സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ, തോപ്പ്
10°31′17.36″N 76°13′44.43″E / 10.5214889°N 76.2290083°E
തൃശ്ശൂർ നഗരകേന്ദ്രത്തിൽനിന്നും ഒരു കിലോമീറ്ററോളം കിഴക്കുമാറി, ജൂബിലി മിഷൻ ഹോസ്പിറ്റൽ, ലൂർദ്ദ് പള്ളി എന്നിവയ്ക്കു സമീപം സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് തോപ്പ് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ. ആൺകുട്ടികൾ മാത്രം പഠിക്കുന്ന വിദ്യാലയമാണിത്. 1982-ൽ തനതായ മേൽനോട്ടത്തിലായ ഈ വിദ്യാലയം അതുവരെ, തൃശ്ശൂരിൽ തന്നെയുള്ള സെന്റ് തോമസ് കോളേജ് ഹൈയർ സെക്കൻഡറി സ്കൂളിന്റെ ശാഖ മാത്രമായിരുന്നു. ഇപ്പോൾ തൃശ്ശൂർ അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് പ്രവർത്തിച്ചുവരുന്നത്.[1] 5 മുതൽ പ്ലസ് ടു വരെയുള്ള ക്ലാസ്സുകൾ ഇവിടെ നടക്കുന്നു.
പ്രമുഖരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക- ജോൺസൺ - സംഗീതസംവിധായകൻ
- അൽഫോൺസ് ജോസഫ് - സംഗീതസംവിധായകൻ
- ലിജോ ഡേവിഡ് തോട്ടാൻ - ഒളിമ്പ്യൻ
അവലംബം
തിരുത്തുക- ↑ "സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ". Schoolwiki.in. Retrieved 21 ഫെബ്രുവരി 2013.