കേരളത്തിലെ കൊച്ചി നഗരമധ്യത്തിലുള്ള ഒരു ഷോപ്പിംഗ് മാളാണ് സെന്റർ സ്ക്വയർ മാൾ . എംജി റോഡിൽ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ മാൾ 2.5 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു, പീവീസ് പ്രോജക്ടിന്റെ ഉടമസ്ഥതയിലുള്ളതാണ്.

സെന്റർ സ്ക്വയർ മാൾ, കൊച്ചി
Centre Square Mall at night
സ്ഥാനംKochi, Kerala, India
നിർദ്ദേശാങ്കം10°01′34″N 76°18′25″E / 10.026°N 76.307°E / 10.026; 76.307
വിലാസംMG Road, Kochi
പ്രവർത്തനം ആരംഭിച്ചത്5 Sep 2013
ഉടമസ്ഥതPeevees Projects
വാസ്തുശില്പിCherian Varkey construction company
ആകെ സ്ഥാപനങ്ങളും
സേവനങ്ങളും
89
ആകെ വാടകക്കാർ3
വിപണന ഭാഗ വിസ്തീർണ്ണം630,000 square feet (59,000 m2) (Total built up area)[1]
ആകെ നിലകൾ7
വെബ്സൈറ്റ്www.centresquarekochi.com

ഷോപ്പിംഗ്, ഭക്ഷണം, വിനോദം എന്നിവയ്ക്കുള്ള വിവിധ ഷോപ്പുകൾ ഈ മാളിലുണ്ട്. 2013-ലാണ് ഈ മാൾ പ്രവർത്തനമാരംഭിച്ത്. 5 ലക്ഷം ചതുരശ്ര അടിക്ക് അടുത്ത് ഷോപ്പിങ് സ്ഥലം ഈ മാളിലുണ്ട്. മാക്‌സ്, റിലയൻസ് ട്രെൻഡ്‌സ് തുടങ്ങിയ കടകൾ, 3 നിലയിലുള്ള ബേസ്‌മെന്റ് പാർക്കിംഗ്, കഫേകൾ എന്നിവ ഈ മാളിലുണ്ട്.

എറണാകുളം നഗരത്തിൽ എംജി റോഡിൽ നഗരത്തിന്റെ ഹൃദയഭാഗത്താണ് സെന്റർ സ്ക്വയർ സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള കൊച്ചി മെട്രോ സ്റ്റേഷനായ " മഹാരാജാസ് കോളേജിൽ" നിന്ന് നടക്കാവുന്ന ദൂരത്തിലാണ് ഈ മാൾ സ്ഥിതിചെയ്യുന്നത്.

റഫറൻസുകൾ

തിരുത്തുക
  1. "Govt of India - Ministry of Environment and Forests" (PDF). Ministry of Environment, Forest and Climate Change. Retrieved 6 August 2018.

ബാഹ്യ ലിങ്കുകൾ

തിരുത്തുക

ഫലകം:Shopping malls in Kerala