കർണ്ണാടകയിലെ ഉഡുപ്പിയിലെ മാൽപെ തീരത്തുനിന്നും മാറി, അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന നാലു ചെറു ദ്വീപുകൾ ചേർന്ന ദ്വീപസമൂഹമാണ് സെന്റ് മേരീസ് ദ്വീപുകൾ. കോളംനാർ രീതിയിലുള്ള ബാസൾട്ടിക് ലാവയുടെ ഭൗമരൂപാന്തരത്തിന്റെ (ചിത്രം) പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്.[1]

St. Mary's Islands

St. Mary's Islands of
Columnar Basaltic Lava
Island
Skyline of St. Mary's Islands
CountryIndia
StateKarnataka
DistrictUdupi
ഉയരം
10 മീ(30 അടി)
Languages
 • OfficialTulu, Kannada
സമയമേഖലUTC+5:30 (IST)
Four Islands -Coconut Island, the North Island, the Daryabahadurgarh Island and the South Island

ശാസ്ത്രപഠനങ്ങൾ സൂചിപ്പിക്കുന്നതനുസരിച്ച്, മഡഗാസ്കർ ഇന്ത്യയുമായി ചേർന്ന് നിന്നിരുന്നതിന്റെ ഫലമായി ആ കാലഘട്ടത്തിൽ, ഭൂവല്കത്തിനിടയിലുള്ള മാഗ്മ ഉപരിതലത്തിലെ അന്തരീക്ഷവുമായി പ്രവർത്തിച്ചതിന്റെ ഫലമായാണ് സെന്റ് മേരീസ് ദ്വീപുകളിലെ ബാസൾട്ട് രൂപം കൊണ്ടിരിക്കുന്നത്. ഏകദേശം 88 ദശലക്ഷം വർഷങ്ങൾക്കു മുമ്പാണ് മഡഗാസ്കർ ഇന്ത്യൻ ഭൂപ്രദേശത്തിൽ നിന്ന് വേർപ്പെട്ടു പോയതെന്ന് കരുതുന്നു.[2]

കർണ്ണാടക സംസ്ഥാനത്തിലെ നാലു ജിയോളിക്കൽ മൊനുമെന്റികളിലൊന്നാണ് ഈ ദ്വീപുകൾ. ഇന്ത്യയിലെ 26 ജിയോളിക്കൽ മൊനുമെന്റികളിലൊന്നായി 2001-ൽ ജിയോളിക്കൽ സർവ്വെ ഓഫ് ഇന്ത്യ ഇതിനെ പ്രഖ്യാപിച്ചു. ജിയോ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായാണ് ഇതിനെ പരിഗണിക്കുന്നത്.

  1. "Columnar Basalt". Geological Survey of India. Archived from the original on 2011-07-21. Retrieved 2008-07-26.
  2. "Relative fall in Sea level in parts of South Karnataka Coast by K.R.Subramanya". Current Science Volume 75 Pages 727-730. Retrieved 2009-01-25.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സെന്റ്_മേരീസ്_ദ്വീപുകൾ&oldid=3970060" എന്ന താളിൽനിന്ന് ശേഖരിച്ചത്