ്ടോണിയ സംസ്ഥാനത്തെ കോസ്റ്റ മാർക്വെസ്, ഗ്വാജറ-മിറിം എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളും ദേശീയോദ്യാനത്തിനുള്ളിലാണ്.[2] വാർഷിക മഴ 1,502 മില്ലീമീറ്ററാണ് (59.1 ഇഞ്ച്). താപനില 18 to 32 °C വരെയാണ് (64 to 90 ° F) ശരാശരി താപനില 26 ° C (79 ° F) ആയിരിക്കും. ഈ പ്രദേശത്തിൻറെ ഉയരം സമുദ്രനിരപ്പിൽനിന്ന് 140 മുതൽ 525 മീറ്റർ വരെയാണ് (459 മുതൽ 1,722 അടി).[2]

  1. Parque Nacional Serra da Cutia – Chico Mendes.
  2. 2.0 2.1 Unidade de Conservação ... MMA.