സെയ്‍ലാൻറ് ദേശീയോദ്യാനം
സെയ്‍ലാൻറ് ദേശീയോദ്യാനം (നോർവീജിയൻ: Seiland nasjonalpark) നോർവേയിലെ ഫിൻമാർക്ക് കൌണ്ടിയിലെ അൾട്ട, ഹാമ്മർഫെസ്റ്റ്, ക്വാൽസണ്ട് മുനിസിപ്പാലിറ്റികളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.സെയ്‍ലാൻറ് ദ്വീപ്, സൊരോയോ ദ്വീപുകഴിഞ്ഞാൽ ഫിൻമാർക്ക് കൌണ്ടിയിലെ രണ്ടാമത്തെ വലിയ ദ്വീപായ സെയ്‍ലാൻറ് ദ്വീപിലാണ്, സ്കാൻഡിനേവിയയിലെ വടക്കേ അറ്റത്തുള്ള ഹിമാനികളായ സെയ്‍ലാൻറ്‍സ്ജോക്കെലെൻ, നോർഡ്മാൻസ്ജോക്കെലെൻ എന്നിവ നിലനിൽക്കുന്നത്. ദേശീയോദ്യാനത്തിലെ ഏറ്റവും ഉയരമുള്ളഭാഗം 1,078 മീറ്റർ (3,537 അടി) ഉയരമുള്ള സെയ്‍ലാൻറ്‍സ്റ്റുവ പർവ്വതമാണ്. ദേശീയോദ്യാനത്തിലെ കടൽ (മുഖ്യമായും "ഫ്ജോർഡ്" ഉൾപ്പെട്ടത്) 9.6 ചതുരശ്ര കിലോമീറ്റർ (3.7 ചതുരശ്ര മൈൽ) ആണ്. ഇതിൽ നോർഡെഫ്ജോർഡെൻ, സോറെഫ്ജോർഡെൻ, ഫ്ലാസ്കെഫ്‍ജോർഡെൻ തുടങ്ങിയ "ഫ്ജോർഡുകൾ" ഉൾപ്പെടുന്നു.
Seiland National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
പ്രമാണം:Seiland National Park logo.svg | |
Location | Finnmark, Norway |
Nearest city | Alta and Hammerfest |
Coordinates | 70°23′N 23°10′E / 70.383°N 23.167°E |
Area | 316 കി.m2 (78,100 ഏക്കർ) |
Established | 8 December 2006 |
Governing body | County Governor |