സെയിന്റ് ജെയിംസ് പള്ളി, ഡെൽഹി

ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ക്രിസ്ത്യൻ പള്ളി
(സെയിന്റ് ജെയിംസ് പള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

28°39′56″N 77°13′51″E / 28.665637°N 77.230784°E / 28.665637; 77.230784

സെയിന്റ് ജെയിംസ് പള്ളി

ഡെൽഹിയിലെ പുരാതനമായ[൧] ക്രിസ്ത്യൻ പള്ളിയാണ് കശ്മീരി ഗേറ്റിനടുത്ത് സ്ഥിതിചെയ്യുന്ന സെയിന്റ് ജെയിംസ് പള്ളി. 1836-ൽ ബ്രിട്ടീഷ് സൈനികനായിരുന്ന ജെയിംസ് സ്കിന്നർ ആണ് ഇത് നിർമ്മിച്ചത്.[1][2] അതുകൊണ്ട് സ്കിന്നേഴ്സ് ചർച്ച് എന്ന പേരിലും അറിയപ്പെടുന്നു.

ഡെൽഹിയിലെ ബ്രിട്ടീഷ് ആധിപത്യത്തിന്റെ തുടക്കത്തിൽ, പഴയ നഗരമായ ഷാജഹാനാബാദിനകത്ത് (പുരാന ദില്ലി) ചെങ്കോട്ടക്ക് വടക്കുഭാഗത്തായി ഡെൽഹിയിലെ ബ്രിട്ടീഷ് റെസിഡന്റിന്റെ കാര്യാലയത്തിന് തൊട്ടടുത്തായാണ് ഈ പള്ളി പണിതത്.[2] 1826-ൽ പണിയാരംഭിച്ച് 1836-ൽ പൂർത്തിയായ ഈ പള്ളിയുടെ പണിക്ക് 95,000 രൂപ ചെലവായി. മേജർ റോബർട്ട് സ്മിത്താണ് ഇതിന്റെ രൂപകൽപ്പന നിർവഹിച്ചത്.

കുറിപ്പുകൾ

തിരുത്തുക
  • ^ സെയിന്റ് ജെയിംസ് പള്ളി ഡെൽഹിയിലെ ഏറ്റവും പഴയ ക്രിസ്ത്യൻ പള്ളിയാണെന്ന് പല പ്രസ്താവനകൾ കാണുന്നുണ്ടെങ്കിലും ഇതിലും പുരാതനമായി, 18-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഒരു അർമേനിയൻ സെമിത്തേരിയും ചാപ്പലും ഡെൽഹിയിലെ കിഷൻഗഞ്ജ് റെയിൽവേ സ്റ്റേഷനടുത്തുണ്ട്.[3]
  1. Now St. James's Church in Kashmere Gate is the oldest church in Delhi Archived 2012-09-15 at the Wayback Machine. The Hindu, Monday, March 5, 2007.
  2. 2.0 2.1 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "2 - അപ്രെന്റീസ് യേഴ്സ് (Apprentice Years ) 1830 - 1839". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 53. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
  3. ലാസ്റ്റ് മുഗൾ[൧], താൾ: 89

ഗ്രന്ഥങ്ങൾ

തിരുത്തുക