സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ

(സെബി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സെബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ 1988-ൽ ഒരു ഗവൺമെന്റ് തീരുമാനപ്രകാരം സ്ഥാപിതമായതാണ്. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനും സ്റ്റോക്ക് മാർക്കറ്റിന്റെ വികസനം പ്രോത്സാഹിപ്പിക്കാനും സ്റ്റോക്ക് മാർക്കറ്റിനെ നിയന്ത്രിക്കാനും വേണ്ടിയാണ് സെബി സ്ഥാപിതമായത്. എന്നാൽ ചില സംഭവവികാസങ്ങൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകളെ നിയന്ത്രിക്കാനുള്ള കാര്യശേഷി സെബിക്കില്ലെന്ന് തെളിയിച്ചു. തന്മൂലം സെബിക്ക് നിയമപരമായൊരു പദവി പ്രദാനം ചെയ്യേണ്ടത് ഒരാവശ്യമായിത്തീർന്നു. അങ്ങനെ 1992-ൽ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം സെബി ഒരു നിയമാധിഷ്ഠിത സ്ഥാപനമായി തീർന്നു.[3] കേന്ദ്രഗവൺമെന്റ് നിയമിക്കുന്ന ഒരു ചെയർമാനും അഞ്ചംഗങ്ങളുമടങ്ങിയതാണ് ഡയറക്ടർ ബോർഡ്. ഇതിന്റെ ആസ്ഥാനം മുംബൈയിലാണ്. മുംബൈയിൽ ഉള്ള ഹെഡ് ക്വാർട്ടേഴ്‌സ് കൂടാതെ ന്യൂ ഡൽഹി, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ് എന്നീ 4 പ്രധാന ഇടങ്ങളിൽ കൂടി ഓഫീസുകൾ ഉണ്ട്.[4] 1992-ൽ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ആക്ട് പാസ്സായതോടെ, സെക്യൂരിറ്റീസ് മാർക്കറ്റിനെ നിയന്ത്രിക്കാനുള്ള അധികാരങ്ങളിൽ ചിലത് സെബിക്ക് കൈമാറി.

Securities and Exchange Board of India
SEBI logo.png
SEBI Logo
SEBI Bhavan.jpg
SEBI Bhavan, Mumbai headquarters
Agency overview
Formedഏപ്രിൽ 12, 1988; 33 വർഷങ്ങൾക്ക് മുമ്പ് (1988-04-12)
ജനുവരി 30, 1992; 29 വർഷങ്ങൾക്ക് മുമ്പ് (1992-01-30) (Acquired Statutory Status)[1]
JurisdictionGovernment of India
HeadquartersMumbai, Maharashtra
Employees643+(2012)[2]
Agency executivesAjay Tyagi, IAS, (Chairman)
Ajay Tyagi, IRS, (Executive Director)
Websitewww.sebi.gov.in

അവലംബംതിരുത്തുക

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; About SEI എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. http://www.sebi.gov.in/acts/EmployeeDetails.html
  3. "About SEBI". SEBI. മൂലതാളിൽ നിന്നും 3 Oct 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 September 2012. CS1 maint: discouraged parameter (link)
  4. "സെബി - സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ". ശേഖരിച്ചത് 2021-04-17.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക