സെറോഡെർമ (Xeroderma) അഥവാ സെറോഡെർമിയ എന്നത് വരണ്ട ചർമ്മം എന്നതിന്റെ ഗ്രീക്ക് വാക്കാണ്.[1] ഇൻറെഗുമെന്ററി സിസ്റ്റവുമായി ബന്ധപ്പെട്ട ഒരു അവസ്ഥയാണ് സെറോഡെർമ. എമോലിയെന്റുകളും മോയിസ്ച്ചറൈസറുകളും ഉപയോഗിച്ചു മിക്ക സെറോഡെർമയും സുരക്ഷിതമായി ചികിത്സിക്കാം. കാലുകളിൽ, കൈകളിൽ, കൈ വിരലുകളിൽ, വയറിൻറെ വശങ്ങളിൽ, തുടകളിൽ എന്നിവടങ്ങളിലാണ് സാധാരണയായി സെറോഡെർമ കണ്ടുവരുന്നത്. പുറം ചർമം പൊളിഞ്ഞു വരിക, ചൊറിച്ചിൽ, ചർമം വിണ്ടുകീറൽ എന്നിവയാണ് സെറോഡെർമയുമായി ബന്ധപ്പെട്ടു സ്വതേ കാണാറുള്ള രോഗലക്ഷണങ്ങൾ.[2][3]

സെറോഡെർമ ബാധിച്ച കൈവിരലിന്റെ ഉപരിതലം

ജീവികളിലെ പ്രധാന അംഗവ്യൂഹങ്ങളിൽ ഒന്നാണ് ചർമ്മം അഥവാ തൊലി. ശരീത്തിനു കെട്ടുറപ്പു നല്കുവാനും ശരീത്തിന്റെ ശീതോഷ്ണനില കാത്തു സൂക്ഷിക്കുവാനും ചർമ്മം സഹായിക്കുന്നു. മുഖ്യ വിസർജനാവയവം വൃക്കയാണെങ്കിലും വെള്ളം, ലവണം, സെബം എന്നീ വിസർജന വസ്തുക്കളെയും പുറം തള്ളുവാൻ കെല്പുള്ള ഒരാവരണമാണ് ചർമം. ചർമ്മഗ്രന്ഥികൾ (സ്വേദം സൃഷ്ടിക്കുന്നവ ഉൾപ്പെടെ), തൂവൽ, രോമം, കൊമ്പ്, നഖങ്ങൾ എന്നിവയെല്ലാം ചർമത്തിൻറെ അവാന്തരാവയവങ്ങളാണ്. ശീതോഷ്ണനില കാത്തു സൂക്ഷിക്കേണ്ടതിൻറെ ആവശ്യകത കുറയുന്നതോടെ രോമം നഷ്ടപ്പെടാനുള്ള പ്രവണത ചർമത്തിന് ഉണ്ട്.

മനുഷ്യശരീരത്തിൽ കാണപ്പെടുന്ന, ശരീരത്തിനു നിറം നൽകുന്ന തവിട്ടുനിറത്തിലുള്ള വസ്തുവാണ് മെലാനിൻ. മെലാനിൻ കൂടുംതോറും ത്വക്കിന് കറുപ്പു നിറം കൂടും. മെലാനിൻ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് കിരണങ്ങൾ ശരീരത്തിനുണ്ടാക്കാവുന്ന ദോഷങ്ങളിൽനിന്ന് പരിരക്ഷിക്കുന്നു.

കാരണങ്ങൾ തിരുത്തുക

സെറോഡെർമ വളരെ സാധാരണഗതിയിൽ കാണപ്പെടുന്ന ഒരു അവസ്ഥയാണ്. തണുപ്പ് കാലത്താണ് കൂടുതലായി സെറോഡെർമ കാണപ്പെടുന്നത്. തണുപ്പ് കാലത്ത് പുറത്തുള്ള തണുത്ത വായുവും അകത്തുള്ള ചൂടു വായുവും ചേർന്നു കുറഞ്ഞ ഊഷ്മാവ് അവസ്ഥ ഉണ്ടാക്കും. ചർമത്തിൽനിന്നും മോയിസ്ച്ചർ നഷ്ടപ്പെടാൻ ഇതു കാരണമാകും. അങ്ങനെ ചർമം പൊളിഞ്ഞു വരുകയും വിണ്ടുകീറുകയും ചെയ്യും. ഇടയ്ക്കിടെ കുളിക്കുന്നതും കൈകൾ കഴുകുന്നതും സെറോഡെർമയ്ക്കു കാരണമാകാം, പ്രത്യേകിച്ചും നിലവാരം കുറഞ്ഞ സോപ്പുകൾ ഉപയോഗിക്കുമ്പോൾ. വിറ്റാമിൻ എ, വിറ്റാമിൻ ഡി, സിസ്റ്റമിക് ഇൽനസ്, കടുത്ത സൂര്യതാപം ഏൽക്കൽ, ചില മരുന്നുകളുടെ റിയാക്ഷൻ ഇന്നിവയും സെറോഡെർമയ്ക്കു കാരണമാകാറുണ്ട്.[4] കോളിൻ ഇൻഹിബിറ്റർ കാരണവും സെറോഡെർമ ഉണ്ടാകാം. വാഷിംഗ്‌ പൌഡർ, ഡിഷ്‌വാഷിംഗ് ലിക്വിഡ് മുതലായ ഡിറ്റർജന്റുകളും സെറോഡെർമയ്ക്കു കാരണമാകാം.

രോഗപ്രതിരോധം തിരുത്തുക

1800-കളിലെ അവസാന കാലത്ത് ജർമൻ ഫാർമസിസ്റ്റുകൾ നിവിയ സ്കിൻ ക്രീം വികസിപ്പിച്ചെടുത്ത ശേഷം ലോകമെമ്പാടുമുള്ള വിവിധ മാർക്കറ്റുകളിൽ വിവിധ തരം മോയിസ്ച്ചറൈസറുകൾ വന്നിട്ടുണ്ട്. ഇന്ന് വെജിറ്റബിൾ ഓയിലുകൾ / ബട്ടറുകൾ, പെട്രോളിയം ഓയിലുകൾ / ജെല്ലികൾ, ലനോലിൻ മുതലായ വിവിധ ഉത്പന്നങ്ങൾ കൊണ്ട് നിർമിച്ച വിവധ തരം ക്രീമുകളും ലോഷനുകളും സുലഭമാണ്.[5] മുൻകരുതൽ എന്ന രീതിയിലും അത്തരം ഉത്പന്നങ്ങൾ (സാധാരണയായി രണ്ടു ദിവസത്തിൽ ഒരിക്കൽ) രോഗലക്ഷണമുള്ള ഭാഗത്ത് പുരട്ടാവുന്നതാണ്. അതിനു ശേഷം ചർമത്തിൽ പതിയെ തട്ടിക്കൊണ്ട് ആ ഭാഗത്തെ ഉണക്കണം, ചർമത്തിലുള്ള നാച്ചുറൽ ലിപിഡുകൾ നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.[6]

ചികിത്സ തിരുത്തുക

എമോലിയന്റുകളോ ചർമ ലോഷനുകളോ ക്രീമുകളോ രോഗബാധയുള്ള ഭാഗത്ത് സ്ഥിരമായി (സാധാരണയായി എല്ലാ ദിവസങ്ങളിലും) പുരട്ടിയാൽ സെറോഡെർമയിൽനിന്നും മുക്തമാകുന്നതായി കാണപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും പെട്രോലാറ്റം, വെജിറ്റബിൾ ഓയിലുകൾ / ബട്ടറുകൾ, മിനറൽ ഓയിലുകൾ തുടങ്ങിയ ഉയർന്ന രീതിയിൽ മോയിസ്ച്ചർ നഷ്ടം തടയുന്ന ഇവയുടെ ഉപയോഗം മികച്ച രീതിയിലുള്ള ഫലങ്ങൾ നൽകിയിട്ടുണ്ട്.

അവലംബം തിരുത്തുക

  1. Rapini, Ronald P.; Bolognia, Jean L.; Jorizzo, Joseph L. (2007). Dermatology: 2-Volume Set. St. Louis: Mosby. ISBN 1-4160-2999-0. {{cite book}}: |access-date= requires |url= (help)CS1 maint: multiple names: authors list (link)
  2. Information and introductory article on wrongdianosis.com. Retrieved from http://www.wrongdiagnosis.com/x/xeroderma/intro.htm.
  3. "Dry Skin". drbatul.com. Retrieved 14 December 2015.
  4. "Entry on medterms.com". Archived from the original on 2014-01-23. Retrieved 2015-12-14.
  5. Overview of Lanolin Basics at www.lanicare.com/lanolin.html Archived 2012-07-20 at the Wayback Machine.
  6. Lee, Doctor. "Dry Skin Prevention". Archived from the original on 2011-11-21. Retrieved 14 December 2015.
"https://ml.wikipedia.org/w/index.php?title=സെറോഡെർമ&oldid=3960726" എന്ന താളിൽനിന്ന് ശേഖരിച്ചത്