സെന്റ് തോമസ് കത്തീഡ്രൽ, പാലാ

സിറോ മലബാർ സഭയുടെ കീഴിൽ പാലായിൽ സ്ഥിതി ചെയ്യുന്ന ഒരു ആരാധനാലയമാണ് സെന്റ് തോമസ് കത്തീഡ്രൽ.

പുതിയ പള്ളി
പ്രമാണം:Cathedral Churh Pala.jpg
പഴയ പള്ളി

ചരിത്രം തിരുത്തുക

പണ്ടുകാലത്ത് പല പള്ളികളുടെയും നിർമ്മാണം ചില വീട്ടുകാരുടെ സഹായത്തോടെയാണ് നടന്നിട്ടുള്ളത്. പാലായിലെ പുത്തൻപള്ളിയുടെ നിർമ്മാണത്തിലും ഇവിടത്തെ നാലു കുടുംബങ്ങളുടെ സഹായം കിട്ടിയിരുന്നു. വയലക്കൊന്വുകുടുംബം, തറയിൽ കുടുംബം, എറകോന്നി മാപ്പിള, കൂട്ടുങ്കൽ കുടുംബം എന്നിവയാണ് ആ കുടുംബങ്ങൾ. ആദ്യകാലത്ത് അരുവിത്തുറയായിരുന്നു പാലായിലെ ക്രിസ്ത്യാനികൾ ആശ്രയിച്ചിരുന്ന പള്ളി. അവിടത്തെ പ്രമാണിമാരായ കുടുംബങ്ങൾ കൂടിയാലോചിച്ചാണ് പുതിയ പള്ളിയെന്ന ആശയം മീനച്ചിൽ കർത്താവിനെ അറിയിച്ചത്. അങ്ങനെ ക്രിസ്തുവർഷം 1002ൽ സെന്റ് തോമസിന്റെ പേരിലുള്ള പള്ളിയുടെ പണി ആരംഭിക്കുകയും ചെയ്തു.

ക്രിസ്തുവർഷം 1003 ഏപ്രിൽ മാസത്തിലെ ഉയർപ്പു തിരുന്നാൾ ദിവസം പള്ളിയുടെ പണി പൂർത്തിയാക്കി വെഞ്ചരിപ്പ് കർമ്മം നടത്തിയെന്നാണ് പാരമ്പര്യവിശ്വസം. ആദ്യം പണികഴിപ്പിച്ച പള്ളി ക്ഷേത്രത്തിന്റെ മാതൃകയിലുള്ളതായിരുന്നു. പാലാ പള്ളിയുടെ ഭരണകാര്യങ്ങൾ നാലുവീട്ടുകാരാണ് വളരെ കാലമായി നടത്തിയത്. ഏതാണ്ട് 750 കൊല്ലകാലം ഇതുതുടർന്നു. ഇത്രകാലം കുടുംബക്കാർ ഭരിച്ച ഒരു പള്ളി കേരളത്തിലില്ല.

   പിന്നീട് കാലങ്ങൾ കഴിഞ്ഞപ്പോൾ ഈ കുടുംബക്കാരിൽനിന്ന് അധികാരങ്ങൾ എടുത്തുമാറ്റുകയും 16 കുടുംബങ്ങളെ ഉൾപ്പെടുത്തി വിപുലിക്കരിക്കുകയും ചെയ്തു. പള്ളിയിൽ നിന്ന് അതികം അകലെയല്ലാതെ ചന്തയും സ്ഥാപിച്ചു. ഇവിടേയ്ക്ക് ധാരാളം കുടിയേറ്റങ്ങൾ ഉണ്ടാകുകയും ചെയ്തു.

പ്രമാണം:Pala Valiyapally .jpg
1702-ൽ സ്രാമ്പിക്കൽ ഇട്ടൻ മാപ്പിള പുതുക്കി നിർമ്മിച്ച പള്ളി

പതിനാറാം നൂറ്റാണ്ടിന് ശേഷം നേരത്തെയുണ്ടായിരുന്ന പള്ളി പൊളിച്ച് പോർച്ചുഗീസ് ശില്പമാതൃകയിൽ ഇവിടെ പുതിയ പള്ളി പണിതു. ആ പള്ളി പതിനെഴാം നൂറ്റാണ്ടിൽ തീവെച്ച് നശിപ്പിച്ചു. തുടർന്ന് പതിനെട്ടാം നൂറ്റാണ്ടിലാണ് ഇപ്പോൾ കാണുന്ന പള്ളി പണിതത്. നല്ല വലിപ്പമുള്ള കല്ലുകൾകൊണ്ടും, വരാൽപശയും, കടുക്കാവെള്ളവും ചേർത്ത് പ്രത്യേകരീതിയിൽ കൂട്ടിയെടുത്ത ചാന്തുകൊണ്ടാണ് ഈ പള്ളിയുടെ പണികൾ നടത്തിയത്. പഴയപളളിയിൽ അയർലെൻഡിൻ വരുത്തിയ സംഗീതാത്മകമായ ശബ്ദം പുറപ്പെടുവിക്കുന്ന അഞ്ചു മണികളുണ്ട്. 1702-ൽ സ്രാമ്പിക്കൽ ഇട്ടൻ മാപ്പിളയാണ് ഇന്നു കാണുന്ന പഴയ പള്ളി പുതുക്കി നിർമ്മിച്ചത്.


   1950 ജൂലൈമാസം 25ന് പരിശുദ്ധ സിംഹാസനത്തിൽ നിന്നും പുറപ്പെടുവിച്ച ക്വോഎക്ലേസിയാരും എന്ന​ അപ്പസ്തോലിക ലേഖനം മുഖേന ചങ്ങനാശ്ശേരി രൂപതയിൽപ്പെട്ട പാലാ, മുട്ടുചിറ, കുറവിലങ്ങാട്, ആനക്കല്ല്, രാമപുരം എന്നീ അഞ്ചു ഫെറോനകൾ ചേർത്തു പാലാ രൂപത സ്ഥാപിച്ചപ്പോൾ പാലാ പള്ളിയെ കത്തീഡ്രൽ എന്ന പദവിയിലേയ്ക്ക് ഉയർത്തുകയുണ്ടായി.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക