സെന്റ് തോമസ് മൗണ്ട് റെയിൽ നിലയം
സെന്റ് തോമസ് മൗണ്ട് അഥവാ മൗണ്ട് സ്റ്റേഷൻ ചെന്നൈ ബീച്ച് - ചെങ്കല്പട്ട് പാതയിലെ ഒരു സ്റ്റേഷനാണ്. ഈ സ്റ്റേഷൻ മൗണ്ട്, ആദമ്പാക്കം, മടിപ്പാക്കം, പുഴുതിവാക്കം, മേടവാക്കം, തില്ലൈ ഗംഗാ നഗർ, സിറ്റി ലിങ്ക് റോഡ്, എൻ ജി ഒ കോളനി എന്നീ പ്രദേശങ്ങൾക്ക് സേവനം നൽകുന്നു. ദേശീയ പാത 45നോട് ചേർന്നാണ് ഈ സ്റ്റേഷൻ ഉള്ളത്. ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്നും 17 കിലോമീറ്റർ ദൂരത്തിൽ കടൽ നിരപ്പിൽ നിന്നും 11 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
സെന്റ് തോമസ് മൗണ്ട് | |
---|---|
ചെന്നൈ പുറനഗര റെയിൽ ശൃംഖലയിലെയും ദക്ഷിണ റെയിൽവെയിലേയും ഒരു സ്റ്റേഷൻ | |
Location | ജീ എസ് റ്റി റോഡ്, സെന്റ് തോമസ് മൗണ്ട്, ചെന്നൈ, തമിഴ്നാട്, ഇന്ത്യ |
Coordinates | 12°59′41″N 80°11′56″E / 12.99472°N 80.19889°E |
Owned by | റെയിൽ മന്ത്രാലയം, ഭാരത റെയിൽവേ |
Line(s) | ചെന്നൈ പുറനഗര റെയിൽ ദക്ഷിണ പാത, പശ്ചിമ ദക്ഷിണ പാത |
Platforms | 4 |
Tracks | 4 |
Construction | |
Structure type | Standard on-ground station |
Parking | ഉണ്ട് |
Other information | |
Station code | STM |
Fare zone | ദക്ഷിണ റെയിൽവേ |
History | |
Previous names | സൗത്ത് ഇന്ത്യൻ റെയിൽവേ (മദ്രാസ്-സതേർൺ മറാട്ടാ റെയിൽവേ) |
സെന്റ് തോമസ് മൗണ്ട് ഒരു ഏകീകൃത റെയിൽ നിലയമാണ്. ഇവിടെ ചെന്നൈ പുറനഗര റെയിൽ, ത്വരിത ഗതാഗത ശൃംഖല, മഹാനഗര റെയിൽ ശൃംഖല എന്നീ മൂന്ന് റെയിൽ പാതകളും ഇവിടെ ഒന്നുചേരുന്നു.[1] The latter two are under construction.
ചരിത്രം
തിരുത്തുകമദ്രാസ് ബീച്ചിനും താമ്പരത്തിനും ഇടയ്ക്കുള്ള റെയിൽ പാത വൈദ്യുതീകരിച്ചത് 1931 മെയ് മാസം 11ആം തിയ്യതിയാണ്.
കേന്ദ്രീകൃതമായ വൈദ്യുതീകരിച്ച സിഗ്നലിങ് സംവിധാനം വഴിയാണ് ഈ സ്റ്റേഷൻ നിയന്ത്രിക്കപ്പെട്ടിരുന്നത്. 1931ൽ 1500 വോൾട്ട് ഡിസി വൈദ്യുതി ഉപയോഗിച്ചാണ് ഇത് പ്രവർത്തിച്ചിരുന്നത്. കൂടാതെ എഗ്മോർ വരെ സ്വയം പ്രവർത്തിത സിഗ്നലിങ് സംവിധാനവും ഉണ്ടായിരുന്നു. ഈ കേന്ദ്രീകൃത സിഗ്നലിങ് നിലയം 2002 ആഗസ്റ്റ് മാസം പ്രവർത്തനം മതിയാക്കി. സ്റ്റേഷൻ പുതുക്കി പുതിയ ഉപകരണങ്ങൾ ഉപയോഗിക്കാനായിട്ടായിരുന്നു നിർത്തിയത്. [2] The section was converted to 25 kV AC traction on 15 January 1967.[3]
2012ലെ സ്ഥിതി പ്രകാരം, ഇത് ഒരു ഏകീകൃത റെയിൽ നിലയമാണ്. പുതിയ സ്റ്റേഷൻ കെട്ടിടം 78 കോടി രൂപ ചിലവിൽ പണികഴിക്കുന്നു. 2013 സെപ്റ്റമ്പറോടെ നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതിയിട്ടത്.[4]
വിതാനം
തിരുത്തുകഇതൊരു ഏകീകൃത റെയിൽനിലയമാണ് എന്ന് മുൻപ് പറഞ്ഞല്ലൊ. മൂന്നു പാതകളും ഓരോ നിലകളിലായി, മൂന്ന് നിലയുള്ള ഒരു റെയിൽ നിലയമായിരിക്കും ഇത്. ചെന്നൈ ബീച്ച്-ചെങ്കൽപ്പട്ട്, ചെന്നൈ ബീച്ച്-വേളച്ചേരി-മൗണ്ട്, ചെന്നൈ മഹാനഗര റെയിൽ ശൃംഖല എന്നിവയാണ് ആ മൂന്ന് പാതകൾ. തറ നിരപ്പിൽ ചെങ്കൽപ്പട്ട് പാതയും, ഒന്നാം നിലയിൽ വേളച്ചേരി പാതയും, രണ്ടാം നിലയിൽ മഹാനഗര റെയിൽ പാതയും വരും. ഏറ്റവും ഉയരം കൂടിയ ഭാഗം 23 മീറ്റർ പൊക്കത്തിലായിരിക്കും. 48000 ച.മീ വ്യാപ്തിയിലാണ് കെട്ടിടനിർമ്മാണം.[4] നടമേടയുടെ നീളം 140 മീറ്റർ ഉണ്ടാകും.[5]
മൂവായിരം ഇരുചക്ര വാഹനങ്ങൾ നിറുത്താൻ പാകത്തിനുള്ള പാർക്കിങ് സംവിധാനവും ഉണ്ടാവും. ഈ നിർമ്മാണപ്രവർത്തനം പൂർത്തിയായാൽ നഗരത്തിലെ മൂന്നാമത്തെ വലിയ സ്റ്റേഷനായി മാറും. ചെന്നൈ സെന്റ്രലും എഗ്മോറും മൗണ്ടിനെക്കാൾ വലിയതാണ്.[4]
ഭാവി
തിരുത്തുകമൂന്ന് പാതയിൽ നിന്നും ഉള്ള യാത്രികരെ സഹായിക്കാൻ സ്റ്റേഷനു ചുറ്റും റോഡുണ്ടാക്കി ബസ് സംവിധാനം കൊണ്ടുവരാനും പദ്ധതിയുണ്ട്.[6]