സി-സ്റ്റെഡ്
കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് അഥവാ സി-സ്റ്റെഡ്. ആദ്യകാലത്ത് സയൻസ് ആന്റ് ടെക്‌നോളജി എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് പ്രോജക്ട് അഥവാ സ്റ്റെഡ് എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. ദേശീയ ശാസ്ത്ര സാങ്കേതിക സംരംഭകത്വ വികസന ബോർഡിന്റെ 13 പ്രാരംഭ പദ്ധതികളിൽ ഒന്നായി 1985 ഡിസംബർ 4 നാണ് സ്റ്റെഡ് സ്ഥാപിതമായത്.[1]നൂതനമായ ശാസ്ത്രസാങ്കേതിക വിദ്യകളുപയോഗിച്ച് വ്യാവസായ സംരംഭകത്വ വികസനം, തൊഴിലസവരങ്ങൾ സൃഷ്ടിക്കൽ, തൊഴിൽ സാദ്ധ്യതാ മേഖലകളിൽ വിദഗ്ദ്ധരെ വാർത്തെടുക്കൽ എന്നിവയാണ് സി-സ്റ്റെഡിന്റെ മുഖ്യ ലക്ഷ്യം.കോഴിക്കോട് ജില്ലയിലെ ചാലപ്പുറം എന്ന സ്ഥലത്താണ് സി-സ്റ്റെഡിന്റെ ആസ്ഥാനം.കേരളത്തിലെ എല്ലാ ജില്ലകളിലും ഓഫീസും, അനുബന്ധ സൗകര്യങ്ങളും, പരിചയ സമ്പന്നരും വിദഗ്ദ്ധരുമായ ജീവനക്കാരുടെ സേവനവും ഈ സ്ഥാപനത്തിനുണ്ട്.
പ്രവർത്തനം
തിരുത്തുകവിവര സാങ്കേതികം, കരകൗശലം, കാർഷികം, ജൈവ സാങ്കേതികം, പരമ്പരാഗത വ്യവസായം, വിനോദ സഞ്ചാരം, വസ്ത്ര നിർമ്മാണം, പരിസ്ഥിതി സൗഹൃദ ഉൽപന്ന നിർമ്മാണം, ഇലക്ട്രോണിക്സ്-ഇലക്ട്രിക്കൽസ്, ഖര മാലിന്യ നിർമ്മാർജ്ജനം, സംരംഭകത്വം, മനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ നൂതന പദ്ധതികളിലൂടെ തൊഴിലധിഷ്ടിത പരിശീലനങ്ങൾ നടത്തി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് സി-സ്റ്റെഡ് സഹായമേകുന്നു.വ്യവസായ സംരംഭകർക്കാവശ്യമായ കൗൺസലിംഗ്, പദ്ധതി കണ്ടെത്തുക, സാധ്യതാ പഠനങ്ങൾ, പദ്ധതി റിപ്പോർട്ടുകൾ തയ്യാറാക്കൽ, തൊഴിൽ പരിശീലനങ്ങൾക്കൊപ്പം യൂണിറ്റുകൾ സ്ഥാപിച്ച് നൽകൽ, വിപണനം, മുതലായവയാണ് മറ്റ് സേവനങ്ങൾ.[അവലംബം ആവശ്യമാണ്]
സി-സ്റ്റെഡിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്ന പ്രമുഖ സ്ഥാപനങ്ങളും പദ്ധതികളും
തിരുത്തുക- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ - തൊഴിൽ പരിശീലനവും യൂണിറ്റ് സ്ഥാപിക്കലും.
- ഗ്രാമ വികസന വകുപ്പ് - എസ്.ജി.എസ്.വൈ സ്കീമിൽ തൊഴിൽ പരിശീലനങ്ങൾ.
- സാമൂഹിക ക്ഷേമ വകുപ്പ് - വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് വേണ്ടി ഫ്ലാഗ്ഷിപ്പ് പ്രോഗ്രാം ഫോർ വിമൻ എന്ന പദ്ധതിയിലൂടെ 12 ജില്ലകളിലായി 1000 പേർക്ക് തൊഴിൽ പരിശീലനം നൽകി. 23 “ഒരുമ" യൂണിറ്റുകൾ.
- സംസ്ഥാന ഐ.ടി. മിഷൻ - 'അക്ഷയ' പൈലറ്റ് പ്രോജക്ട് മലപ്പുറം ജില്ല.
- ഫിഷറീസ് വകുപ്പ് - സുനാമി അടിയന്തര സഹായ പദ്ധതി.
- സുനാമി പുനരധിവാസ പദ്ധതി - കോഴിക്കോട് ജില്ലയിൽ ജീവനോപാധിക്കായുള്ള കരിയർ പാറ്റേൺ സെന്ററുകൾ
- അനർട്ട് - “ഊർജ്ജമാർട്ട് " പദ്ധതി.
- എസ്.സി/എസ്.ടി. ഡിപ്പാർട്ട്മെന്റ് - മോഡേൺ റസിഡൻഷ്യൽ സ്കൂളിൽ "ലേൺ ആന്റ് ഏൺ പദ്ധതി".
- സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ - ജെറിയാട്രിക് ഹോം നേഴ്സിംഗ് ഉൾപെടെയുള്ള വിവിധ തൊഴിൽ പരിശീലനങ്ങൾ.
സി-സ്റ്റെഡ് നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത പരിശീലനങ്ങൾ.
തിരുത്തുകവിവര സാങ്കേതിക മേഖല
തിരുത്തുക- കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ഡിസൈനിംഗ് , അപ്പാരൽ മേക്കിംഗ്.
- മൾട്ടീമീഡിയ , ഇന്ററാക്ടീവ് സി.ഡി. ഓതറിംഗ്.
- കമ്പ്യൂട്ടർ എയ്ഡഡ് ഇന്റീരിയർ - എക്സ്റ്റീരിയർ ഡിസൈനിംഗ്.
- സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ കാഡ്.
- ഡെസ്ക്ടോപ്പ് ലാപ്ടോപ്പ് കമ്പ്യൂട്ടർ അസംബ്ലിഗ് , സർവ്വീസിംഗ് , നെറ്റ് വർക്കിംഗ്.
- ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി.
- ഡിജിറ്റൽ വീഡിയോ ഫിലിം മേക്കിംഗ്.
- വെബ് ഡിസൈനിംഗ് , ഹോസ്റ്റിംഗ്.
- കമ്പ്യൂട്ടറൈസ്ഡ് ബ്യൂട്ടിപാർലർ മാനേജ്മെന്റ്.
- സോഫ്റ്റ്‌വേർ അധിഷ്ഠിത മൊബൈൽ ഫോൺ റിപ്പയറിംഗ്.
- ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് , ഡിജിറ്റൽ ഇമേജിംഗ്.
- കമ്പയൂട്ടറൈസ്ഡ് ഓഫീസ് മാനേജ്മെന്റ്.
- കമ്പയൂട്ടറൈസ്ഡ് ഓഫീസ് മാനേജ്മെന്റ് വിത്ത് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്.
- കമ്പയൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്.
- ഇന്റർനെറ്റ് കഫേ, മൾട്ടീമീഡിയാ സെന്റർ.
- ഡാറ്റാ എൻട്രി- മലയാളം, ഇംഗ്ലീഷ്.
- കാർട്ടൂൺ ആനിമേഷൻ
- ഇ.സെക്രട്ടറിഷിപ്പ്
- പ്രിന്റിംഗ് ടെക്നോളജി.
ടൂറിസം/കരകൗശല മേഖല
തിരുത്തുക- ഡെക്കോ പാച്ച്.
- ടൂറിസ്റ്റ് ഗൈഡ് പരിശീലനം.
- മുള, ചൂരൽ എന്നിവ കൊണ്ടുള്ള ഉൽപന്ന നിർമ്മാണം.
- ചിരട്ടകൊണ്ടുള്ള ഉൽപന്ന നിർമ്മാണം.
- സോഫ്ട് ടോയ്സ് നിർമ്മാണം.
- ആർട്ടിഫിഷൽ ഫ്ലവർ മേക്കിംഗ്.
- സ്പാ തെറാപ്പി.
- ഗ്ലാസ്, പോട്രി പെയിന്റിംഗ്.
കാർഷിക ജൈവ സാങ്കേതിക മേഖല
തിരുത്തുക- കൂൺ കൃഷി.
- നേഴ്സറി മാനേജ്മെന്റ്.
- പുഷ്പ കൃഷി.
- ഗാർഡൻ ഡിസൈനിംഗ്.
- മെഡിസണൽ പ്ലാന്റ് കൾട്ടിവേഷൻ.
- തെങ്ങ് കയറ്റ പരിശീലനം.
ഭക്ഷ്യ മേഖല
തിരുത്തുക- പാലുകൊണ്ടുള്ള ഉൽപന്ന നിർമ്മാണം.
- നാളികേരാധിഷ്ഠിത ഉൽപന്ന നിർമ്മാണം.
- ഭക്ഷ്യ സംസ്കരണം ( മസാലകൾ, റെഡിമിക്സുകൾ, ബേക്കറി ഉല്പന്നങ്ങൾ).
- പഴം-പച്ചക്കറി സംസ്കരണം.
- കാറ്ററിംഗ് സർവ്വീസ്, കുക്കറി (ഇന്ത്യൻ, ചൈനീസ് , കോണ്ടിനെന്റൽ)
- പപ്പട നിർമ്മാണം (മാന്വൽ)
മത്സ്യ മേഖല
തിരുത്തുക- മത്സ്യ സംസ്കരണം.
- അലങ്കാര മത്സ്യ കൃഷി, അക്വാറിയം മാനേജ്മെന്റ്.
- മത്സ്യ, കല്ലുമ്മക്കായ കൃഷി.
ഗാർമെന്റ് -ടെക്സ്റ്റൈൽസ്
തിരുത്തുക- ഹോസിയറി, നാപ്കിൻ നിർമ്മാണം.
- ഇലക്ടിക്ക് മെഷ്യൻ എംബ്ലോയ്ഡറി.
- ഗാർമെന്റ് മേക്കിംഗ്.
- സാരി ഡിസൈനിംഗ്.
- കർട്ടൻ നിർമ്മാണം.
- ടെക്സ്റ്റൈൽ പ്രിന്റിംഗ്.
പരിസ്ഥിതി സൗഹൃദ ഉല്പന്നങ്ങൾ
തിരുത്തുക- വാഴനാര് കൊണ്ടുള്ള ഉല്പന്നങ്ങൾ.
- പേപ്പർ ക്യാരി ബാഗ്.
- സ്ക്രീൻ പ്രിന്റിംഗ് ചെയ്ത തുണി സഞ്ചികൾ, പില്ലോ കവറുകൾ.
- സ്ക്രീൻ പ്രിന്റിംഗ് ചെയ്ത ചണം കൊണ്ടുള്ള ബാഗുകൾ.
- പാളപാത്ര നിർമ്മാണം.
സംരംഭകത്വം/മാനേജ്മെന്റ്
തിരുത്തുക- സെയിൽസ് പ്രൊമോഷൻ , മാനേജ്മെന്റ് ഓറയന്റേഷൻ പരിശീലനം.
- എന്റർപ്രൈസ് മാനേജ്മെന്റ്.
- സംരംഭകത്വ വികസന പരിശീലനം.
ജനറൽ (സേവന മേഖല)
തിരുത്തുക- ഇലക്ട്രോണിസ്, ഇലക്ട്രിക്കൽ ഗൃഹോപകരണങ്ങളുടെ റിപ്പയറിംഗ്.
- യു.പി.എസ്, ഇൻവർട്ടർ അസംബ്ലിംഗ് - റിപ്പയറിംഗ്.
- പ്ലംബിംഗ്, പമ്പ് ഓപ്പറേറ്റേഴ്സ് പരിശീലനം.
- മോട്ടോർ പമ്പ് സെറ്റ് റിപ്പയറിംഗ്.
- വനിത മേസ്തിരി ട്രെയിനിംഗ്.
- സോളാർ ഉപകരണങ്ങളുടെ റിപ്പയറിംഗ്.
- ടൂ വീലർ, ത്രീ വീലർ, ഫോർ വീലർ ഡ്രൈവിംഗ് പരിശീലനം.
- ടൂ വീലർ, ത്രീ വീലർ റിപ്പയറിംഗ്.
- മെഡിക്കൽ എക്യുപ്മെന്റ് റിപ്പയറിംഗ്.
- എക്സറെ വെൽഡിംഗ്, മെറ്റൽ കാർവിങ്.
- ഗ്യാസ് സ്റ്റൗ റിപ്പയറിംഗ്.
- തയ്യൽ മെഷ്യൻ റിപ്പയറിംഗ്.
ജനറൽ (ഉൽപാദന മേഖല)
തിരുത്തുക- ഇലക്ട്രോണിസ് ഉല്പന്നങ്ങളുടെ അസംബ്ലിംഗ്.
- എൽ.ഇ.ഡി. ബൾബ് / തെരുവ് വിളക്ക് നിർമ്മാണം.
- റെക്സിൻ ബാഗ് നിർമ്മാണം.
- ക്ലീനിംഗ് / വാഷിംഗ് ഉല്പന്നങ്ങളുടെ നിർമ്മാണം.
- ചന്ദനത്തിരി, മെഴുകുതിരി നിർമ്മാണം.
- ഓഫീസ് സ്റ്റേഷണറി നിർമ്മാണം.
- കുട നിർമ്മാണം.
- ചെരുപ്പ് നിർമ്മാണം.
- ഗോൾഡ് പ്ലേറ്റിംഗ്.
- ജുവൽ ഡിസൈനിംഗ്.
- വെർമ്മി കമ്പോസ്റ്റിനുള്ള ഫെറോ ടാങ്ക് നിർമ്മാണം.
- ഫെറോ സിമന്റ് ഉല്പന്ന നിർമ്മാണം.
- ആട് പരിപാലനം.
- കോഴി, കാട പരിപാലനം.
- നായ വളർത്തലും പരിപാലനവും.
- തേനീച്ച വളർത്തൽ.
വിലാസം
തിരുത്തുകഹെഡ് ഓഫീസ്: 19/1557, നെസ്റ്റ്ലെ,വട്ടാംപൗയിൽ-ചാലപ്പുറെ റോഡ്,ചാലപ്പുറം പി.ഒ, കോഴിക്കോട്-673002. ഫോൺ : 0495 2301417 ജില്ലാ/മേഖലാ ഓഫീസുകളുടെ വിലാസങ്ങളും ഫോൺ നമ്പരുകളും Archived 2013-08-31 at the Wayback Machine.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-31. Retrieved 2013-10-19.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- സി-സ്റ്റെഡിന്റെ ഔദ്യോഗിക വെബ് സൈറ്റ് Archived 2013-05-28 at the Wayback Machine.