സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ പള്ളി, മലയാറ്റൂർ

ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ലീഹായുടെ നാമധേയത്തിൽ മലയാറ്റൂർ മലയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള നസ്രാണി ദേവാലയമാണ് സെന്റ് തോമസ് പള്ളി. കൊച്ചിയിൽ നിന്ന് 47കി.മീ. അകലെയുള്ള ഈ സീറോ മലബാർ കത്തോലിക്കാ ദേവാലയം സമുദ്രനിരപ്പിൽ നിന്ന് 1269 അടി ഉയരത്തിലാണ്[1] സ്ഥിതി ചെയ്യുന്നത്. ഓരോ വർഷവും മലയാറ്റൂർ പെരുന്നാളിന് ആയിരക്കണക്കിനു തീർത്ഥാടകർ എത്തിച്ചേരുന്നു. മലകയറ്റമാണ് തീർത്ഥാടനത്തിലെ പ്രധാനഘടകം. അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രമായി കത്തോലിക്കാസഭ ഇതിനെ പ്രഖ്യാപിച്ചിട്ടുണ്ട്.[2]

സെന്റ് തോമസ് സീറോ-മലബാർ പള്ളി
സെന്റ് തോമസ് സീറോ-മലബാർ പള്ളി, മലയാറ്റൂർ
സെന്റ് തോമസ് സീറോ-മലബാർ പള്ളി is located in Kerala
സെന്റ് തോമസ് സീറോ-മലബാർ പള്ളി
സെന്റ് തോമസ് സീറോ-മലബാർ പള്ളി
മലയാറ്റൂർ സീറോ-മലബാർ കത്തോലിക്കാ പള്ളിയുടെ സ്ഥാനം കേരളത്തിൽ
സ്ഥാനംErnakulam, Kerala
രാജ്യംIndia
ക്രിസ്തുമത വിഭാഗംSyro-Malabar Catholic
വെബ്സൈറ്റ്www.malayattooronline.com

ദേവാലയത്തിന്റെ ഉൾഭാഗം

ചരിത്രംതിരുത്തുക

ക്രൈസ്തവ സഭാ ചരിത്രത്തിൽ വളരെയധികം പ്രധാന്യമുള്ള ദേവാലയമാണ് മലയാറ്റൂർ പള്ളി. AD 52ൽ ഭാരതത്തിലെത്തിയ തോമാശ്ലീഹ മലയാറ്റൂർ മലയിൽ വരികയും ദിവസങ്ങളോളം പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയും ചെയ്തു എന്നു വിശ്വസിക്കപ്പെടുന്നു. മലയാറ്റൂർ മലയിൽ ഇന്നുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ പഴക്കം ഉള്ള ചാപ്പൽ ഏകദേശം 500 വർഷം പഴക്കമുള്ളതാണ്.

മലയാറ്റൂർ പഴയപള്ളിതിരുത്തുക

ആന കുത്തിയ പള്ളി എന്നറിയപ്പെടുന്ന മലയാറ്റൂർ പഴയപള്ളി AD 1595ൽ സ്ഥാപിക്കപ്പെട്ടതാണ്[അവലംബം ആവശ്യമാണ്]. 1968 വരെ മലയാറ്റൂർ മല നിബിഡ വനമായിരുന്നു. അന്ന് ആനകൾ കുത്തി ഈ പള്ളിയുടെ പിൻഭാഗത്ത് സാരമായ നാശ നഷ്ടങ്ങൾ വരുത്തിയിരുന്നു. പിന്നീട് കേടുപാടുകൾ നീക്കിയെങ്കിലും ആനകൾ കുത്തിയ ഭാഗം ഇന്നും അതുപോലെ സൂക്ഷിച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്].

പുതിയ പള്ളിതിരുത്തുക

പഴയ പള്ളിയോടു ചേർന്നായാണ് പുതിയ പള്ളി നിർമ്മിച്ചിരിക്കുന്നത്. ഈ പള്ളിയിലാണ് ആരാധനകൾ നടക്കുന്നത്. പഴയപള്ളി ആനകുത്തിയ പള്ളി എന്നപേരിൽ സംരക്ഷിച്ചിരിക്കുന്നു.

പൊൻ കുരിശ്തിരുത്തുക

അതീവ ദുഃഖിതനായി ദിവസങ്ങളോളം പ്രാർത്ഥനയിൽ മുഴുകിയിരുന്ന തോമാശ്ലീഹ പാറയിൽ തൊട്ടപ്പോൾ പൊൻ കുരിശ് ഉയർന്നു വന്നുവെന്നാണ് ഐതിഹ്യം. ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള വലിയ പൊൻ കുരിശ് ഇതിന്റെ പ്രതീകമായാണ് നിലകൊള്ളുന്നത്.

മലയാറ്റൂർ പെരുനാൾതിരുത്തുക

കന്നി തുലാം സന്ധിയ്ക്ക് ശേഷം (മാർച്ച് 21) വരുന്ന ശുക്ലപക്ഷത്തിലെ രണ്ടാം ശനിയാഴ്ചയാണ്  മലയാറ്റൂർ പെരുനാൾ . അതുകൊണ്ട് തന്നെ ഉത്സവം സാധാരണയായി ഏപ്രിൽ മാസത്തിലോ അല്ലെങ്കിൽ മാർച്ച് അവസാനവാരമോ ആണ് വരാറുള്ളത്. തുടർന്നുള്ള ഞായറാഴ്ചയാണ് ഒക്ടേവ് (എട്ടാം പെരുനാൾ) ആഘോഷിക്കുന്നത്. [3]

ചിത്രശാലതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. മലയാറ്റൂർ കുരിശുമുടി ഔദ്യോഗിക വെബ്സൈറ്റ് http://www.malayattoorkurisumudy.in/page.php?catid=7
  2. "മലയാറ്റൂർ പള്ളി അന്താരാഷ്ട്ര ദേവാലയം". വൺ ഇൻഡ്യ. 24 ഏപ്രിൽ 2004. ശേഖരിച്ചത് 8 ഏപ്രിൽ 2013.
  3. "മലയാറ്റൂർ പെരുനാൾ". ക്രിസ്തീയ ദേവാലയോത്സവങ്ങൾ.