സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ചർച്ച്, ഷൈന്റൻ

14-ാം നൂറ്റാണ്ടിൽ യുണൈറ്റഡ് കിംഗ്ഡത്തിൽ നിർമ്മിക്കപ്പെട്ട ഒരു ആംഗ്ലിക്കൻ പള്ളിയാണ് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ചർച്ച്. യു.കെ.യിലെ ടെൽഫോർഡിന് തൊട്ടടുത്തും ഷ്രോപ്പ്ഷയറിനകത്തും ഉള്ള ഒരു ചെറിയ ഗ്രാമവും സിവിൽ ഇടവകയുമാണ് ഷെന്റൺ. ഇവിടെയാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ഇംഗ്ലീഷുകാരനായ ബെഞ്ചമിൻ ബെയ്‌ലിയെ ഇവിടെയാണ് സംസ്കരിച്ചിരിക്കുന്നത്. ഷൈന്റനിലെ ഈ പള്ളിയിൽ വികാരിയായിരുന്നു ബെഞ്ചമിൻ.

സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ചർച്ച്, ഷൈന്റൻ

സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ചർച്ച്, ഷൈന്റൻ

ഗ്രേഡ് II* പ്രകാരം ലിസ്റ്റുചെയ്ത കെട്ടിടമാണ് സെന്റ് പീറ്റേഴ്‌സ്, പോൾസ് ചർച്ച്.[1] സെവൻ വാലിക്ക് അഭിമുഖമായി പ്രകൃതിദത്തമായ ഒരു കുന്നിൻ മുകളിൽ നിൽക്കുന്ന ഈ മധ്യകാല പള്ളി പത്തൊൻപതാം നൂറ്റാണ്ടിൽ പുനഃസ്ഥാപിക്കുകയും മാറ്റം വരുത്തുകയും ചെയ്തു.[2] 1660-കളിൽ പള്ളി പുനർനിർമ്മിക്കുകയും പിന്നീട് 1854-ൽ പുനഃസ്ഥാപിക്കുകയും ചെയ്തു.[3] [4][5]

ഒന്നാം ലോക മഹായുദ്ധത്തിൽ സേവനമനുഷ്ഠിച്ച പ്രദേശവാസികളായ പുരുഷന്മാരുടെ പട്ടിക വടക്കൻ ചുവരിൽ ഫ്രെയിം ചെയ്ത റോൾ ഓഫ് ഓണർ പള്ളിയിൽ സ്ഥാപിച്ചിരിക്കുന്നു.[6]

ബെയ്‌ലി 14 കൊല്ലം താമസിച്ച വീട് പള്ളിക്കു സമീപത്തായി സ്ഥിതി ചെയ്യുന്നു. 1859-ൽ ആയിരുന്നു ബെയ്‌ലിയുടെ ഭാര്യ എലിസബത്ത് എല്ലയുടെ മരണം. 1871 ഏപ്രിൽ 3-ന് ബെയ്‌ലിയും മരണമടഞ്ഞു. പള്ളിക്ക് അകത്തായി എലിസബത്തിന്റെ ഒരു ശിലാഫലകമുണ്ട്. ബെയ്‌ലിയുടെ കല്ലറയിലെ ഫലകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: In memory of The Rev. BENJAMIN BAILEY Thirty four years a Missonary of the Church Missonary Society in Travancore South India. And fourteen years of Rector of this Parish. He fell asleep in Jesus April 3rd - 1871. 80 years.

  1. British Listed Buildings, Retrieved 02/05/2012
  2. Slowe.eclipse Archived 2015-09-24 at the Wayback Machine., Retrieved 02/05/2012
  3. British Listed Buildings, Retrieved 02/05/2012
  4. Newman & Pevsner (2006), p. 500
  5. Historic England & 1175850
  6. Francis, Peter (2013). Shropshire War Memorials, Sites of Remembrance. YouCaxton Publications. p. 128. ISBN 978-1-909644-11-3.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക