സെന്റ് മാർഗരറ്റ് ആൻഡ് ദ ഡ്രാഗൺ (റാഫേൽ)

1518-ൽ നവോത്ഥാന ചിത്രകാരനായ റാഫേൽ വരച്ച സെന്റ് മാർഗരറ്റിന്റെ ചിത്രമാണ് ഇപ്പോൾ വിയന്നയിലെ കുൻസ്തിസ്റ്റോറിഷെസ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന സെന്റ് മാർഗരറ്റ് ആൻഡ് ദ ഡ്രാഗൺ.[1]

Saint Margaret
Saint Margaret Slaying the Dragon
Artistറാഫേൽ Edit this on Wikidata
Year1518
Dimensions192 സെ.മീ (76 ഇഞ്ച്) × 122 സെ.മീ (48 ഇഞ്ച്)
LocationKunsthistorisches Museum

മാർഗരറ്റിനെ മഹാസർപ്പം ജീവനോടെ വിഴുങ്ങുന്നതിന് മുമ്പുള്ള നിമിഷം ചിത്രത്തിൽ റാഫേൽ കാണിക്കുന്നു. അല്പം പോലും ഭയമില്ലാതെ മഹാസർപ്പം വിഴുങ്ങിക്കഴിഞ്ഞാലും അവളെ രക്ഷിക്കുമെന്ന വിശ്വാസത്തെ മുറുകെപിടിച്ച് കുരിശിൽ പിടിച്ചിരിക്കുന്നതായി റാഫേൽ ചിത്രീകരിച്ചിരിക്കുന്നു. അവൾ ഒരു ഈന്തപ്പനയുടെ ശാഖ കൈവശം പിടിച്ചിരിക്കുന്നതായി കാണിക്കുന്ന മറ്റൊരു പതിപ്പ് ലൂവ്രെ ശേഖരത്തിൽ കാണപ്പെടുന്നു. 1659-ലും 1673-ലും [2]ആർച്ച്ഡ്യൂക്ക് ലിയോപോൾഡ് വിൽഹെമിന്റെ കലാസമാഹാരത്തിൽ ഫ്ളമിഷ് ചിത്രകാരനായ ഡേവിഡ് ടെനിയേഴ്സ് ദ യംഗറിന്റെ ചിത്രങ്ങളുടെ പട്ടികയായ തിയറ്റർ പിക്റ്റോറിയത്തിൽ ഈ ചിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. [3]ആർച്ച്ഡ്യൂക്കിന്റെ കലാസമാഹാരത്തിലെ ടെനിയേഴ്സിന്റെ ചിത്രങ്ങളിൽ ഛായാചിത്രം ഇതിനകം കുപ്രസിദ്ധി നേടിയിരുന്നു.

ചിത്രകാരനെക്കുറിച്ച്

തിരുത്തുക
 

നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ്‌ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[4] റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം അദ്ദേഹം ചെലവഴിച്ചു.

ചിത്രശാല

തിരുത്തുക
  1. GG_171 Archived 2016-03-04 at the Wayback Machine. in the museum collection
  2. 2 in Theatrum Pictorium, 1673
  3. 2 in Theatrum Pictorium, 1673
  4. On Neoplatonism, see Chapter 4, "The Real and the Imaginary", in Kleinbub, Christian K., Vision and the Visionary in Raphael, 2011, Penn State Press, ISBN 0271037040, 9780271037042
  • record on museum website
  • 2 in the catalog Theatrum Pictorium