സെയിലിംഗ്

സെയിത്സ് എന്ന വലിയ പായകൾ കൊണ്ട് ഒരു ബോട്ടിനെ നിയന്ത്രിക്കുന്ന കല

സെയിത്സ് എന്ന വലിയ പായകൾ കൊണ്ട് ഒരു ബോട്ടിനെ നിയന്ത്രിക്കുന്ന കലയെയാണ് സെയിലിംഗ് എന്ന് പറയുന്നത്. വലിയ പായ പിടിപ്പിച്ചിരിക്കുന്നതിന്റെ കാറ്റിന്റെ ദിശക്കനുസരിച്ച് നിയന്ത്രിക്കുക വഴി, ബോട്ടിന്റെ ഗതിയും വേഗതയും നിയന്ത്രിക്കാൻ കഴിയുന്നു. ഈ കല നന്നായി ഉപയോഗിക്കുന്നതിന്കടലും കടലിന്റെ കാറ്റുമായി നല്ല പരിചയം വേണം.

Wooden sailing boat

ഏഷ്യയിലും ആഫ്രിക്കയിലും പല ഭാഗങ്ങളിലും ഇപ്പോഴും പായക്കപ്പലുകൾ മീൻ പിടുത്തത്തിന് ഉപയോഗിക്കുന്നുണ്ട്. പക്ഷേ, പല രാജ്യങ്ങളിലും ജനങ്ങൾ ഇത് ഒരു വിനോദമായിട്ടാണ് കാണുന്നത്. സെയിലിംഗ് രണ്ട് തരത്തിലുണ്ട്. ദീർഘദൂര സെയിലിംഗും, ഹ്രസ്വദൂര സെയിലിംഗ് അഥവ ഡേ സെയിലിംഗ്.

അവലംബംതിരുത്തുക


പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

സെയിലിംഗ് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=സെയിലിംഗ്&oldid=3648212" എന്ന താളിൽനിന്ന് ശേഖരിച്ചത്