സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ, കൂടരഞ്ഞി

കോഴിക്കോട് ജില്ലയിലെ സ്കൂൾ

കോഴിക്കോടു ജില്ലയിലെ കൂടരഞ്ഞിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ എയിഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ. ഒന്നാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.

ചരിത്രംതിരുത്തുക

ഫാ. ബർണാഡിൻ സി. എം. ഐ. യുടെ കീഴിൽ 1948-ൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എലമെന്ററി സ്കൂൾ സ്ഥാപിതമായി. മദ്രാസ് സർക്കാരിന്റെ കീഴിൽ ആരംഭിച്ച ഈ സ്കൂളിന്റെ പ്രഥമ ഹെട്മാസ്റ്റർ ശ്രീ. കെ. ഒ. പൗലോസ് ആയിരുന്നു. 1962-ൽ ഫാ. ബർത്തലോമിയോ സി. എം. ഐ. മാനേജരായിരിക്കുമ്പോൾ ഹൈസ്കൂളിന് അംഗീകാരം ലഭിക്കുകയും എൽ. പി. സ്കൂൾ വേർതിരിക്കപ്പെടുകയും ചെയ്തു. 1965-ൽ എസ്.എസ്.എൽ.സി.യുടെ ആദ്യ ബാച്ച് പുരത്തിറങ്ങി. 1998-ൽ ഈ ഹൈസ്കൂൾ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.