സെമിഡി ദ്വീപുകൾ അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്ത്, അലാസ്ക ഉൾക്കടലിൽ തീരത്തുനിന്നകലെയായി സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം ദ്വീപുകളാണ്. കൊഡിയാക് ദ്വീപ് ബറോയുടെ ഭാഗമായ ഈ ദ്വീപുകൾ, കൊഡിയാക് ദ്വീപിന്റെ തെക്കുപടിഞ്ഞാറായി, അലാസ്ക പെനിൻസുല വൻകരയ്ക്കും ചിരിക്കോഫ് ദ്വീപിനും ഏകദേശം മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപുകൾ അഖിയുക് ദ്വീപും ചോവിയറ്റ് ദ്വീപുമാണ്. 30.178 ചതുരശ്ര കിലോമീറ്റർ (11.652 ചതുരശ്ര മൈൽ) ഭൂവിസ്തൃതിയുള്ള ഈ ദ്വീപസമൂഹം ജനവാസമില്ലാത്തതാണ്.[1] അലാസ്ക മാരിടൈം ദേശീയ വന്യജീവി സങ്കേതത്തിൻറെ അലാസ്ക പെനിൻസുല യൂണിറ്റിന്റെ ഭാഗമാണ് അവ.

ചിത്രത്തിന് താഴെ ഇടത് മൂലയിലുള്ള ദ്വീപസമൂഹമാണ് സെമിഡി ദ്വീപുകൾ

അവലംബം തിരുത്തുക

  1. Semidi Islands: Block 1016, Census Tract 1, Kodiak Island Borough, Alaska United States Census Bureau
"https://ml.wikipedia.org/w/index.php?title=സെമിഡി_ദ്വീപുകൾ&oldid=3936472" എന്ന താളിൽനിന്ന് ശേഖരിച്ചത്