സെമുലിക്കി ദേശീയോദ്യാനം
സെമുലിക്കി ദേശീയോദ്യാനം പടിഞ്ഞാറൻ ഉഗാണ്ടയിലെ ബുന്ദിബുഗ്യോ ജില്ലയുടെ വിദൂര ഭാഗമായ ബ്വംബ കൗണ്ടിയിലാണ് സ്ഥിതിചെയ്യുന്നത്. 1993 ഒക്ടോബറിൽ രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനം ഉഗാണ്ടയുടെ ഏറ്റവും പുതിയ ദേശീയ പാർക്കുകളിൽ ഒന്നാണ്.[1] 194 ചതുരശ്ര കിലോമീറ്റർ (75 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള കിഴക്കൻ ആഫ്രിക്കയിലെ ഒരേയൊരു നിമ്ന്ന ഉഷ്ണമേഖലാ മഴക്കാടുകളാണ് ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്നത്.
Semuliki National Park | |
---|---|
Location | Bundibugyo District, Uganda |
Nearest city | Fort Portal |
Coordinates | 00°49′30″N 30°03′40″E / 0.82500°N 30.06111°E |
Area | 220 ച. �കിലോ�ീ. (85 ച മൈ) |
Established | October 1993 |
Governing body | Uganda Wildlife Authority |
ആഫ്രിക്കയിലെ സമ്പന്നമായ സസ്യജന്തു വൈവിധ്യത്തിന്റെ ഉത്തമോദാഹരണമായ മേഖലകളിൽ ഒന്നാണ് ഈ ദേശീയോദ്യാനം. പ്രത്യേകിച്ച്, വിഭിന്നങ്ങളായ പക്ഷിവർഗ്ഗങ്ങളെയാണ് ഇവിടെ കണ്ടുവരുന്നത്. ഉഗാണ്ട വൈൽഡ് ലൈഫ് അതോറിറ്റിയാണ് ദേശീയോദ്യാനത്തെ നിയന്ത്രിക്കുന്നത്.[2]
അവലംബം
തിരുത്തുക- ↑ Uganda Wildlife Authority. "Semeliki National Park". Archived from the original on 2006-12-30. Retrieved 10 October 2006.
- ↑ Riley, Laura; William Riley (2005-01-03). Nature's Strongholds. Princeton University Press. ISBN 0-691-12219-9.